കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞം പദ്ധതിയില്‍ 300 കോടിയുടെ അഴിമതിയെന്ന് വിഎസ് അച്യുതാനന്ദന്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭായോഗം അനുമതി നല്‍കിയതിന് തൊട്ടു പിന്നാലെ പദ്ധതിയില്‍ 300 കോടി രൂപയുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു. അദാനിക്ക് കൊള്ളലാഭം കൊയ്യാവുന്ന തരത്തില്‍ കരാര്‍ ഉണ്ടാക്കിയാണ് ഉമ്മന്‍ചാണ്ടി തീറെഴുതിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കെ വി തോമസിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ അദാനിയുമായി നേരത്തെ തന്നെ കച്ചവടം ഉറപ്പിച്ചിരുന്നു. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. എന്നാല്‍ കേരളത്തെ പിഴിഞ്ഞെടുക്കാന്‍ അനുമതി നല്‍കുന്ന രീതിയിലാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വിഴിഞ്ഞം പദ്ധതിക്ക് ഇടതുപക്ഷം എതിരല്ല. എന്നാല്‍ അത് സുതാര്യമായിരിക്കണമെന്നും വിഎസ് ആവര്‍ത്തിച്ചു.

vs-achuthanandan

മുഖ്യമന്ത്രിയും, തുറമുഖമന്ത്രിയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കെവി തോമസിന്റെ വസതിയില്‍വെച്ച് നടത്തിയ ചര്‍ച്ചയിലാണ് 300 കോടി രൂപയുടെ അഴിമതിക്ക് കളമൊരുക്കിയത്. 4089 കോടി രൂപ മാത്രമാണ് 7525 കോടി രൂപയുടെ പദ്ധതിക്ക് അദാനി ചെലവാക്കുന്നത്. ഇതില്‍ തന്നെ 1635 കോടി അദാനിക്ക് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുന്നു. അതായത് അദാനിക്കുള്ള ചെലവ് 2454 കോടി രൂപ മാത്രം.

അദാനിയുമായുള്ള യോഗത്തിന്റെ മിനുട്‌സ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത്തരം ഒരു മിനുട്‌സ് ഇല്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതില്‍ നിന്നുതന്നെ അഴിമതിക്കായി അദാനിയുമായി ഉണ്ടാക്കിയ ഡീല്‍ വ്യക്തമാണെന്ന് വിഎസ് പറഞ്ഞു. അഴിമതി ജനം തിരിച്ചറിയും സര്‍ക്കാരിന് ചുട്ട മറുപടി നല്‍കുമെന്നും വിഎസ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

English summary
VS Achuthanandan says corruption in Vizhinjam deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X