ഗോപാല സേനയ്ക്ക് കീഴടങ്ങില്ല.. ചീമുട്ടയേറും കല്ലേറും കൊണ്ട് നായകനായി' വിടി ബൽറാം!

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ചീമുട്ടയേറും കല്ലേറും കൊണ്ട് നായകനായി / വിടി ബൽറാം ഗോപാല സേനയ്ക്ക് കീഴടങ്ങില്ല

  തൃത്താല: എകെജിയെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് കമന്റിന്റെ പേരില്‍ തുടങ്ങിയ പോര് തെരുവിലെത്തിയിരിക്കുന്നു. എകെജിയെ ബാലപീഡകനെന്ന് വിളിച്ച വിടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ കല്ലും ചീമുട്ടയുമെറിഞ്ഞ് വിവാദത്തിന്റെ വഴി മാറ്റിയിരിക്കുന്നത്. മാത്രമല്ല, എകെജി വിവാദത്തിലൂടെ, അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള സിപിഎം ഫാസിസം എന്ന തരത്തിൽ തന്റെ ഇരവാദം മിനുക്കിയെടുക്കാനുള്ള അവസരം കൂടിയാണ് വിടി ബൽറാമിന് ലഭിച്ചിരിക്കുന്നത്.

  പാര്‍വ്വതിയെ പരസ്യമായി പരിഹസിച്ച് ബഡായ് ബംഗ്ലാവ്.. മുകേഷിനൊപ്പം സലിം കുമാറും ജയറാമും!

  ഇതോടെ കോണ്‍ഗ്രസ് ഒന്നാകെ വിടി ബല്‍റാമിന് പിന്നില്‍ അണിനിരക്കുന്ന സാഹചര്യവും ഉണ്ടായിരിക്കുന്നു. അതിനിടെ കൂറ്റനാട് നടന്ന ആക്രമണത്തിനെതിരെ വിടി ബല്‍റാം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലും മാധ്യമങ്ങളോടും പ്രതികരിക്കവേ വിടി ബല്‍റാം സിപിഎമ്മിനെതിരെ ആഞ്ഞടിച്ചു.

  ബൽറാമിനെതിരെ പ്രതിഷേധം

  ബൽറാമിനെതിരെ പ്രതിഷേധം

  പാലക്കാട് ജില്ലയിലെ കുറ്റനാട് നടന്ന സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിടി ബല്‍റാമിന് എതിരെ ശക്തമായ പ്രതിഷേധം നടന്നത്. കരിങ്കൊടി കാണിക്കാനെത്തിയ സിപിഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം കല്ലേറിലും ചീമുട്ടയേറിലുമാണ് കലാശിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

  ഗോപാല സേനയ്ക്ക് കീഴടങ്ങില്ല

  ഗോപാല സേനയ്ക്ക് കീഴടങ്ങില്ല

  ആക്രമണത്തെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാതെ തിരികെ പോയ വിടി ബല്‍റാം ഫേസ്ബുക്കില്‍ ഉടന്‍ തന്നെ പ്രതികരണവുമായി വന്നിട്ടുണ്ട്. ഗോപാല സേനയ്ക്ക് കീഴടങ്ങില്ല, എന്നെ സംരക്ഷിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നന്ദി എന്നാണ് വിടി ബല്‍റാമിന്റെ പുതിയ പോസ്റ്റ്. വിടിക്ക് പിന്തുണയറിച്ചും, ചീമുട്ടയേറ് ബല്‍റാം അര്‍ഹിക്കുന്നുവെന്ന് പറഞ്ഞും കമന്റുകള്‍ വരുന്നുണ്ട്.

  വേണ്ടത്ര സുരക്ഷ ഒരുക്കിയില്ല

  വേണ്ടത്ര സുരക്ഷ ഒരുക്കിയില്ല

  തൃത്താല മണ്ഡലത്തിലെ കപ്പൂര്‍ പഞ്ചായത്തിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് വിടി ബല്‍റാം എത്തിയത്. സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ ഉണ്ടായിട്ടും സ്ഥലത്ത് വേണ്ടത്ര പോലീസ് സുരക്ഷ ഒരുക്കിയില്ലെന്ന് വിടി ബല്‍റാം ആരോപിച്ചു. വളരെ കുറച്ച് പോലീസുകാര്‍ മാത്രമേ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ.

