കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതികളുടെ ചുമതല പാര്‍ശ്വവല്‍കരിക് പ്പെട്ടവരുടെ നീതി: ജസ്റ്റിസ് ആന്റണി ഡൊമിനിക്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സമൂഹത്തില്‍ പാര്‍ശ്വ വല്‍കരിക്ക പ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കുക എന്നത് കോടതികളുടെ ചുമതലയാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്. കല്‍പ്പറ്റയില്‍ ജില്ലാ കോടതി സമുച്ചയം ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം. നീതി ലഭിക്കുന്നില്ലെന്ന് തോന്നുന്ന ഒരു വലിയ ജനവിഭാഗം രാജ്യത്ത് ജീവിക്കുന്നുണ്ട്. അവരുടെ പ്രതീക്ഷയായി മാറാന്‍ കോടതിയുടെ കീഴിലുള്ള ലീഗല്‍ സര്‍വ്വീസ് അതോ റിറ്റികള്‍ക്ക് കഴിയണം. ഭരണഘടന വിഭാവനം ചെയ്യുന്ന സ്ഥാപനങ്ങളില്‍ പ്രധാന പങ്കാണ്് ജുഡീഷറിക്കുള്ളത്.

അതിനാല്‍ വേഗത്തില്‍ നീതി ലഭ്യമാക്കുന്നതില്‍ കീഴ്‌കോടതികളുടെ ഉത്ത രവാദിത്തം വലുതാണ്. ജുഡീഷ്യറി ഓഫീസര്‍മാരുടെ കുറവും കേസുകളുടെ എണ്ണവും ഇതിന് തട സമാകരുതെന്നും ചീഫ് ജസറ്റിസ് പറഞ്ഞു. കോടതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഹൈ കോടതി ജഡ്ജി ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു അദ്ധ്യക്ഷത വഹിച്ചു.എം.ഐ ,ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ അഡ്വക്കറ്റ്‌സ് ഡയറക്ടറിയുടെയും സുവിനീറിന്റെയും പ്രകാശനം എം.എല്‍.എ മാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു എന്നിവര്‍ നടത്തി. ജില്ലാ ജഡ്ജ് ഡോ.വി വിജയകുമാര്‍ സ്വാഗതവും കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.കെ ശശികുമാര്‍ നന്ദിയും പറ ഞ്ഞു.

just

പൊതുമരാമത്ത് ചീഫ് എഞ്ചിനിയര്‍ ഇ.കെ ഹൈദ്രു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.അഡ്വ.കെ.രാജന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാ കളക്ടര്‍ എസ്.സുഹാസ്, തുടങ്ങിയവര്‍ സംബന്ധിച്ചു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് സമീപം ആറ് നിലക ളിലായി നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണ്ണം 5117 ചതുരശ്ര മീറ്ററാണ്. ഒന്നാം നിലയില്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈം ട്രെബ്യൂണല്‍ കോടതിയും രണ്ടാം നിലയില്‍ ജില്ലാ കോടതിയും മൂന്നാം നിലയില്‍ മുന്‍സിഫ് കോടതിയും നാലാം നിലയില്‍ സി.ജെ.എം കോട തിയുമാണ് പ്രവര്‍ത്തിക്കുക. ഭാവിയില്‍ അനുവ ദിക്കുന്ന കോടതികള്‍ക്ക് വേണ്ടി അഞ്ചാമത്തെ നില ഉപയോഗിക്കും. ജുഡീഷ്യല്‍ സര്‍വ്വീസ് സെന്റര്‍, പി.പി ഓഫീസ്, ബാര്‍ അസോസിയേഷന്‍ ഹാള്‍ എന്നിവയും ഇവിടെ പ്രവര്‍ത്തിക്കും. ഇ-കോര്‍ട്ടിന്് ആവശ്യമായ ആധുനിക സാങ്കേ തിക വിദ്യയും ഈ കെട്ടിടത്തില്‍ ഒരുക്കി യിട്ടുണ്ട്..വിശാലമായ ലൈബ്രറിയും റെക്കോര്‍ഡ് റൂമും ഇവിടെയുണ്ട്. പൊതുമരാമത്ത് വകുപ്പ് 12.90 കോടി രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

English summary
Wayanad Local News: chief justice antony dominic law and orders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X