Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ലാബിന്റെ അടിയില്‍ നിന്ന് നിലവിളി കേള്‍ക്കുന്നു; ഒന്നും ചെയ്യാനാകുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേപ്പാടി ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ ദയനീയം. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി എത്തിയ വിവിധ സംഘടനാ-രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സന്നദ്ധ സേവകരും മുണ്ടക്കൈ മേഖലയിലേക്ക് കടക്കാന്‍ സാധിക്കാതെ നില്‍ക്കുന്നു. സൈന്യമെത്തി താല്‍ക്കാലിക പാലം നിര്‍മിക്കാന്‍ തുടങ്ങിയതോടെ നേരിയ ആശ്വാസമായിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന പാലം വെള്ളപ്പാച്ചിലില്‍ തകര്‍ന്നതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയത്.

രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായി നിരവധി യുവാക്കളാണ് ദുരന്തമേഖലയില്‍ എത്തിയിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്ക് നേതൃത്വം നല്‍കാന്‍ വിദഗ്ധ പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ ആവശ്യമാണ്. മാത്രമല്ല, തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ ജീവനോടെയുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ പറയുന്നു. അവരുടെ നിലവിളി കേട്ടുവെന്നും ഇവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

wayanad-landslide

മുണ്ടക്കൈ ഭാഗത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ചൂരല്‍മലയിലും കനത്ത നാശം വിതച്ചിട്ടുണ്ട്. നിലവില്‍ ഉച്ചവരെ രക്ഷാപ്രവര്‍ത്തകര്‍ ചൂരല്‍മലയിലാണ് സജീവമായിട്ടുള്ളത്. മുണ്ടക്കൈ മേഖലയിലേക്ക് കടക്കണമെങ്കില്‍ താല്‍ക്കാലിക പാലം ആവശ്യമാണ്. അല്ലെങ്കില്‍ ഹെലികോപ്റ്ററില്‍ എയര്‍ലിഫിറ്റിങ് വേണം. പുഴയുടെ അപ്പുറത്ത് നിരവധി പേര്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നില്‍ക്കുന്ന വീഡിയോകളും പുറത്തുവന്നു.

സൈന്യം നിര്‍മിക്കുന്ന താല്‍ക്കാലിക പാലമാണ് ഇനി പ്രതീക്ഷ. ഇതുവഴി മുണ്ടക്കൈയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താമെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇരുട്ടുംമുമ്പ് സാധിച്ചില്ലെങ്കില്‍ മരണസംഖ്യ കൂടിയേക്കും. മാത്രമല്ല, കോണ്‍ഗ്രീറ്റ് സ്ലാബുകള്‍ പൊട്ടിക്കാന്‍ ശേഷിയുള്ള മെഷീനുകളും വേണം. സ്ലാബുകള്‍ക്കടിയില്‍ നിന്ന് നിലവിളി കേട്ടുവെന്നും അവരെ രക്ഷിക്കണമെങ്കില്‍ സ്ലാബുകള്‍ മാറ്റേണ്ടതുണ്ടെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

wayanad-landslide

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടലുണ്ടായത്. ഒന്നിലധികം ഉരുള്‍പ്പൊട്ടലുണ്ടായതോടെ പ്രദേശം ദുരന്തഭൂമിയായി. സമീപ പ്രദേശങ്ങളും ഒലിച്ചുപോയി. 250ലധികം വീടുകള്‍ ഇവിടെയുണ്ടായിരുന്നുവെന്ന് ചൂരല്‍മലയിലുള്ളവര്‍ പറയുന്നു. ഇപ്പോള്‍ പ്രദേശം ചളി പിടിച്ച് കിടക്കുകയാണ്. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും സജീവമായി രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്.

സംസ്ഥാന മന്ത്രിമാര്‍ വയനാട്ടിലെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ വയനാട്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരോടും സേവന രംഗത്തിറങ്ങാന്‍ കളക്ടര്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തു. കൂടാതെ രക്ഷാപ്രവര്‍ത്തകരെ അയക്കുമെന്നും അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+