'അതെന്താ പൊറോട്ടയും ബീഫും കഴിച്ചാല്‍' കിച്ചടി ദേശീയ ഭക്ഷണമാക്കാനുള്ള നീക്കത്തെ പരിഹസിച്ച് ബല്‍റാം

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ''അതെന്താ പൊറോട്ടയും ബീഫും ആയാല് ?
കിച്ചടിയും കച്ചറയും ഒക്കെ മാത്രമേ ആകാവൂ എന്നുണ്ടോ??''
ദേശീയ ഭക്ഷണമായി കിച്ചടിയെ കൊണ്ടുവരാനുള്ള നീക്കത്തെ ഫേസ്ബുക്കിലൂടെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്ത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഭക്ഷണ പരിഷ്‌കരണത്തെക്കുറിച്ച് വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ബല്‍റാമിന്റെ പോസ്റ്റ്.

സുരേഷ് ഗോപിക്കിട്ട് 'നൈസായിട്ട്' ഒരു പണി കൊടുത്ത് കെ സുരേന്ദ്രന്‍... അതിനും കുറ്റം കോടിയേരിക്ക്!!!

കടുത്ത സംഘപരിവാര്‍ എതിരാളിയാണ് വിടി ബല്‍റാം എംഎല്‍എ. ബിജെപി നേതാക്കള്‍ക്കെതിരെയും സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെയും സോഷ്യല്‍ മീഡിയിലും പുറത്തും ശക്തമായ ഭാഷയിലാണ് ബല്‍റാം പ്രതികരിക്കാറുള്ളത്. ഇഷ്ട ഭക്ഷണമായ പൊറോട്ടയും ബീഫും ദേശീയ ഭക്ഷണമാക്കുന്നതിനോട് തന്നെയാണ് മലയാളിക്ക് താല്പര്യം.

vtb

അതുകൊണ്ട് തന്നെ ഇൗ പോസ്റ്റ് മലയാളികള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കും. ഗോവധ നിരോധനം നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ നേരത്തെ ബല്‍റാം നടത്തിയ പ്രതികരണം വലിയ ചര്‍ച്ച ആയിരുന്നു. ബല്‍റാമിന്റെ പോസ്‌ററുകള്‍ക്ക് കേട്ടാല്‍ അറക്കുന്ന ഭാഷയിലാണ് സംഘപരിവാര്‍ അനുകൂലികള്‍ ഫേസ്ബുക്കിലടക്കം കമന്റ് ചെയ്തത്.സംഘപരിവാരിനെ ഇത്ര കടുത്ത ഭാഷയില്‍ എതിര്‍ക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വളരെ കുറവാണ്.

സിനിമ മേഖലയിൽ കഞ്ചാവ് സുലഭം; മുന്ന് പേർ അറസ്റ്റിൽ, കൃഷി മാവോയിസ്റ്റ് പിന്തുണയോടെ!

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബല്‍റാമിനെതിരായി ബിജെപി മത്സരിപ്പിച്ചത് ബല്‍റാമിന്റെ ബന്ധുവിനെ തന്നെയായിരുന്നു. എന്നാല്‍ 2011ലെക്കാളും കൂടിയ ഭൂരിപക്ഷത്തിലാണ് ബല്‍റാം വിജയിച്ചുകയറിയത്. സിപിഎമ്മിന്റെ സിറ്റിങ്ങ് സീറ്റായിരുന്ന തൃത്താല നിയോജക മണ്ഡലത്തില്‍ നിന്നാണ് 2011ലെ തിരഞ്ഞെടുപ്പില്‍ ബല്‍റാം നിയമസഭയിലേക്കെത്തിയത്.

English summary
why not parotta and beef, news that central government is going to impliment kichadi as national food. congress mla vt posted in facebook against centrel governments new move.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്