കാത്തിരിപ്പിന് വിരാമം: പള്ളം അണ്ടർ ബ്രിഡ്‌ജ്‌ നിർമ്മാണം പൂർത്തിയായി

  • Posted By:
Subscribe to Oneindia Malayalam

കാസർഗോഡ്: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് റെയിവേ അണ്ടർ ബ്രിഡ്‌ജിന്റെ പണി പൂർത്തിയാവുന്നു. റെയിവേ ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ ചിലവിട്ടാണ് പള്ളം അണ്ടർ ബ്രിഡ്‌ജ്‌ പണിതത്. ഏപ്രിൽ ആറിനാണ് ബ്രിഡ്‌ജിന്റെ പണി ആരംഭിച്ചത്. അടുത്ത മാസം തുറന്ന് കൊടുക്കുന്നതോടെ ഒരു നാടിന്റെ വികസനത്തിന് കൂടി അത് നാഴിക കല്ല് ആവും.

2000 രൂപയുടെ കറന്‍സികളും നിരോധിച്ചേക്കും? 15 കോഡുകള്‍ കള്ളനോട്ട് സംഘം പകര്‍ത്തി....

നാലര മീറ്റർ വീതിയും നാല് മീറ്റർ ഉയരത്തിലുമാണ് ബ്രിഡ്‌ജ്‌ പണിതത്. ബ്രിഡ്‌ജിന്റെ ഇരുവശത്തും 35 മീറ്റർ കോൺഗ്രീറ് റോഡും പണിതിട്ടുണ്ട്. വെള്ളം ഒഴുകി പോകാൻ ആധുനിക രീതിയിലുള്ള ഡ്രൈനേജും ഒരുക്കിയിട്ടുണ്ട്. ആരിക്കാടിയിലും എളമ്പച്ചിയിലും പണിത അണ്ടർ ബ്രിഡ്ജിൽ പണിത അണ്ടർ ബ്രിഡ്ജിൽ വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഇല്ലാത്തതിനാൽ മഴ കാലത്ത് വെള്ളം കെട്ടിനിൽക്കാൻ സാധ്യത ഏറെയാണ്. എന്നാൽ പള്ളം അണ്ടർ ബ്രിഡ്ജിൽ അത്തരം പോരായ്‌മകൾ ഒന്നും തന്നെ ഇല്ല.

kasargod

നേരത്തെ ഓവർ ബ്രിഡ്‌ജ്‌ നിർമ്മിക്കാനായിരുന്നു റയിൽവെയുടെ അനുമതി. എന്നാൽ ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതിലൂടെ നിരവധി സ്ഥലം നഷ്ടപ്പെടാനും കെട്ടിടങ്ങൾ പൊളിച്ച് മാറ്റേണ്ടി വരുമെന്നുള്ള തിരിച്ചറിവിനെ തുടർന്ന് നഗരസഭാ അംഗങ്ങളുടെ നേതൃത്വത്തിൽ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.തുടർന്ന് കരുണാകരൻ എം.പിക്ക് നിവേദനം നൽകി. നിരന്തര സമ്മർദ്ദത്തിന്റെ ഫലമായി റെയിൽവേ ബ്രിഡ്‌ജ്‌ വിഭാഗം പള്ളത്ത് അണ്ടർ ബ്രിഡ്ജിന് അനുമതി നൽക്കുകയായിരുന്നു

English summary
wait is over; pallam under bridge construction is over

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്