വയനാട്ടിലെ കിറ്റ് ആരുടേത്? ക്ഷേത്രത്തിന് നൽകിയ വഴിപാടാണെന്ന് കെ സുരേന്ദ്രന്‍
കൽപ്പറ്റ: വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹത്തോട് എൽ ഡി എഫും യു ഡി എഫും മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു ഭക്തൻ ക്ഷേത്രത്തിന് നൽകിയ വഴിപാടാണ് ഇത്തരത്തിൽ ആദിവാസികൾക്ക് കിറ്റ് നൽകാനാണെന്ന് പ്രചരിപ്പിച്ചത്. ബി ജെ പിയെ അപമാനിച്ചോളൂ പക്ഷെ ആദിവാസികളെ അപമാനിക്കുന്നത് ശരിയല്ലെന്നും കൽപ്പറ്റയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കിറ്റിലുള്ള സാധനങ്ങൾ ആദിവാസികൾക്കുള്ളതാണെന്ന് കോൺഗ്രസിനും സി പി എമ്മിനും എങ്ങനെ മനസിലായി? അരിയും പയറും പപ്പടവുമൊന്നും മറ്റുള്ളവർ ഭക്ഷിക്കില്ലെന്നാണോ ഇവർ പറയുന്നത്? പൊലീസ് എഫ് ഐ ആർ എന്താണ്? ബി ജെ പിക്ക് പങ്കുണ്ടെന്ന് പറയാൻ എന്ത് തെളിവാണുള്ളത്? ടി.സിദ്ധിഖാണ് നീചമായ ആരോപണം ഉന്നയിച്ചത്. രാഹുൽ ഗാന്ധിക്കും സിദ്ധിഖിനും ആദിവാസികളോട് എന്നും പുച്ഛമാണ്. ഈ നാട്ടിലെ വോട്ടർമാർ അതിന് മറുപടി പറയും.

പരാജയഭീതിയാണ് കോൺഗ്രസിൻ്റെ അസ്വസ്ഥതയ്ക്ക് പിന്നിൽ. രാഹുൽ ഗാന്ധി 5 വർഷം കൊണ്ട് ആദിവാസികൾക്ക് എന്തു കൊടുത്തു എന്നതാണ് ചോദ്യം. അതാണ് ഞങ്ങൾ ചർച്ച ചെയ്യുന്നത്. ക്വിറ്റ് രാഹുൽ എന്നാണ് വയനാട്ടുകാർ പറയുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, കടയില്‍ നിന്നും കിറ്റുകള്‍ ഓർഡർ ചെയ്തത് ബി ജെ പി പ്രവർത്തകനാണെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനായില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ബത്തേരി സിഐ അറിയിക്കുന്നത്. വിതരണത്തിന് തയ്യാറാക്കിയ 1500 ല്‍ പരം ഭക്ഷ്യക്കിറ്റുകളായിരുന്നു ഇന്നലെ രാത്രിയോടെ പിടികൂടിയത്.
വയനാട് മാനന്തവാടി കെല്ലൂർ അഞ്ചാംമൈലിലെ സൂപ്പർ മാർക്കറ്റിലായിരുന്ന ആവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ തയ്യാറാക്കിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് എത്തിയ പൊലീസ് വാഹനത്തില്‍ കയറ്റിയ ഭക്ഷ്യ കിറ്റുകളും വാഹനവും പിടിച്ചെടുക്കുകയായിരുന്നു. വിവരം അറിഞ്ഞതോടെ യു ഡി എഫ്, എല്‍ ഡി എഫ് പ്രവർത്തകർ ഇവിടേക്ക് സംഘടിച്ച് എത്തിയത് സംഘർഷത്തിന് ഇടയാക്കി.
അതേസമയം, സംഭവത്തിൽ പങ്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ അവകാശപ്പെട്ടു. 'ഭക്ഷ്യകിറ്റ് സംബന്ധിച്ച ആരോപണം അടിസ്ഥാനരഹിതമാണ്. ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. ആരോപണത്തിനു പിന്നിൽ ബി ജെ പി സ്ഥാനാർഥി കെ.സുരേന്ദ്രന് വയനാട് മണ്ഡലത്തിൽ ലഭിക്കുന്ന പിന്തുണയിലുള്ള അസൂയയാണ്' - പ്രശാന്ത് പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications