Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് മെഡിക്കല്‍ കോളേജ്; മധ്യപ്രദേശ് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് രാഹുല്‍

വയനാട്: ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍ ബീനാച്ചി പ്ലാന്‍റേഷന്‍റെ ഉടമസ്ഥരായ മധ്യപ്രദേശ് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് രാഹുല്‍ ഗാന്ധി. പാമ്പ് കടിയേറ്റ് മരിച്ച സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്കൂള്‍ വിദ്യാര്‍ത്ഥി ഷെഹ്ല ഷെറിന്‍റെ വീട് സന്ദര്‍ശിച്ചപ്പോഴായിരുന്നു രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

ahulflood

വയനാട്ടില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ശക്തമായ ആരോഗ്യ സംവിധാനങ്ങളില്ല. മെഡിക്കല്‍ കോളേജിന്‍റെ കാര്യത്തില്‍ സ്ഥലം സംബന്ധിച്ച തിരുമാനത്തില്‍ തന്‍റെ ഇടപെടല്‍ ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി ഷെഹ്ലയുടെ കുടുംബത്തിന് ഉറപ്പ് നല്‍കി. അരനൂറ്റാണ്ടിലേറെയായി ബീനാച്ചിയിലുള്ള 500 ഏക്കര്‍ കാപ്പിത്തോട്ടം മധ്യപ്രദേശിന്‍റെ ഉടമസ്ഥതയിലാണ്. സ്ഥലമേറ്റെടുപ്പിനായി മുന്‍കൈ എടുക്കുമെന്നും രാഹുല്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഈ ഭൂമി വിതരണം ചെയ്യണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു.

ഷെഹ്ല മരിച്ചത് കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നതിനാലാണെന്ന ആരോപണം ശക്തമായിരുന്നു. നാല് ആശുപത്രികളിലായിരുന്നു ഷെഹ്ലയെ എത്തിച്ചത്. എന്നാല്‍ ആന്‍റിവെനമില്ലെന്ന് കാണിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു ഇവിടുത്തെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ കോഴിക്കോട് കൊണ്ടുപോകും മുന്‍പ് തന്നെ കുട്ടി മരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+