സംഘികളുടെ ഭീഷണിക്ക് വഴങ്ങി മാതൃഭൂമിയെ ബഹിഷ്കരിച്ച ഭീമയെ ജനങ്ങളും ബഹിഷ്കരിക്കുക: വിടി ബല്‍റാം
തിരുവനന്തപുരം: മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസദ്ധീകരിച്ചുവന്നിരുന്ന എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ അമ്പലത്തില്‍ പോകുന്ന ഹിന്ദുസ്ത്രീകളെ അപമാനിക്കുന്നുവെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ തുടരുന്നു പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ആദ്യഘട്ടത്തില്‍ മാതൃഭൂമി പത്രവും അനുബന്ധപ്രസിദ്ധീകരണങ്ങളേയും ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത പ്രതിഷേധക്കാര്‍ രണ്ടാം ഘട്ടത്തില്‍ പത്രത്തിന് പരസ്യം നല്‍കുന്നവരെ ബഹിഷ്കരിക്കാന്‍ ആഹ്വാനം നല്‍കിയിരുന്നു.
ഈ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മാതൃഭൂമിക്ക് പരസ്യം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ഭീമ ജ്വല്ലേഴ്സ് ഇന്ന് അറിയിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ കടത്തു പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ.

ഭീമയുടെ നിലപാട്
ഫെയ്സ്ബുക്കിലൂടെയായിരുന്നു മാതൃഭൂമിക്ക് പരസ്യംനല്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് ഭീമാ ജ്വല്ലേഴ്സ് അറിയിച്ചത്.
ഒരു മലയാളം ദിന പത്രത്തില്‍ ഞങ്ങള്‍ പരസ്യം നല്‍കിയത് ശരിയായില്ല എന്ന് ഞങ്ങളുടെ ഫേസ്ബുക് പേജില്‍ കുറെ അധികം പേര് പരാമര്‍ശിക്കുകയുണ്ടായി. ആ അഭിപ്രായങ്ങളെ ഞങ്ങള്‍ വളരെ ഗൗരവ പൂര്‍വം കാണുന്നു. ഞങ്ങളുടെ പരസ്യങ്ങള്‍ എവിടെ ഏതു പത്രത്തില്‍ എപ്പോള്‍ കൊടുക്കണം എന്ന് നിര്‍ദ്ദേശിക്കുന്നത് ഞങ്ങളുടെ പരസ്യ ഏജന്‍സിയാണെന്ന് ഭീമ ജ്വല്ലറി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

പരസ്യങ്ങള്‍
അവര്‍ ആ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് വായനക്കാരുടെ എണ്ണത്തെയും പത്രത്തിന്റെ വിതരണ മേഖലകളെയും എല്ലാം ആസ്പദമാക്കി കണക്കുകള്‍ ഉദ്ധരിച്ചാണ്. പരസ്യങ്ങള്‍ എല്ലാം തന്നെ വളരെ നേരത്തെ നിശ്ചയിച്ചു ആസുത്രണം ചെയ്ത്, പ്രത്യേകിച്ചും ഓണത്തെ മുന്‍കൂട്ടിക്കണ്ട് പരസ്യ ഏജന്‍സി പത്രങ്ങള്‍ക്കു മുന്‍കൂര്‍ നല്കിയിട്ടുള്ളതാണ്.

പ്രവര്‍ത്തന ശൈലി
ഭീമ 94 വര്‍ഷത്തെ പാരമ്പര്യമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്. ബഹുജന മനോവികാരത്തിനു ഞങ്ങള്‍ ഏറെ പ്രാധാന്യം നല്കി, സാമൂഹിക നന്മ ലക്ഷ്യമാക്കി പൊതു വിവാദങ്ങളില്‍ നിന്ന് എന്നും ഒഴിഞ്ഞു നിന്നുകൊണ്ടുള്ള ഒരു പ്രവര്‍ത്തന ശൈലിയാണ് ഭീമ പിന്തുടരുന്നതെന്നും ഭീമ പറയുന്നു.

ഫേസ്ബുക് പേജില്‍
നിങ്ങളുടെ ഉത്കണ്ഠയും നിങ്ങള്‍ ഞങ്ങളുടെ ഫേസ്ബുക് പേജില്‍ പ്രതിപാദിച്ച വിഷയങ്ങളും വളരെ ഗൗരവപൂര്‍വം ഞങ്ങള്‍ ഞങ്ങളുടെ പരസ്യ ഏജന്‍സിയെ ഉടനടി അറിയിക്കുകയും. താല്കാലികമായി ഈ പത്രത്തിലേക്കുള്ള പരസ്യങ്ങള്‍ നിര്‍ത്തിവെക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഭീമാ ജ്വല്ലറി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

വ്യാപക വിമര്‍ശനങ്ങള്‍
ഭീമാ ജ്വല്ലറിയുടെ ഈ നീക്കത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഒരു സ്വര്‍ണ്ണക്കച്ചവടക്കാരനും ഒരു മാധ്യമസ്ഥാപനവും മുഖാമുഖം എതിരുനിന്നാല്‍ മാധ്യമ സ്ഥാപനത്തിന് പിന്തുണ നല്‍കുക എന്നതില്‍ ജനാധിപത്യവിശ്വാസികള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലെന്ന് വിടി ഫെയ്സ്ബുക്കില്‍ കുറിച്ചു. വിടി ബല്‍റാമിന്റെ വിശദമായ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ..

മാധ്യമ സ്ഥാപനത്തിന് പിന്തുണ
ഒരു സ്വര്‍ണ്ണക്കച്ചവടക്കാരനും ഒരു മാധ്യമ സ്ഥാപനവും മുഖാമുഖം എതിര് നിന്നാല്‍ മാധ്യമ സ്ഥാപനത്തിന് പിന്തുണ നല്‍കുക എന്നതില്‍ ജനാധിപത്യവിശ്വാസികള്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല.

ഭീമയെ ബഹിഷ്ക്കരിക്കാന്‍
അതുകൊണ്ട് മാതൃഭൂമിയെ ബഹിഷ്ക്കരിക്കാന്‍ ഭീമ തയ്യാറായാല്‍ ഭീമയെ ബഹിഷ്ക്കരിക്കാന്‍ ജനങ്ങളും തയ്യാറാകണം.ഇപ്പോള്‍ത്തന്നെ ഭീമയില്‍ നിന്നേ ഇനി സ്വര്‍ണ്ണം വാങ്ങൂ എന്ന് പറഞ്ഞ് സംഘികള്‍ ക്യാംപയിന് തുടങ്ങിക്കഴിഞ്ഞു.

സംഘികള്‍
എന്നാല്‍പ്പിന്നെ അതങ്ങനെത്തന്നെയാവട്ടെ, സംഘികള്‍ ഭീമയില്‍ നിന്ന് തന്നെ സ്വര്‍ണ്ണം വാങ്ങട്ടെ, സംഘികള്‍ മാത്രം ഭീമയില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങട്ടെ എന്ന് പറഞ്ഞാണ് വിടിബല്‍റാം ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തിന് പിന്തുണയുമായി ധാരാളം പേരും രംഗത്തെത്തിയിട്ടുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റ്
വിടി ബല്‍റാം
ഫെയ്സ്ബുക്ക് പോസ്റ്റ്
ഭീമാ ജ്വല്ലേഴ്സ്
-
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?












Click it and Unblock the Notifications