അധ്യാപികയോട് സര്‍ക്കാര്‍ മര്യാദ കാട്ടിയില്ല:വിഎസ്
തിരുവനന്തപുരം: കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ നിന്നും സ്ഥലം മാറ്റിയ പ്രധാന അധ്യാപികയോട് വിദ്യാഭ്യാസ വകുപ്പ് സാമാന്യ മര്യാദ കാണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സ്‌കൂളിന് അഭിനന്ദനാര്‍ഹമായ വിജയം സമ്മാനിച്ച അധ്യാപികയാണ് കോട്ടണ്‍ ഹില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയായ ഊര്‍മ്മിള ദേവിയെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. പിന്നാക്ക സ്ത്രീയും രോഗിയുമാണെന്ന പരിഗണന ഇല്ലാതെയാണ് വിദ്യാഭ്യാസ വകുപ്പ് അധ്യാപികയോട് പെരുമാറിയതെന്ന് വിഎസ്.
നിയമസഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനും കൂടിയാലോചനകള്‍ നടത്താനും പോലും സ്പീക്കര്‍ തയ്യാറായില്ലെന്നും വിഎസ് അച്യുതാനന്ദന്‍ ആരോപിയ്ക്കുന്നു.വാര്‍ത്താ സമ്മേളനത്തിലാണ് വിഎസ് ഇക്കാര്യം പറഞ്ഞത്.

അധ്യാപികയ്‌ക്കെതിരായ നടപടി ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചു. എഐവൈഎഫ് ഉള്‍പ്പടെയുള്ള യുവജന സംഘടനകള്‍ പ്രതിഷേധിച്ചു. അധ്യാപികയ്‌ക്കെതിരായ നടപടിയില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിയ്ക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.












Click it and Unblock the Notifications