Get Updates
Get notified of breaking news, exclusive insights, and must-see stories!

'തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി, എന്താണ് സംഭവിച്ചത്? പരിശോധിക്കും; എസ്എഫ്ഐ

തിരുവനന്തപുരം: രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമണത്തിൽ തെറ്റ് ചെയ്തവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് എസ് എഫ് ഐ. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച ശേഷം ആയിരിക്കും വിഷയത്തിൽ നടപടി എടുക്കുകയെന്ന് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു അറിയിച്ചു.

ആക്രമണത്തെ അപലപിച്ചായിരുന്നു എസ് എഫ് ഐയുടെ പ്രതികരണം. സംസ്ഥാന നേതൃത്വത്തിന്റെ അനുമതി ഇല്ലാതെയാണ് ഇത്തരമൊരു മാര്‍ച്ച് നടത്തിയത്. ബഫര്‍ സോൺ വിഷയത്തിൽ എസ് എഫ് ഐയിടെ നേതൃത്വത്തിൽ പ്രതിഷേധം ഉണ്ടാവുമെന്ന് മാത്രമാണ് സംസ്ഥാന കമ്മിറ്റിക്ക് അറിവുണ്ടായിരുന്നത്.

ഒരു വ്യക്തിക്കെതിരെയല്ല. ഒരു വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് ഇത്. ഇത്തരമൊരു ആക്രമം സ്വാഭാവികമാണ്. മാര്‍ച്ച് എസ് എഫ്‌ ഐ തീരുമാനിച്ചതല്ലെന്നും വി പി സാനു വ്യക്തമാക്കി.

1

അതേസമയം, സമാന സംഭവത്തിൽ പ്രതികരിച്ച് സംസ്ഥാന പ്രസിഡണ്ട് അനുശ്രീയും രംഗത്ത് വന്നിരുന്നു. ഇന്നലെ നടന്ന ആക്രമ സംഭവത്തെ പരിശോധിക്കും. ഇതിന് പിന്നാലെ നടപടി സ്വീകരിക്കാനാണ് തീരുമാനം. എസ് എഫ്‌ ഐ സംസ്ഥാന കമ്മിറ്റിയുടെ അനുവാദത്തോടെയോ അറിവോടെയോ അല്ല അത്തരമൊരു സംഭവം നടന്നത്. ജനങ്ങളെ ബാധിക്കുന്ന പൊതു വിഷയം ആണിതെന്നും അതിനാൽ തന്നെ പ്രതിഷേധം രേഖപ്പെടുത്തും എന്ന് അറിയിച്ചിരുന്നു.

2

എന്നാല്‍ അത് അക്രമാസക്തമായി മാറിയെന്നും അനുശ്രീ വ്യക്തമാക്കി. എന്നാൽ, ഇത്തരം അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണത ആണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. സംഭവത്തിൽ കുറ്റക്കാരായ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കും. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങളും സ്വാതന്ത്ര്യമുള്ള നാടാണ് കേരളമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

3

അതിക്രമത്തെ ശക്തമായി അപലപിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ഇന്നലെയാണ് രാഹുല്‍ ഗാന്ധിയുടെ വയനാട് കൽപ്പറ്റയിലെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ചേർന്ന് അടിച്ചു തകർത്തത്. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടൽ നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ് എഫ് ഐ പ്രവർത്തകർ അതിക്രമം നടത്തിയത്. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് അടക്കം പരിക്ക് പറ്റിയിരുന്നു. ഇതിന് പിന്നാലെ 19 എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

നല്ല നാടൻ ലുക്കിൽ നടി ദീപ്തി സതി; പുത്തൻ ചിത്രങ്ങൾ സമൂഹമാധ്യമത്തെ ഇളക്കി മറിക്കുന്നു? കാണാം

4

എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമാണ് അറസ്റ്റിലായത്. അതേസമയം, സമരം പാർട്ടി അറിയാതെ എന്നാണ് സി പി എം വിശദീകരണം നൽകിയത്. എസ് എഫ് ഐ ജില്ലാ ഘടകം ഉടൻ തന്നെ റിപ്പോർട്ട് അടിസ്ഥാനത്തിൽ ഉടൻ നടപടി എടുത്ത് വിവാദത്തിൽ നിന്നും നൽകിയേക്കും. സംഭവത്തിന് പിന്നാലെ, മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എംപി വയനാട്ടിൽ എത്തും. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദര്‍ശനം രാഹുൽ സന്ദർശനം നടത്തുക.

5

അതേസമയം, കല്‍പ്പറ്റ കൈമാട്ടിയിലെ എം പിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഈ മാർച്ചാണ് വലിയ അതിക്രമത്തിന് ഇടയാക്കിയത്. പ്രവർത്തകർ ഓഫീസിലേക്ക് തള്ളി കയറാൻ ശ്രമം നടത്തിയതോടെ പൊലീസ് തടയുകയും ലാത്തി വീശുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വലിയ സംഘർഷം ഉണ്ടായത്.

Recommended Video

cmsvideo
    രാഹുൽ​ഗാന്ധി വയനാട്ടിലെത്തും, മൂന്ന് ദിവസം മണ്ഡലത്തില്‍ |*Politics
    6

    ഓഫീസ് ജീവനക്കാരനായ സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അതേസമയം, ഓഫീസിലെ ഷട്ടറുകൾക്ക് അതിക്രമത്തിന് പിന്നാലെ കേടുപാടുകൾ സംഭവിച്ചു. ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന ഫര്‍ണ്ണിച്ചറുകളും സംഘർഷത്തിൽ തകര്‍ത്തു. കമ്പ്യൂട്ടറുകൾക്കും മറ്റ് ഉപകരണങ്ങൾക്കും കേടുപാടുകൾ ഉണ്ട്. പിന്നാലെ, ഓഫീസിലെ പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+