'അനിയനെ ബാപ്പച്ചി എടുത്തു, തെറിച്ചുവീണ ആ കുഞ്ഞിനെ ഉമ്മച്ചി എടുത്തൂ, എന്നിട്ടാണ് ഞങ്ങൾ ഓടുന്നത്'
വയനാട് ഉരുൾപൊട്ടലിന്റെ ഭീതിയിൽ നിന്ന് മുണ്ടക്കൈയിലെ നാട്ടുകാർ മുക്തരായിട്ടില്ല. രക്ഷപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയവർക്ക് അപകടത്തെക്കുറിച്ച് പറയുമ്പോൾ ഇപ്പോഴും ഒരു വിറയലാണ്. ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട കുടുംബം തങ്ങളുടെ അനുഭവം വൺഇന്ത്യ മലയാളത്തോട് പറയുകയാണ്.
ഉരുൾപൊട്ടൽ ഉണ്ടാവുന്ന സമയത്ത് തങ്ങൾ ആ വീടിനകത്ത് ഉണ്ടായിരുന്നെന്നും ഉമ്മച്ചി എണീറ്റത് കൊണ്ടാണ് തങ്ങൾ രക്ഷപ്പെട്ടതെന്നുമാണ് ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട കുടുംബത്തിലെ പെൺകുട്ടി വൺഇന്ത്യ മലയാളത്തോട് പറഞ്ഞത്.

'' എല്ലാവരും ഉറങ്ങുകയായിരുന്നു ഉമ്മച്ചി എണീറ്റത് കൊണ്ട് ഞങ്ങളെ അതിനുള്ളിൽ നിന്ന് കിട്ടി. ഉമ്മച്ചി എണീറ്റ് എന്നെ ആദ്യം പുറത്തേക്ക് ആക്കി.ഉമ്മച്ചിയും ബാപ്പച്ചിയും അനിയനുമാണ് ഉള്ളത്. എന്നെ പുറത്താക്കി ഒരുസ്ഥലതാക്കി. ബാപ്പച്ചിയുടെ മുകളിലേക്ക് ചുമർ ഇടിഞ്ഞുവീണു. ബാപ്പച്ചി സ്വന്തമായി അതിനുള്ളിൽ നിന്ന് എണീറ്റു. അനിയന്റെ ദേഹത്തും ഇത് വീണ് കിടക്കുകയായിരുന്നു. ഉമ്മച്ചിയും ബാപ്പച്ചിയും അപ്പുറത്തുള്ള ഗണേഷേട്ടനും അനിയെ രക്ഷപ്പെടുത്തി. അവന് കുഴപ്പമൊന്നുമില്ല, അവൻ ഇപ്പോൾ ഹോസ്പിറ്റലിലാണ്,'' പെൺകുട്ടി പറഞ്ഞു.
രണ്ടാമത്തെ തവണ ഉരുൾപൊട്ടൽ ഉണ്ടായപ്പോഴേക്കും തന്നെ തങ്ങൾ ഫാക്ടറിയുടെ താഴെയുള്ള പാടിയിൽ എത്തിയെന്നും രണ്ടാമത്തെ പൊട്ടലിന്റെ ഒച്ച കേട്ടപ്പോൾ തന്നെ മുണ്ടക്കൈ അടക്കം ഞങ്ങൾ വനിൽക്കുന്ന സ്ഥലം മൊത്തം ഫുൾ പോകുമെന്ന് എനിക്ക് വ്യക്തമായി. മേലെ എവിടെ നിന്നോ വന്ന് ഞങ്ങളുടെ പാടിയൽ വന്ന് വീണ ഒരു കുഞ്ഞ് ഉണ്ടായിരുന്നു. ആ കുഞ്ഞിനെ എടുത്താണ് ഞങ്ങൾ ഓടിയത്. അനിയനെ ബാപ്പച്ചി എടുത്തു, ആ കുഞ്ഞിനെ ഉമ്മച്ചി എടുത്തൂ, എന്നിട്ടാണ് ഞങ്ങൾ ഓടുന്നത്, പെൺകുട്ടി കൂട്ടിച്ചേർത്തു.
എസ്റ്റേറ്റ് ബഗ്ലാവിന്റെ അടുത്ത് എത്തിയപ്പോൾ ആ കുഞ്ഞിന്റെ ആരൊയൊക്കെയോ കണ്ടു. അച്ഛനും അമ്മയും ആരുമില്ല, എല്ലാവരും പോയി, ഈ കുഞ്ഞിന്റെ വേറെ ആരൊക്കയോ കണ്ടിട്ട് ആ കുഞ്ഞ് അവരുടെ അടുത്ത് പോയി. എന്റെ അനിയനും മണ്ണ് തിന്നേക്കുവായിരുന്നു. കുറെ വട്ടം ചർദ്ദിച്ചു ഇപ്പോൾ ഓകെയാണ്, പെൺകുട്ടി പറഞ്ഞു. ഇത് ഒട്ടാകെ പോകുന്നത് ഞങ്ങൾ കാണുന്നുണ്ട്. അതിൽ നിന്നാണ് ഓടുന്നത്. ഓടിയിട്ട് കാര്യമില്ലെന്ന് അറിയാമയിരുന്നു, അഥവാ രക്ഷപ്പെട്ടാലോ എന്ന് പറഞ്ഞിട്ട് ഓടുന്നതാണ്, അവർ പറഞ്ഞു. അതേ സമയം രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications