കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി വീട്ടില്‍ നിന്ന് വരും, വിഎസ് പടനയിക്കും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ആലപ്പുഴയില്‍ സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ ഇറങ്ങിപ്പോന്നതാണ് വിഎസ് അച്യുതാനന്ദന്‍. പിന്നീടിതുവരെ ഒരു പാര്‍ട്ടി പരിപാടിയിലും പങ്കെടുത്തിട്ടില്ല. എന്നാല്‍ കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ഇടതുപക്ഷം നടത്തുന്ന സമരം വിഎസ് അച്യുതാനന്ദന്‍ തന്നെയായിരിക്കും നയിക്കുക.

സിപിഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയാണ് കോടിയേരി ബാലകൃഷ്ണന്‍. പക്ഷേ നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് മാത്രം. അപ്പോള്‍ സഭയിലെ സമരത്തില്‍ വിഎസ് തന്നെ മുന്നില്‍.

vs-achuthanandan

കെഎം മാണിക്കെതിരെ അതിശക്തമായ നിലപാട് തുടക്കം മുതലേ സ്വീകരിച്ച നേതാവാണ് വിഎസ് അച്യുതാനന്ദന്‍. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചതും വിഎസ് തന്നെ.

എന്നാല്‍ പ്രതിപക്ഷം സമരം ശക്തമാക്കുന്തോറും കെഎം മാണി, ബജറ്റ് അവതരിപ്പിക്കുമെന്ന വാശിയില്‍ തന്നെയാണ്. നിയമസഭയില്‍ തങ്ങാന്‍ തീരുമാനിച്ചിരുന്ന കെഎം മാണി ഇതില്‍ നിന്ന് പിന്‍മാറി. താന്‍ ഔദ്യോഗിക വസതിയില്‍ നിന്ന് തന്നെ ബജറ്റ് അവതരിപ്പിക്കാന്‍ എത്തുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

മാണി നിയമസഭയില്‍ തന്നെ താമസിക്കുമെന്ന് വിവരം കിട്ടിയപ്പോള്‍ പ്രതിപക്ഷാംഗങ്ങളും സഭയില്‍ തങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതറിഞ്ഞതോടെ തങ്ങളും നിയമസഭയില്‍ താമസിക്കുമെന്ന് ഭരണപക്ഷ എംഎല്‍എമാരും തീരുമാനിച്ചു.

English summary
VS Achuthanandan will lead the LDF protest against KM Mani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X