Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഫീസിന്റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത; സെക്രട്ടേറിയേറ്റില്‍ തന്നെ വേണമെന്ന് വിഎസ്‌

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ഓഫീസ് സെക്രട്ടേറിയറ്റില്‍ തന്നെ വേണമെന്ന് വിഎസ് അച്യുതാനന്ദന്‍. എങ്കില്‍ മാത്രമേ ഓഫീസിന്റെ പ്രവര്‍ത്തനം ഭംഗിയാക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഓഫീസിന്റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണെന്നും വിഎസ് പറഞ്ഞു. ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസിലേക്ക് താമസം മാറിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായരുന്നു അദ്ദേഹം.

സെക്രട്ടേറിയറ്റിലെ മുഖ്യ മന്ദിരത്തിലും രണ്ട് അനക്‌സിലും സ്ഥലം ഉണ്ടായിരിക്കെ ഇവിടെ നിന്ന് അകലെ ലോ കോളേജ് ജംഗ്ഷനില്‍ വിഎസിന് ഓഫീസ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കമാണ് തര്‍ക്കവിഷയം. നിലവില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് കെട്ടിടത്തിലാണ് ഓഫീസ് അനുവദിച്ചിട്ടുള്ളത്.

VS Achuthananthan

സെക്രട്ടേറിയറ്റിലെ പുതിയ അനക്‌സില്‍ ഓഫീസ് വേണമെന്നാണ് വിഎസ് ആഗ്രഹിക്കുന്നത്. എന്നാല്‍ മുന്‍മുഖ്യമന്ത്രിയെ സെക്രട്ടേറിയറ്റ് വളപ്പില്‍ ഇരുത്തുന്നതില്‍ ഉന്നത ഭരണകേന്ദ്രങ്ങള്‍ക്ക് താല്‍പര്യമില്ലെന്നാണ് അറിയുന്നത്. ചീഫ് സെക്രട്ടറിക്ക് പ്രതിഷേധമറിയിച്ചുകൊണ്ട് കത്ത് അയച്ചതിനു ശേഷമാണ് ഇപ്പോള്‍ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസ് വിഎസിന് വിട്ട് കൊടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+