കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിപ്പാട് മെഡിക്കല്‍ കോളേജ്.. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വിഎസിന്റെ കത്ത്...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ഹരിപ്പാട് നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജിനു വേണ്ടി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ നടപടിക്രമങ്ങള്‍ പരിശോധിക്കണമെന്നും ഇതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും വിഎസ് അച്യുതാനന്ദന്‍. സ്ഥലമേറ്റെടുത്തതും അത് നികത്താന്‍ തീരുമാനിച്ചതും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് വിഎസ് കത്ത് നല്‍കി.

സ്ഥലം എംഎല്‍എയായ രമേശ് ചെന്നിത്തലയുടെ ഇഷ്ടക്കാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ കൊള്ളലാഭമുണ്ടാക്കാനുള്ള ഒരു തട്ടിപ്പ് പദ്ധതിയാണ് നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജെന്നാണ് വിഎസ് ആരോപിക്കുന്നത്. പിപിപി മോഡല്‍ എന്നു പറയുന്ന നിര്‍ദ്ദിഷ്ട പദ്ധതി ദുരൂഹതകള്‍ നിറഞ്ഞതും, സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ കൊള്ളലാഭം ഉണ്ടാക്കാനുമാണ് സഹായിക്കുക.

Ramesh Chennitha

ഇതിന് പിന്നില്‍ വലിയ അഴിമതിയുണ്ടെന്നാണ് വിഎസ് പറയുന്നത്. ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ള 25 ഏക്കറില്‍ നെല്‍വയലും തണ്ണീര്‍ത്തടവും ഉള്‍പ്പെട്ട പതിനഞ്ചേക്കര്‍ നികത്താനും അംഗീകാരം നേടിയിരിക്കുകയാണ്. ഇത് പരിസ്ഥിതി സന്തുലനം അട്ടിമറിക്കുന്നതുമാണെന്ന് വിഎസ് കത്തില്‍ പറയുന്നു.

സിയാല്‍ മോഡല്‍ പിപിപി എന്ന് പുറമേ പറയുന്നുണ്ടെങ്കിലും സിയാലില്‍നിന്ന് വ്യത്യസ്തമായി സ്വകാര്യവ്യക്തികള്‍ക്ക് മേല്‍ക്കൈ നല്‍കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. സിയാലില്‍ സംസ്ഥാന സര്‍ക്കാരിന് 51ശതമാനം പങ്കാളിത്തമുള്ളപ്പോള്‍, ഇവിടെ അത് 26 ശതമാനം
മാത്രമാണുള്ളതെന്നും വിഎസ് കത്തില്‍ ആരോപിക്കുന്നുണ്ട്.

Ramesh Chennitha

ഭൂമി നല്‍കുക മാത്രമല്ല, പദ്ധതിക്കു വേണ്ടി എടുക്കുന്ന വായ്പ തിരിച്ചടക്കേണ്ട ബാദ്ധ്യതയും സര്‍ക്കാരിനാണെന്നത് അതിശയമാണ്. നിയമനം, കുട്ടികളുടെ പ്രവേശനം എന്നിവയിലാകട്ടെ, സര്‍ക്കാരിന് ഒരു റോളും ഇല്ലതാനും. ഇങ്ങനെ ഒരു കോളേജ് തുടങ്ങുന്നത് എന്താനാണെന്ന് വ്യക്തമാണെന്നും വിഎസ് പറയുന്നു.

ജില്ലാ ആശുപത്രിയുടെ പദവിയിലേക്കുയര്‍ത്തിയ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ ആവശ്യമായ സംവിധാനങ്ങളൊന്നും ഒരുക്കാന്‍ കൂട്ടാക്കാതെയാണ് ഇവിടെ മെഡിക്കല്‍ കോളേജിനു വേണ്ടി ദുരൂഹമായ ശ്രമം നടത്തിയിട്ടുള്ളതെന്നും വിഎസ് കുറ്റപ്പെടുത്തുന്നു. ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുണ്ട്. വീണ്ടും ഒരു മെഡിക്കല്‍ കോളേജ് വേണമെന്ന് രമേശ് ചെന്നിത്തല വാശിപിടിക്കുന്നതില്‍ ദുരൂഹതയുണ്ട്. അതുകൊണ്ട് അടിയന്തരമായി വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് വിഎസിന്റെ ആവശ്യം.

English summary
VS Achuthananthan wrote letter to chief Minister Pinarayi Vijayan Demanding Vigilance Enquiry about Haripad Medical College.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X