വി എസ് ശ്രീലക്ഷ്മിയ്ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 382ാം റാങ്ക്

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: സി.എന്‍.ജയദേവന്‍ എം.പിയുടെ മരുമകള്‍ വി.എസ് ശ്രീലക്ഷ്മിയ്ക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 382-ാം റാങ്ക്. എം.പിയുടെ മകന്‍ സി.ജെ ദിനൂപിന്റെ ഭാര്യയാണ് ശ്രീലക്ഷ്മി. ഇതാദ്യമായാണ് ശ്രീലക്ഷ്മി സിവില്‍ സര്‍വീസിന് എഴുതുന്നത്.

കോട്ടയ്ക്കല്‍ വൈദ്യരത്നം പി.എസ്.വാര്യര്‍ ആയുര്‍വേദ കോളേജില്‍ നിന്ന് ബി.എ.എം.എസ് കഴിഞ്ഞ ശ്രീലക്ഷ്മി പാലക്കാട് അഹല്യയില്‍ ആയുര്‍വേദ വിഭാഗത്തില്‍ അഡ്മിനിസ്ട്രേറ്ററായിരുന്നു. സിവില്‍ സര്‍വീസ് പഠനത്തിനായി ജോലി ഉപേക്ഷിക്കുകയായിരുന്നു.

exam

എല്‍.എം.എക്സ്ചേഞ്ചിന്റെ ജനറല്‍ മാനേജര്‍ വി.എസ്.തമ്പിയുടെ ജ്യേഷ്ഠന്‍ വാഴൂര്‍ സുദര്‍ശനന്‍ ഷാജിയുടെയും റീന ഷാജിയുടെയും മകളാണ് ശ്രീലക്ഷ്മി.

English summary
VS Sreelakshmi got Rank 38 for Civil service Exam
Please Wait while comments are loading...