Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരന്തബാധിത മേഖലയില്‍ ഇന്ന് ജനകീയ തിരച്ചില്‍; ക്യാംപിലുള്ളവരും ഭാഗമാകും

വയനാട്: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചില്‍ 11-ാം ദിവസത്തിലേക്ക്. ഇന്ന് നാട്ടുകാരെ അടക്കം ഉള്‍പ്പെടുത്തിയുള്ള ജനകീയ തിരച്ചിലാണ് നടക്കുക. ക്യാംപുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയാകും ഇന്നത്തെ തിരച്ചില്‍. ജനപ്രതിനിധികളും തിരച്ചിലിനിറങ്ങും. ആറ് മേഖലയാക്കി തിരിച്ചാണ് തിരച്ചില്‍ നടത്തുന്നത്.

രാവിലെ 11 മണി വരെയാണ് തിരച്ചില്‍ നടത്തുക. ദുരന്തമുഖത്ത് നിലവില്‍ എന്‍ ഡി ആര്‍ എഫും പൊലീസും വിവിധ സന്നദ്ധ സംഘടനകളും തിരച്ചില്‍ നടത്തുന്നുണ്ട്. ക്യാംപുകളില്‍ കഴിയുന്ന 190 പേര്‍ ജനകീയ തിരച്ചിലില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ളത്. എല്ലാവരെയും ജില്ലാ ഭരണകൂടമായിരിക്കും പ്രത്യേക വാഹനങ്ങളില്‍ വിവിധ സോണുകളില്‍ എത്തിക്കുക. നിലവില്‍ തിരച്ചില്‍ നടത്തിയ സ്ഥലങ്ങളില്‍ വീണ്ടും തിരച്ചില്‍ നടത്തും.

Landslide

ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന കാര്യത്തിലെ അവസാന ശ്രമമാണിത് എന്നാണ് ജനകീയ തിരച്ചിലിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. ഇനിയും 131 പേരെയാണ് കണ്ടെത്താനുള്ളത്. കാണാതായ 131 പേരുടെ പേരുവിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നലെ പുത്തുമലയില്‍ ഒരു മൃതദേഹവും ആറ് ശരീര ഭാഗങ്ങളും സംസ്‌കരിച്ചു. ഇതോടെ തിരിച്ചറിയാത്ത 186 ശരീരഭാഗങ്ങളും 47 മൃതദേഹങ്ങളും സംസ്‌കരിച്ചു.

ഇന്നലെയോടെ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും അവസാനിപ്പിച്ച് കരസേനയുടെ ഒരു വിഭാഗം മടങ്ങിയിരുന്നു. കാര്യക്ഷമമായ പരിശ്രമങ്ങള്‍ക്ക് ശേഷമാണ് സേനാംഗങ്ങള്‍ മടങ്ങിയത് എന്നും തിരച്ചില്‍ ഇപ്പോള്‍ തന്നെ അവസാനിപ്പിക്കാനല്ല സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനിടെ ലഭിച്ച ശരീരഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി പറയുന്നത് ശാസ്ത്രീയമായി ശരിയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ടെടുക്കുന്ന ശരീരഭാഗങ്ങള്‍ 90 ശതമാനമോ അതിന് മുകളിലോ ഉണ്ടെങ്കിലെ അത് മൃതദേഹമായി കണക്കാക്കൂ എന്നും അതില്‍ കുറഞ്ഞവ ശരീരഭാഗമായി കണക്കാക്കും എന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തത്തില്‍ ഇതുവരെ 195 ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. എല്ലാ ശരീരഭാഗങ്ങളുടെയും തിരിച്ചറിഞ്ഞതുള്‍പ്പെടെയുള്ള എല്ലാ മൃതദേഹങ്ങളുടെയും ഡി എന്‍ എ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

പരിശോധനാഫലം വന്നശേഷം മാത്രമേ കൃത്യമായ എണ്ണം കണക്കാക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. 91 സര്‍ക്കാര്‍ ക്വാര്‍ട്ടേ്‌സുകള്‍ താല്‍ക്കാലിക പുനരധിവാസത്തിനായി സജ്ജമാക്കി. സ്‌കൂളുകള്‍ വേഗത്തില്‍ പ്രവര്‍ത്തനസജമാക്കും എന്നും സ്‌കൂളുകളിലെ ക്യാംപുകളില്‍ ഉള്ളവര്‍ക്ക് പകരം സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+