Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ വീണ്ടും മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി; യുവാവ് അറസ്റ്റില്‍

മാനന്തവാടി: വയനാട്ടില്‍ വീണ്ടും മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ പുതിയറ മാണിക്കോത്ത് വീട്ടില്‍ എം സുദീപ് (33) ആണ് പിടിയിലായത്. മാനന്തവാടി തോല്‍പ്പെട്ടി എക്‌സൈസ് ചെക്കുപോസ്റ്റില്‍ നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് മയക്കുമരുന്നുഗുളികള്‍ പിടികൂടിയത്.

ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കര്‍ണ്ണാടക ആര്‍ ടി സി ബസ്സിലെ യാത്രക്കാരനായ സുദീപില്‍ നിന്നും 695 മയക്കുമരുന്ന് ഗുളികകളാണ് എക്സൈസ് സംഘം പിടികൂടിയത്. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയ നാര്‍ക്കോട്ടിക് ഡ്രഗ് വിഭാഗത്തില്‍ പ്പെടുന്ന ട്രഡാമോള്‍ അടങ്ങിയ സ്പാസ്മൊ പ്രോക്സി വോണ്‍ പ്ലസ്, പീവോണ്‍ സ്പാസ് പ്ലസ് എന്നീ വിഭാഗത്തിലെ 695 ഗുളികളായിരുന്നു സുദീപിന്റെ കൈയ്യിലുണ്ടായിരുന്നത്.

wayanad-

കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന വില്‍പ്പന നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണിയാളെന്നും, റംസാന്‍ പെരുന്നോളിനോടനുബന്ധിച്ച് കച്ചവടകേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന യുവാക്കള്‍ക്കിടയില്‍ ഈ ടാബ്ലറ്റുകള്‍ ധാരാളമായി ഉപയോഗിച്ചു വരുന്നുണ്ടെന്നും, മൈസൂര്‍ ബാംഗ്ലൂര്‍ നഗരങ്ങളില്‍ നിന്നും രഹസ്യമായി വാങ്ങിക്കുന്ന ഗുളികകള്‍ അമിത വിലയില്‍ കോഴിക്കോട് നഗരത്തിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും വില്‍പ്പന നടത്തുന്ന സംഘത്തില്‍ പെട്ടയാളാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

എക്സൈസ് ഇന്‍സ്പെക്ടര്‍ എം കെ സുനിലിനൊപ്പം പ്രിവന്റീവ് ഓഫീസര്‍ കെ.വി.ഷാജിമോന്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അജയകുമാര്‍ കെ.കെ, പ്രിന്‍സ്, അജേഷ് വിജയന്‍, മന്‍സൂര്‍ അലി, സനൂപ്, അനുദാസ് ,അമല്‍ തോമസ് എന്നിവരുമുണ്ടായിരുന്നു. പ്രതിയെ എന്‍ ഡി പി എസ് നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. വടകര എന്‍ ഡി പി എസ് സ്പെഷല്‍ കോടതിക്ക് കീഴില്‍ വരുന്ന കേസില്‍ യുവാവിനെ മാനന്തവാടി ജെ എഫ് സി എം 2 കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+