കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി എന്താ ഒന്നും മിണ്ടാത്തത്, കാശ് വാങ്ങിയത് കൊണ്ടോ? പിണറായി ഡാ, ധാർമ്മികത ഡാ, പോസ്റ്റുകളും ഇല്ല

  • By Desk
Google Oneindia Malayalam News

പാലക്കാട്: തോമസ് ചാണ്ടി വിഷയം കേരള കരയിൽ കത്തി നിൽക്കുമ്പോഴും ഒന്നും പ്രതികരിക്കാതെയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിലെ തന്നെ നേതാക്കളും മന്ത്രിമാരും പ്രകതിഷേധവുമായി രംഗത്തെത്തിയിട്ടും പിണറായി വിജയന് ഒരു കുലുക്കവുമില്ലാത്ത അവസ്ഥയാണ്. ഹൈക്കോടതിപോലും രാജിവെക്കാൻ തോമസ്സ ചാണ്ടിയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിനിടയിലാണ് തൃത്താലയിലെ കോൺഗ്രസ് എംഎൽഎ വിടി ബൽറാമിന്റെ പോസ്റ്റും വന്നിരിക്കുന്നത്. പിണറായി ഡാ ധാർമ്മികത ഡാ എന്നൊക്കെ പറഞ്ഞ് പോസ്റ്റിടാൻ സൈബർ സഖാക്കൾ കൈത്തരിപ്പുമായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായെന്ന് തോമസ് ചാണ്ടിയുടെ രാജിയുമായി സംബന്ധിച്ച് എഫ്ബിയിൽ പോസ്റ്റിട്ടത്.

തോമസ് ചാണ്ടി മന്ത്രിസഭയിലെ 'വിഴുപ്പ്'... ചുമന്നല്ലെ പറ്റൂ എന്ന് ജി സുധാകരൻ, ഇത് ബൂർഷ്വാ രാഷ്ട്രീയം!തോമസ് ചാണ്ടി മന്ത്രിസഭയിലെ 'വിഴുപ്പ്'... ചുമന്നല്ലെ പറ്റൂ എന്ന് ജി സുധാകരൻ, ഇത് ബൂർഷ്വാ രാഷ്ട്രീയം!

എന്നാൽ അത് അടുത്തൊന്നും നടക്കുമെന്ന് തോനുന്നില്ലാന്ന് മാത്രം. വാങ്ങിയ കാശിന്റെ കനം അത്രയ്ക്കുണ്ടെന്ന് തോനുന്നു എന്നാണ് പറഞ്ഞത്. എന്നാൽ ആര് കാശ് വാങ്ങിയെന്ന് ബൽറാം പറഞ്ഞിട്ടില്ലെങ്കിലും പിണറായി വിജയനെ ഉന്നം വെച്ചാണെന്ന് പകൽപോലെ വ്യക്തമാണ്. ഇപി ജയരാജൻ വിഷയത്തിലും കെപി ശശീന്ദ്രൻ വിഷയത്തിലും ഉറച്ച നിലപാടെടുത്ത പിണറായി വിജയന്റെ എവിടെയും തൊടാതെയുള്ള പ്രസ്താവനകൾ ചൂണ്ടിക്കാട്ടുന്നതും ഇതുതന്നെയാണ്. എൻസിപിയെ പല നേതാക്കളും രാജിവെക്കണമെന്ന ആവശ്യവലുമായി മുന്നോട്ട് വന്നിരുന്നു, എന്നിട്ടും തോമസ് ചാണ്ടി രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന അവസ്ഥയാണ് കാണാൻ സാധിക്കുന്നത്.

ദന്ത ഗോപുരത്തിൽ നിന്നും താഴെ ഇറങ്ങണം

ദന്ത ഗോപുരത്തിൽ നിന്നും താഴെ ഇറങ്ങണം

മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതിയും ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിലെത്തിയപ്പോളണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ പോകാനാകില്ല. ദന്ത ഗോപുരത്തില്‍നിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണം എന്നാണ് കോടതി പറ‍ഞ്ഞിരിക്കുന്നത്.

കളക്ടറെ സമീപിച്ചാൽ മതിയായിരുന്നു

കളക്ടറെ സമീപിച്ചാൽ മതിയായിരുന്നു

കളക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി എന്ന വ്യക്തിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. തോമസ് ചാണ്ടി എന്ന വ്യക്തിക്കെതിരെ കോടതിയും ഒന്നും പറയുന്നില്ല. കളക്ടറുടെ റിപ്പോര്‍ട്ട് ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടാണ്. ഇതില്‍ രണ്ടിടത്ത് തോമസ് ചാണ്ടിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട് എന്ന് മാത്രമേയൂള്ളൂ. ഈ വിഷയത്തില്‍ ഇത്തരമൊരു ഹര്‍ജിയുമായി ആയിരുന്നില്ല കോടതിയില്‍ വരേണ്ടിയിരുന്നത്. അതിന് കളക്ടറെ സമീപിച്ച് റിപ്പോര്‍ട്ടിലെ തെറ്റായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

ഇത് ഭരണഘടനാ ലംഘനം

ഇത് ഭരണഘടനാ ലംഘനം

മന്ത്രിസഭാ തീരുമാനത്തെ ചേദ്യം ചെയ്യുന്നത് അപക്വമായ നടപടിയെന്നു ചൂണ്ടിക്കാട്ടിയ കോടതി വളരെ അപൂര്‍വ്വമായ കേസാണിതെന്ന് കേസ് പരിഗണിച്ചവേളയില്‍ പറഞ്ഞു. സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനമെടുത്ത് ആലപ്പുഴ കളക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിനെ സര്‍ക്കാരിന്റെ ഭാഗമായ മന്ത്രി തന്നെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു കോടതി പറഞ്ഞത്. ഇത് ഭരണഘടനാ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, ഹര്‍ജി വ്യക്തിപരമായി നല്‍കിയതാണെന്നും മന്ത്രിയെന്ന നിലയിലല്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

ഹർജി മന്ത്രി എന്ന നിലയിൽ‌

മന്ത്രി നിഷ്‌കളങ്കനെങ്കില്‍ കളക്ടര്‍ക്കുമുന്നില്‍ തെളിയിക്കണമെന്നും കോടതി പറഞ്ഞു. അതേസമയം ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറുണ്ടോ എന്നും കോടതി ചേദിച്ചു. ഹര്‍ജി ഈ ഘട്ടത്തില്‍ നിലനില്‍ക്കുന്നില്ല. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവന്നത്. അതില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. ഈ സാഹചര്യത്തിലാണ് കേസ് പിന്‍വലിക്കുന്നുണ്ടോ എന്ന ചോദ്യം കോടതിയെക്കൊണ്ട് ചോദിപ്പിച്ചത്. റിട്ട് ഹര്‍ജിയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാരിനെ ചോദ്യം ചെയ്യാമെന്നിരിക്കെ തോമസ് ചാണ്ടി മന്ത്രി എന്ന പേരിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

English summary
VT Balram's facebook post against Pinarayi and LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X