  സിപിഎമ്മിന് കീഴടങ്ങില്ല

  സിപിഎമ്മിന് കീഴടങ്ങില്ല

  സിപിഎമ്മിന്റെ ഭീഷണിക്കും ഫാസിസത്തിനും മുന്നില്‍ കീഴടങ്ങില്ലെന്നും വിടി ബല്‍റാം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. അതിശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. യുഡിഎഫ്- കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരുത്തില്‍ ജനപ്രതിനിധി എന്ന നിലയില്‍ മുന്നോട്ട് പോകുമെന്നും ബല്‍റാം പറഞ്ഞു.

  പരിക്ക് പറ്റിയിട്ടില്ല

  പരിക്ക് പറ്റിയിട്ടില്ല

  വ്യാപക അക്രമങ്ങളും കല്ലേറുമാണ് ഡിവൈഎഫ്‌ഐ നടത്തിയതെന്ന് ബല്‍റാം ആരോപിച്ചു. ആക്രമണത്തിന് ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. തനിക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. തനിക്ക് പരിക്ക് പറ്റിയിട്ടില്ലെന്നും പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ് പരിപാടിയില്‍ പങ്കെടുത്തത് എന്നും വിടി ബല്‍റാം പറഞ്ഞു.

  യോജിക്കാതെ സോഷ്യൽ മീഡിയ

  യോജിക്കാതെ സോഷ്യൽ മീഡിയ

  എകെജി വിവാദത്തിൽ ബൽറാം ഉന്നയിച്ച തെറ്റായ ആരോപണത്തെ രാഷ്ട്രീയമായി നേരിടുന്നതിൽ സിപിഎം പരാജയപ്പെട്ടു എന്നതിന് ഉദാഹരമായി ആ കയ്യേറ്റത്തെ സോഷ്യൽ മീഡിയ വിലയിരുത്തുന്നു. എകെജി ബാലപീഡകൻ എന്ന തെറ്റായ ആരോപണത്തിനുള്ള മറുപടി ബൽറാമിൽ നിന്നും തേടുക എന്നതിന് അപ്പുറം കായികമായി നേരിടുന്നതിനെ, ഈ വിവാദത്തിൽ ഇടത്പക്ഷത്തിനൊപ്പം നിൽക്കുന്നവർ പോലും യോജിക്കുന്നില്ല.

  സിപിഎം സെൽഫ് ഗോൾ

  സിപിഎം സെൽഫ് ഗോൾ

  എകെജി വിവാദത്തിലൂടെ ബൽറാം നേരത്തെ തന്നെ അവകാശപ്പെടുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം എന്നാണ്. അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് താൻ സൈബറിടത്ത് ആക്രമിക്കപ്പെടുന്നത് എന്നാണ്.ആശയത്തെ ആശയം കൊണ്ട് നേരിടുന്നതിന് പകരം തെരുവിൽ നേരിടുന്ന സിപിഎം നിലപാട് ഇവിടെ സെൽഫ് ഗോളിന്റെ ഫലമാണ് ചെയ്യുന്നതെന്ന് സോഷ്യൽ മീഡിയ വിലയിരുത്തുന്നു. കാരണം ബൽറാമിന്റെ ഇരവാദം ശക്തമാക്കാനേ ഈ കയ്യേറ്റം ഉപകരിക്കുന്നുള്ളൂ.

  പ്രതികരിച്ച് കോൺഗ്രസ്

  പ്രതികരിച്ച് കോൺഗ്രസ്

  എകെജി വിവാദത്തിൽ തങ്ങൾക്കൊപ്പം നിന്നവരെ പോലും എതിർപക്ഷത്താക്കാൻ് മാത്രമേ ഈ കല്ലേറ് സിപിഎമ്മിന് ഉപകാരപ്പെടുന്നുളളൂ. എകെജി വിവാദത്തിൽ വിടി ബൽറാമിനെ തള്ളിപ്പറഞ്ഞ കോൺഗ്രസ് നേതാക്കൾ തന്നെ ഒറ്റക്കെട്ടായി രംഗത്ത് വന്ന് കഴിഞ്ഞു. ബൽറാമിന് എതിരെ നടന്ന ആക്രമണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഉമ്മൻ ചാണ്ടിയും ബൽറാമിന് എതിരെ നടന്നത് ഫാസിസ്റ്റ് ആക്രമണമാണെന്ന് ചെന്നിത്തലയും പ്രതികരിച്ചിട്ടുണ്ട്.

  ആക്രമണത്തിന് മറുപടി

  വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  VT Balram MLA's reaction to CPM attack at Palakkad

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്