കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേനൽ കടുത്തു; കനാൽ തുറന്നു വിടാത്തതിൽ കുടിവെള്ളക്ഷാമം രൂക്ഷമായി

  • By Sreejith Kk
Google Oneindia Malayalam News

വടകര: കുറ്റ്യാടി ഇറിഗേഷൻ കനാൽ തുറക്കാത്തത് കാരണം തിരുവള്ളൂരിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി.കഴിഞ്ഞ വർഷത്തേക്കാൾ കടുത്ത വരൾച്ച അനുഭവപ്പെട്ടു തുടങ്ങിയതോടെ തിരുവള്ളൂരിൽ കർഷകരും നാട്ടുകാരും ദുരിതത്തിലായി . സാധാരണ വേനലിന് ആശ്വാസമേകുന്നത് കനാൽ വെള്ളമാണ്. കനാലിലൂടെ എത്തുന്ന ജലം കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്തുന്നതിന് പുറമേ സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പ് ഉയരുന്നതിന് കാരണമാകുന്നു.

എന്നാൽ ഇത്തവണ വേനൽ കടുത്തിട്ടും കനാൽ തുറക്കാത്തതാണ് തിരുവള്ളൂരിലെ കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.കനാൽ തുറന്നിട്ടുണ്ടെന്നാണ് ഇറിഗേഷൻ അധികൃതർ വ്യക്തമാകുമ്പോഴും ഇതേവരെ തിരുവള്ളൂരിലേക്ക് വെള്ളം ലഭിച്ചിട്ടില്ല. ഒന്നുകിൽ ആവശ്യമായ അളവിൽ വെള്ളം തുറന്നു വിടുന്നില്ല, അല്ലെങ്കിൽ എവിടെയോ വെള്ളത്തിന് തടസം നേരിടുന്നു എന്നതാണ് നാട്ടുകാരുടെ പരാതി.

Kutyadi irigation project

ചിത്രം : കുറ്റിയാടി ഇറിഗേഷൻ കനാൽ

ഇതിനായി പരിശോധന നടത്തി തിരുവള്ളൂരിൽ കനാൽവെള്ളം എത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനിടെ വാട്ടര്‍ അതോറിറ്റിക്ക് കീഴിലുള്ള കരാറുകാരുടെ പണിമുടക്ക് മൂലം താലൂക്കിലെ കുടിവെള്ള വിതരണം മുഴുവനായി അവതാളത്തിലായി. കഴിഞ്ഞ പത്ത് ദിവസമായി താലൂക്കിന്റെ വിവിധ മേഖലയിലെ കുടിവെള്ളം മുടങ്ങിയിട്ട്. വേനല്‍ കടുത്ത സാഹചര്യത്തില്‍ കടിവെള്ള വിതരണം നിലച്ചതോടെ ഏറെ പ്രയാസപ്പെടുതയാണ് താലൂക്ക് നിവാസികള്‍.

നേരത്തെ ലഭിക്കേണ്ട കുടിശിക മുഴുവനായി ലഭിക്കാത്തതാണ് കരാറുകാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. താലൂക്കിലെ വാട്ടര്‍ അതോറിറ്റിക്ക് കീഴില്‍ പത്തോളം കരാറുകാരാണുള്ളത്. പല സ്ഥലങ്ങളിലായി നടത്തിയ മെയിന്റിനന്‍സ് പ്രവൃത്തികളുടെ കുടിശിക വന്‍ തോതില്‍ ലഭിക്കാനുണ്ടെന്നാണ് കരാറുകാര്‍ പറയുന്നത്. ഇത് പല തവണ അതോറിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ നല്‍കിയിട്ടില്ലെന്നും കരാറുകാര്‍ പറഞ്ഞു.

എന്നാല്‍ കുടിശിക ലഭ്യമാക്കാനുള്ള നടപടികള്‍ എടുക്കേണ്ടത് ഇന്നത അധികാരികളാണെന്നാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത് സംബന്ധിച്ച് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. നല്‍കിയ പരാതിയില്‍ ഇതുവരെ പരിഹാരം കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ രണ്ടാഴ്ച നീണ്ട കരാറുകാരുടെ പണിമുടക്ക് ഇതുവരെ പരിഹരിക്കാന്‍ നടപടിയായില്ല.

സംസ്ഥാനത്തെ മുഴുവൻ പ്രൈമറി സ്കൂളുകൾ ഹൈടെക് നിലവാരത്തിലാക്കും : മന്ത്രി രവീന്ദ്രനാഥ് സംസ്ഥാനത്തെ മുഴുവൻ പ്രൈമറി സ്കൂളുകൾ ഹൈടെക് നിലവാരത്തിലാക്കും : മന്ത്രി രവീന്ദ്രനാഥ്

വേനല്‍ മഴയില്‍ പച്ചപ്പണിഞ്ഞ് വനമേഖല: കാട്ടുതീ ഭീതിയൊഴിയുന്നുവേനല്‍ മഴയില്‍ പച്ചപ്പണിഞ്ഞ് വനമേഖല: കാട്ടുതീ ഭീതിയൊഴിയുന്നു

English summary
Water crisis because of not opening the canal raise problem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X