Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിക്കൂറുകള്‍ ചെളിയില്‍ പുതഞ്ഞ് നിന്നു, സാഹസികമായി രക്ഷാപ്രവര്‍ത്തനം; യുവാവിനെ രക്ഷപ്പെടുത്തി

വയനാട്: മുണ്ടക്കൈ ദുരന്തത്തില്‍ ചെളിയില്‍ മണിക്കൂറുകളോളം കുടുങ്ങി കിടന്ന യുവാവിനെ രക്ഷപ്പെടുത്തി. നേരത്തെ യുവാവ് ചെളിയില്‍ പുതഞ്ഞ് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. രക്ഷാസംഘം പ്രയത്‌നത്തിലാണ് ഇയാളെ രക്ഷിക്കാന്‍ സാധിച്ചത്. മുണ്ടക്കൈയില്‍ നിന്ന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മുഹമ്മദ് കുഞ്ഞാണ് ചെളിയില്‍ പുതയുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിച്ചത്.

രാവിലെ ഏഴുമണിക്കാണ് ഈ വീഡിയോ പകര്‍ത്തിയത്. ചെളിയില്‍ പുതഞ്ഞ് നില്‍ക്കുന്നയാള്‍ മരിച്ചിട്ടില്ലെന്നുള്ള കാര്യവും മുഹമ്മദ് കുഞ്ഞ് രക്ഷാസംഘത്തെ അറിയിച്ചിരുന്നു. ഇവിടെ ഇറങ്ങാന്‍ സാധ്യമല്ലെന്നും, ഇറങ്ങിയാല്‍ ഒഴുകിപോകുമെന്നും മുഹമ്മദ് കുഞ്ഞ് പറഞ്ഞിരുന്നു.

wayanad-landslide

അതേസമയം ഉരുള്‍പ്പൊട്ടി കല്ലും മണ്ണുമെല്ലാം വീടുകളും മറ്റും തകര്‍ത്ത് കൊണ്ട് ഒഴുകിയ സ്ഥലത്തിന് സമീപത്തെ ചെളിയില്‍ കുടുങ്ങിയ ആളെയാണ് രക്ഷപ്പെടുത്തിയത്. മലവെള്ളപ്പാച്ചിലിന്റെ ഒഴുക്ക്ഈ ഭാഗത്ത് കുറഞ്ഞിരുന്നെങ്കിലും ചെളിയില്‍ താഴ്ന്നുപോവുകയായിരുന്നു. മുട്ടോളം ചെളിയില്‍ കുടുങ്ങി നില്‍ക്കുകയായിരുന്നു ഇയാള്‍.

രക്ഷപ്പെടുത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദ്യം അടുത്തേക്ക് എത്താനായിരുന്നില്ല. ഇയാള്‍ കുടുങ്ങി കിടന്ന സ്ഥലത്തിന്റെ മറ്റിടങ്ങളില്‍ ഒഴുക്കുണ്ടായിരുന്നുവെങ്കിലും ഇതിനെ അതിജീവിച്ച് രക്ഷാപ്രവര്‍ത്തകര്‍ ആളുടെ അടുത്തെത്തി ചെളിയില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. ഉരുള്‍പ്പൊട്ടലുണ്ടായ ശേഷമാണോ അതിനിടയിലാണോ യുവാവ് മണ്ണില്‍ കുടുങ്ങിയതെന്ന് വ്യക്തമല്ല.

രക്ഷപ്പെടുത്തിയ ആള്‍ക്ക് എത്രത്തോളം പരുക്കുണ്ടെന്ന് വ്യക്തമല്ല. രക്ഷാപ്രവര്‍ത്തകര്‍ സ്ട്രക്ച്ചറില്‍ താങ്ങി പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വെള്ളത്തിന്റെ കുത്തൊഴുക് ശക്തമായതിനാല്‍ ദൗത്യം അതീവ ദുഷ്‌കരമാണെന്ന് പ്രദേശവാസിയായ ജബ്ബാര്‍ പറഞ്ഞു.

അതേസമയം ഇത്തരത്തില്‍ ചെളിയില്‍ പുതഞ്ഞുനില്‍ക്കുന്നവരെ എത്രയും പെട്ടെന്ന് എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷിക്കണമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്ടര്‍ എത്താന്‍ വൈകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ചെളിയില്‍ കുടുങ്ങി കിടക്കുന്നവരുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ രാത്രി മുതല്‍ ഈ ചെളിയില്‍ നിന്ന് കരകയറാനാവാതെ ഒരേ നില്‍പ്പ് നില്‍ക്കുന്നവരുമുണ്ട്.

അതേസമയം നിലമ്പൂര്‍ ആശുപത്രിയില്‍ നിലവില്‍ 24 മൃതദേഹങ്ങള്‍ എത്തിയതായിട്ടാണ് സ്ഥിരീകരണം. മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടപടികളും ആരംഭിച്ചു. രണ്ട് മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായിട്ടുണ്ട്. കൂടുതല്‍ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ ആശുപത്രിയിലുണ്ട്.

ചാലിയാറിന്റെ പല കടവുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. മുണ്ടക്കൈയില്‍ കുടുങ്ങി കിടന്ന നൂറുപേരെ സൈന്യം കണ്ടെത്തിയിട്ടുണ്ട്.മുണ്ടക്കൈ എന്ന ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പാലം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഇതോടെ ഗ്രാമത്തിലെത്തുന്നതും വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+