കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴ; പിണറായിയെ തള്ളി സിബിഐയില്‍ ഉറച്ച് വിഎസ്

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: ബാറുകള്‍ തുറക്കാന്‍ ഒരു കോടിരൂപ കോഴവാങ്ങിയെന്ന ആരാപണത്തില്‍ മന്ത്രി കെഎം മാണിക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം മതിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആവശ്യം വിഎസ് തള്ളി.

സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ കോഴ ആരോപണം ഒരിക്കലും തെളിയിക്കാന്‍ പറ്റില്ലെന്ന് വിഎസ് പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്നാണ് സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. സിബിഐ ആണെങ്കില്‍ മാത്രമേ മന്ത്രിമാരെ ചോദ്യം ചെയ്യാന്‍ സാധിക്കൂ എന്നും വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.

vs-achuthanandan

വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചത് കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ്. എങ്കില്‍ മാത്രമേ സിബിഐയ്ക്ക് കേസ് കൈമാറാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. കെ എം മാണി കോഴ വാങ്ങിയെന്ന വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം മതിയെന്നായിരുന്നു പിണറായി വജയന്റെ ആവശ്യം. അതേസമയം, മാണി സ്ഥാനത്തുനിന്നും രാജിവെക്കണമെന്ന് പിണറായി ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, മന്ത്രി കെ എം മാണിയുടെ ആസ്തി അന്വേഷിക്കണമെന്ന് ജനതാദള്‍ എസ് നേതാവ് മാത്യു.ടി.തോമസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ അഴിമതിപ്പണം ഒഴുക്കിയെന്നും സ്ഥാനാര്‍ത്ഥികൂടി ആയിരുന്ന മാത്യു.ടി.തോമസ് ആരോപിച്ചു. ഈ കോഴപ്പണം ധനവകുപ്പിലൂടെ സ്വരൂപിച്ചതാണെന്നും മാത്യു ടി തോമസ് പറഞ്ഞു.

English summary
Bar bribe row; VS Achuthanandan sticks to CBI probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X