കണ്ണേ, കരളേ വിഎസ്സേ...93-ാം ജന്മദിനത്തിലും പ്രസരിപ്പിന്റെ ചോരത്തുടിപ്പുമായ് വിഎസ്
കേരളത്തില്‍ രാഷ്ട്രീയ ക്ഷി ഭേതമില്ലാതെ ഏവരും ആവേശത്തോടെ സ്വീകരിക്കുന്ന ഒരേ ഒരു ജനനേതാവുണ്ടെങ്കില്‍ അത് വിഎസ് അച്യുതാനന്ദനാണ്.
തിരുവനന്തപുരം: വിഎസ്, ഈ രണ്ടക്ഷരത്തിന് കേരളത്തെയാകെ ആവേശഭരിതമാക്കാനുള്ള കരുത്തുണ്ട്. കേരളത്തില്‍ രാഷ്ട്രീയ ക്ഷി ഭേതമില്ലാതെ ഏവരും ആവേശത്തോടെ സ്വീകരിക്കുന്ന ഒരേ ഒരു ജനനേതാവുണ്ടെങ്കില്‍ അത് വിഎസ് അച്യുതാനന്ദനാണ്. വിഎസിന് ഇന്ന് 93-ാം പിറന്നാളാണ്. ഈ പ്രായത്തിലും പക്ഷേ വിഎസ് ചോരത്തുടിപ്പുമായി കേരളമാകെ ആവേശം കൊള്ളിക്കുന്നു.
ആഘോഷങ്ങളോ ആരവങ്ങളോ ഒന്നുമില്ലാതെ വിഎസ് അച്യുതാനന്ദന്റെ പിറന്നാളാഘോഷങ്ങള്‍ 93-ാം പിറന്നാദിനത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിനൊപ്പം നടന്ന വിഎസിന് വലിയ ആഘോഷങ്ങളില്ല. ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്ന ചുമതലയേറ്റം ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസിലാണ് വിഎസ് ഇത്തവണ പിറന്നാളാഘോഷിക്കുന്നത്. ആഘോഷങ്ങളില്ല, പായസ മധുരം മാത്രം...

വിഎസിന്റെ ജന്മദിനം
1923 ഒക്ടോബര്‍ 20 തുലാമാസത്തിലെ അനിഴം നക്ഷത്രത്തിലാണു വിഎസിന്റെ ജനനം.

കരുത്തന്‍
പ്രത്യയ ശാസ്തരത്തില്‍ മാത്രമല്ല, ജീവിതചര്യയിലുള്ള ചിട്ടയാണ് വിഎസിനെ ഇപ്പോഴും ആരോഗ്യവാനായി നിലനിര്‍ത്തുന്നത്.

ആരോഗ്യം
ഇപ്പോഴും വിഎസിന് കാര്യമായ രോഗങ്ങളില്ല, ഭക്ഷണക്രമത്തിലെ കാര്‍ക്കശ്യവും ചിട്ടയും ആണ് വിഎസിന്റെ ആരോഗ്യത്തിന്റെ രഹസ്യം.

വ്യായമം
93-ാം വയസിലും വിഎസ് രാവിലെ നാലരയോടെ എഴുനേല്‍ക്കും. യോഗയും നടത്തവും വെയിലുകയലും വിസിന്റെ ജീവിതചര്യയാണ്.

അരമണിക്കൂര്‍ നടത്തം
രാവിലെയുള്ള വ്യായാമം മാത്രമല്ല, വൈകിട്ട് നടത്തവുമുണ്ട്. അരമണിക്കൂറോളം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ വിഎസ് നടക്കും.

ഒറ്റയാന്‍
സിപിഎമ്മിലെ ഒറ്റയാനാണ് വിഎസ്. എക്കാലത്തും പാര്‍ട്ടിയോട് കലഹിച്ച് വിഎസ് തന്റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമ്പോഴും വിഎസിനെ തള്ളാന്‍ സിപിഎമ്മിന് കഴിയില്ല.

ജനകീയ നേതാവ്
വിഎസിന്റെ നിലപാടുകള്‍ തന്നെയാണ് ജനകീയനാക്കുന്നത്. സിപിഎമ്മിനെ പ്രതിരോധത്തിലാക്കുമ്പോഴും ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള നിലപാടുകളാണ് വിഎസ് സ്വീകരിച്ചിട്ടുള്ളത്. സിപിഎം എന്ന പ്രസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ നിലനിര്‍ത്തുന്നതും വിഎസിന്റെ നിലപാടുകളായിരുന്നു.

സാധാരണക്കാരന്റെ ആവേശം
നേതാക്കളില്‍ വിഭാഗീയതയുണ്ടെങ്കിലും ജനങ്ങള്‍ക്ക് വിഎസ് എന്ന വികാരം അത്രയേറെ വലുതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിനെ വലിയ വിജയത്തിലേക്കെത്തിച്ചത് വിഎസ് പ്രചാരണങ്ങളില്‍ നിറഞ്ഞത് കൊണ്ടാണ്.

മുഖ്യമന്ത്രി
തിരഞ്ഞെടുപ്പില്‍ പിണറായി വിജയനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നപ്പോള്‍ സിപിഎം നേരിട്ട വെല്ലുവിളി ചെറുതല്ല. വിഎസിന് വേണ്ടിയായിരുന്നു സാധാരണക്കാരന്‍ മുദ്രാവാക്യം വിളിച്ചത്.

ഭരണപരിഷ്‌കാര കമ്മീഷന്‍
കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജനകീയ അടിത്തറയുണ്ടാക്കി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായും മുഖ്യമന്ത്രിയായും വിഎസ് പ്രവര്‍ത്തിച്ചു. ഇന്നും തിരുത്തല്‍ ശക്തിയായി വിഎസ് സിപിഎമ്മിനൊപ്പമുണ്ട്. ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാനായി അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി 93-ാം വയസിലും മുന്നോട്ട് നടക്കുകയാണ്.












Click it and Unblock the Notifications