Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളി ഇനി മിണ്ടില്ല; വിഎസ് കൊടുക്കേണ്ടത് തന്നെ കൊടുത്തു!!!

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും തമ്മിലുള്ള വാക് പോര് പുതിയ മാനങ്ങളിലേയ്ക്ക്. എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സ് പദ്ധതിയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിഎസ് അച്യുതാനന്ദന്‍ ഉന്നയിച്ചിരിയ്ക്കുന്നത്.

മൈക്രോ ഫിനാന്‍സിലെ ക്രമക്കേടുകള്‍ സിബിഐ അന്വേഷിയ്ക്കണം എന്നാണ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം താന്‍ തന്നെ നിയമനടപടികളുമായി മുന്നോട്ട് പോകും എന്നാണ് മുന്നറിയിപ്പ്.

വെള്ളാപ്പള്ളിയ്ക്ക് സ്വിസ് ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും എസ്എന്‍ ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കായി വെള്ളാപ്പള്ളി വാങ്ങിച്ച 100 കോടി രൂപയുടെ കോഴപ്പണമാണ് സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരിയ്ക്കുന്നതെന്നും വിഎസ് ആരോപണം ഉന്നയിച്ചിരുന്നു.

മൈക്രോ ഫിനാന്‍സ്

മൈക്രോ ഫിനാന്‍സ്

എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ നടത്തുന്ന ധനകാര്യ പദ്ധതിയാണ് മൈക്രോ ഫിനാന്‍സ്. യോഗം അംഗങ്ങള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം.

വന്‍ ക്രമക്കേടെന്ന്

വന്‍ ക്രമക്കേടെന്ന്

മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ വന്‍ ക്രമക്കേടുകളാണ് നടക്കുന്നതെന്നാണ് വിഎസിന്റെ ആരോപണം. ഇത് സിബിഐ അന്വേഷിയ്ക്കണം എന്നും വിഎസ് ആവശ്യപ്പെടുന്നു.

എടുക്കുന്നത് 2 ന് കൊടുക്കുന്നത് 12 ന്

എടുക്കുന്നത് 2 ന് കൊടുക്കുന്നത് 12 ന്

പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് രണ്ട് ശതമാന പലിശയ്ക്കാണ് എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സ് പദ്ധതിയ്ക്ക് വായ്പ എടുത്തിരിയ്ക്കുന്നത്. എന്നാല്‍ നാട്ടുകാര്‍ക്ക് നല്‍കുന്നത് 12 ശതമാനം പലിശയ്ക്കാണം.

അഞ്ച് ശതമാനത്തിന് നല്‍കണം

അഞ്ച് ശതമാനത്തിന് നല്‍കണം

രണ്ട് ശതമാനത്തിന് എസ്എന്‍ഡിപി എടുക്കുന്ന വായ്പ നിയമ പ്രകാരം പരാമധി അഞ്ച് ശതമാനത്തിനാണ് മൈക്രോ ഫിനാന്‍സ് അംഗങ്ങള്‍ക്ക് നല്‍കേണ്ടത്. 12 ശതമാനം പലിശ ഈടാക്കുന്നതിലൂടെ വന്‍ തട്ടിപ്പാണ് നടത്തുന്നത്.

പത്ത് ശതമാനത്തിന് മാത്രം

പത്ത് ശതമാനത്തിന് മാത്രം

എസ്എന്‍ഡിപി അംഗങ്ങള്‍ക്കെല്ലാം ലഭിയ്‌ക്കേണ്ട വായ്പ ആനുകൂല്യങ്ങള്‍ വെറും പത്ത്ശഥമാനം പേര്‍ക്ക് മാത്രമാണ് ലഭിയ്ക്കുന്നതെന്നും വിഎസ് ആരോപിച്ചു.

ബാക്കി തുക തട്ടുന്നു

ബാക്കി തുക തട്ടുന്നു

എസ്എന്‍ഡിപി നേതാക്കള്‍ വ്യാജ രേഖ സൃഷ്ടിച്ച് ബാക്കി തുക സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുകയാണെന്ന ഗുരുതര ആരോപണവും വിഎസ് അച്യുതാനന്ദന്‍ ഉന്നയിക്കുന്നുണ്ട്.

വിനിയോഗ സര്‍ട്ടിഫിക്കറ്റ്

വിനിയോഗ സര്‍ട്ടിഫിക്കറ്റ്

പിന്നാക്ക കോര്‍പ്പറേഷനില്‍ നിന്ന് 15 കോടിയും ഷെഡ്യൂള്‍ ബാങ്കുകളില്‍ നിന്ന് 600 കോടിരൂപയും ആണ് വായ്പ എടുത്തിട്ടുള്ളത്. ഇവയിടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഇതുവരെ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ലെന്നും വിഎസ് ആരോപിയ്ക്കുന്നു.

ഉദ്യോഗസ്ഥരെ തല്ലി ഓടിച്ചു

ഉദ്യോഗസ്ഥരെ തല്ലി ഓടിച്ചു

മൈക്രോ ഫിനാന്‍സിലെ ക്രമക്കേടുകള്‍ പരിശോധിയ്ക്കാന്‍ എത്തിയ സിഎംഡി ഉദ്യോഗസ്ഥരെ തല്ലിയോടിയ്ക്കുകയാണ് ഉണ്ടായതെന്നും വിഎസ് ആരോപിയ്ക്കുന്നുണ്ട്.

പിഴപ്പലിശ അടയ്ക്കണം

പിഴപ്പലിശ അടയ്ക്കണം

വായ്പാ ദുര്‍ വിനിയോഗം ഇപ്പോള്‍ തെളിഞ്ഞുകഴിഞ്ഞു. എസ്എന്‍ഡിപി യോഗം ഇനി പിഴപ്പലിശയോടുകൂടി വായ്പാ തുക തിരിച്ചടയ്ക്കണം എന്നും വിഎസ് ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ കൂട്ട്

സര്‍ക്കാരിന്റെ കൂട്ട്

മൈക്രോ ഫിനാന്‍സിലെ ക്രമക്കേടുകള്‍ അറിഞ്ഞിട്ടും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ലെന്നും വിഎസ് ആരോപിയ്ക്കുന്നു. ക്രിമിനല്‍ കേസുകളിലെ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും തടഞ്ഞുവച്ചിരിയ്ക്കുകയാണെന്നും വിഎസ് ആരോപിച്ചു.

ഉത്തരം പറയാതെ വിടില്ല

ഉത്തരം പറയാതെ വിടില്ല

വിഎസ് ഉന്നയിച്ച ആക്ഷേപങ്ങളെ പുച്ഛിച്ച് തള്ളുന്നു എന്നാണ് വെള്ളാപ്പള്ളി നേരത്തെ പ്രതികരിച്ചത്. അങ്ങനെ പുച്ഛിച്ച് തള്ളിയാല്‍ പറ്റില്ലെന്നാണ് വിഎസ് പറയുന്നത്. ഉത്തരം പറയാതെ നടേശനെ വിടില്ലെന്നും വിഎസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+