കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് ക്ഷീണിച്ചിരിക്കുമ്പോൾ ഈ രാജി വേണമായിരുന്നോ? സുധീരനെതിരെ പിജെ കുര്യൻ

Google Oneindia Malayalam News

തിരുവനന്തപുരം; എ ഐ സി സി അംഗത്വം രാജിവെച്ച സുധീരനെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് നേതാവ് പിജെ കുര്യൻ. പാർട്ടിക്ക് അധികാരവും ശക്തിയും ഉള്ളപ്പോൾ പല സ്ഥാനങ്ങളും വഹിച്ച വിഎം സുധീരന്‍ പാര്‍ട്ടി ക്ഷീണിച്ചിരിക്കുന്ന ഈ അവസരത്തില്‍ രാജിവയ്ക്കണമായിരുന്നോയെന്ന് കുര്യൻ ചോദിച്ചു. രാജിവെയ്ക്കുന്നതിനു പകരം കമ്മിറ്റികളില്‍ സജീവമായി പങ്കെടുത്ത് അഭിപ്രായം പറഞ്ഞ് നേതൃത്വത്തിന് തെറ്റു പറ്റിയെങ്കിൽ തിരുത്താൻ ശ്രമിക്കുകയായിരുന്നു വേണ്ടതെന്നും കുര്യൻ പറഞ്ഞു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു കുര്യന്റെ വിമർശനം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

kuryan-1632749216.jpg -Propert

'രാജി വേണ്ടിയിരുന്നോ?പാർട്ടിക്ക് അധികാരവും ശക്തിയും ഉള്ളപ്പോൾ പല സ്ഥാനങ്ങളും വഹിച്ച ശ്രീ.വി.എം.സുധീരന്‍ പാര്‍ട്ടി ക്ഷീണിച്ചിരിക്കുന്ന ഈ അവസരത്തില്‍ രാജിവയ്ക്കണമായിരുന്നോ?. അധികാരവും ശക്തിയും ഉള്ളപ്പോൾ ഇത്തരംലക്ഷ്വറി
വേണമെങ്കിൽ ആകാം. ശ്രീ വി എം സുധീരൻ കമ്മറ്റികളിൽ നിന്ന് രാജിവെയ്ക്കുന്നതിനു പകരം കമ്മിറ്റികളില്‍ സജീവമായി പങ്കെടുത്ത് അഭിപ്രായം പറഞ്ഞ് നേതൃത്വത്തിന് തെറ്റു പറ്റിയെങ്കിൽ തിരുത്താൻ ശ്രമിക്കുകയായിരുന്നു വേണ്ടത്. എന്തായാലും പാർട്ടിക്ക് അധികാരമില്ലാതെ ശക്തി കുറഞ്ഞ് ക്ഷീണിച്ചിരിക്കുമ്പോള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും, AICC-യില്‍ നിന്നുമുള്ള ശ്രീ.സുധീരന്‍റെ രാജി നീതീകരിക്കാനാവില്ല',കുര്യൻ പോസ്റ്റിൽ പറഞ്ഞു.

അതേസമയം സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് ഹൈക്കമാന്റ് നേതൃത്വം. ചർച്ചയ്ക്കായി വിഎം സുധീരനെ തിരുവനന്തപുരത്തെ വീട്ടിൽ എത്തി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സന്ദർശിച്ചു. സുധീരന്‍ കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹത്തിന്റെ ഉപദേശത്തിന് പാര്‍ട്ടി പ്രധാന്യം നല്‍കുമെന്നും താരിഖ് അൻവർ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.

അതിനിടെ സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സുധീരൻ വീണ്ടും രംഗത്തെത്തി. കെപിസിസി നേതൃത്വം തിരുത്താൻ തയ്യാറാകണമെന്നും ഈ നിലയിൽ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും സുധീരൻ തുറന്നടിച്ചു. താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകവേയായിരുന്നു സുധീരൻ നേതൃത്വത്തിനെതിരെ വീണ്ടും രംഗത്തെത്തിയത്.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
കേരള: എഐസിസി അംഗത്വവും രാജിവച്ച് വി.എം സുധീരൻ

പുതിയ നേതൃത്വം വളരെ പ്രതീക്ഷയോടെയാണ് വന്നതെങ്കിലും ആ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ നേതൃത്വത്തിന് സാധിച്ചിട്ടില്ലെന്ന് സുധീരൻ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ലാത്ത നടപടികള്‍ പുതിയ നേതൃത്വത്തില്‍ നിന്നുണ്ടായതോടെയാണ് ഞാന്‍ പ്രതികരിക്കാന്‍ തയ്യാറായതെന്നും സുധീരൻ പറഞ്ഞു. തെറ്റായ ശൈലി തിരുത്താനാവശ്യമായ നടപടികള്‍ ഉണ്ടാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. അതിനായി കാത്തിരിക്കുകയാണ്. ഉചിതമായ പരിഹാരമുണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നതെന്നും സുധീരൻ വ്യക്തമാക്കി.

English summary
Was this resignation necessary when Congress was exhausted? PJ Kurien against Sudheeran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X