വിഎസിന് ക്യാബിനറ്റ് പദവി... യെച്ചൂരിയുടെ തുണ്ട് കടലാസും മനോരമയുടെ ഫോട്ടോഗ്രാഫിയും
തിരുവനന്തപുരം: വിഎസ് അച്യുതാന്ദന് എന്തെങ്കിലും പദവി ലഭിയ്ക്കുമോ എന്നതാണല്ലോ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. വിഎസിന് പദവി ലഭിയ്ക്കും എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത പുറത്ത് വിട്ടത് സിപിഎമ്മോ എല്‍ഡിഎഫോ അല്ല. മലയാള മനോരമയാണ്!!!
വിഎസ് അച്യുതാനന്ദന്‍ എല്‍ഡിഎഫ് മന്ത്രിസഭയുടെ ഉപദേശകനാകും എന്നാണ് റിപ്പോര്‍ട്ട്. അതും ക്യാബിനറ്റ് റാങ്കോടെ തന്നെ!!!
സംഗതി പുറം ലോകം അറിഞ്ഞത് മനോരമ പത്രത്തില്‍ വന്ന ഒരു ഫോട്ടോയിലൂടെയാണ്. ആ ഫോട്ടോയേയും വാര്‍ത്തയേയും സോഷ്യല്‍ മീഡിയയിലെ സഖാക്കള്‍ നിശിതമായാണ് വിമര്‍ശിച്ചത്.

കുറിപ്പ്
ഉമ്മന്‍ ചാണ്ടിയുടേയും സീതാറാം യെച്ചൂരിയുടേയും നടുവിലാരുന്നു സത്യപ്രതിജ്ഞാ സദസ്സില്‍ വിഎസ് അച്യുതാനന്ദന്‍ ഇരുന്നത്. അതിനിടയിലാണ് ' കുറിപ്പ്' കടന്നുവരുന്നത്.

യെച്ചൂരി നല്‍കിയ തുണ്ട് തടലാസ്
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരി ഒരു തുണ്ട് കടലാസ് വിഎസ് അച്യുതാനന്ദന് കൈമാറുന്നു. മനോരമ ഫോട്ടോഗ്രാഫര്‍ അത് കാണുന്നു!!!

ഫോട്ടോയില്‍ പകര്‍ത്തി
സീതാറാം യെച്ചൂരി വിഎസ് അച്യുതാനന്ദന് ഒരു കടലാസ് കഷ്ണം നല്‍തിയാല്‍ അത് വാര്‍ത്ത തന്നെയാണ്. ഫോട്ടോഗ്രാഫര്‍ അത് കൃത്യമായി പകര്‍ത്തുന്നു.

എന്താണതില്‍
വെറുതേ ഫോട്ടോ എടുത്താല്‍ മാത്രം പോരല്ലോ... എന്താണ് അതില്‍ എഴുതിയത് എന്ന കാര്യവും അറിയണ്ടേ.... മനോരമ അതും കൃത്യമായി പ്രസിദ്ധീകരിച്ചു.

ഉറപ്പാണത്
വിഎസ് അച്യുതാന്ദന് മന്ത്രിസഭയുടെ ഉപദേശക സ്ഥാനവും ക്യാബിനറ്റ് പദവിയും നല്കാമെന്ന ഉറപ്പായിരുന്നത്രെ അതില്‍.

വരികള്‍ ഇങ്ങനെ
'ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശകന്‍.ഉടതുമുന്നണി അധ്യക്ഷപദവും. സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെടുത്തും'- കുറിപ്പില്‍ ഇംഗ്ലീഷില്‍ എഴുതിയതിനുള്ള മലയാള പരിഭാഷ ഇങ്ങനെ ആണ് കൊടുത്തിട്ടുള്ളത്.

വാര്‍ത്തയല്ലേ
എന്തായാലും മനോരമയുടെ വാര്‍ത്ത മറ്റ് മാധ്യമങ്ങളും കൂടി ഏറ്റെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനി പാര്‍ട്ടിയുടെ പ്രഖ്യാപനം മാത്രമേ വരാനുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

എത്തിക്കലാണോ...
സീതാറാം യെച്ചൂരി വിഎസിന് നല്‍കിയ കുറിപ്പ് ഒളിഞ്ഞ് നിന്ന് ക്യാമറയില്‍ പകര്‍ത്തിയത് മാധ്യമ പ്രവര്‍ത്തനത്തിന്റെ ധാര്‍മികതയ്ക്ക് നിരക്കുമോ എന്നാണ് ഇപ്പോള്‍ പലരും ചോദിയ്ക്കുന്ന ചോദ്യം.

ഒളിഞ്ഞ് നോട്ടം
സംഗതി യഥാര്‍ത്ഥത്തില്‍ ഒളിഞ്ഞ് നോട്ടം തന്നെ അല്ലേ എന്നാണ് മറ്റ് ചിലര്‍ ചോദിയ്ക്കുന്നത്.

പരസ്യമല്ലേ
സ്വകാര്യ സ്ഥലത്തിരുന്നല്ലോ യെച്ചൂരി വിഎസിന് കുറിപ്പ് നല്‍കിയത്. അപ്പോള്‍ അതിന് സ്വകാര്യതയൊന്നും അവകാശപ്പെടാനില്ലെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.

വിഎസിന്റെ കാര്യത്തില്‍
ഇത് വിഎസ് അച്യുതാനന്ദന്റെ കാര്യത്തിലായതുകൊണ്ടാണ് ഇത്രയും പ്രാധാന്യം. ഇതിന് മുമ്പും മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

സരിതയുടെ കത്ത്
പണ്ട് സരിത എസ് നായര്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് വിവാദ കത്ത് ഉയര്‍ത്തിക്കാട്ടിയത്. അന്ന് അത് എല്ലാ മാധ്യമങ്ങളും ക്യാമറയില്‍ പകര്‍ത്തി പുറത്ത് വിട്ടിരുന്നു.

സത്യം അറിയാന്‍
സത്യം അറിയാനും അത് ജനങ്ങളിലേയ്ക്ക് എത്തിയ്ക്കാനും മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടല്ലോ... അപ്പോള്‍ പിന്നെ ഇതിനെ വിവാദമാക്കേണ്ട വല്ല കാര്യവും ഉണ്ടോ!!!












Click it and Unblock the Notifications