കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍പ്പറ്റയിലെ മൂന്ന് പേരുടെ മരണം കൊലപാതകം? രണ്ടുപേര്‍ പിടിയില്‍, മന്ത്രവാദവും മദ്യസേവയും

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെ വെള്ളമുണ്ടയ്ക്കടുത്ത കോളനിയില്‍ മൂന്ന് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമാണോ എന്ന് സംശയം. മന്ത്രാവദത്തിന് വേണ്ടി കൊണ്ടുവന്ന മദ്യം കഴിച്ചവരാണ് മരിച്ചത്. മദ്യത്തില്‍ വിഷം കലര്‍ത്തിയതാണോ മരണ കാരണമെന്ന് പോലീസ് സംശയിക്കുന്നു. ഈ സംശയത്തിന് കാരണവുമുണ്ട്.

വിഷ മദ്യദുരന്തമാണെന്ന റിപ്പോര്‍ട്ടുകള്‍ പോലീസ് തള്ളി. ബുധനാഴ്ച വൈകീട്ടാണ് മദ്യം കഴിച്ച ഒരാള്‍ മരിച്ചത്. മറ്റു രണ്ടുപേര്‍ രാത്രിയോടെയും മരിച്ചു. ചിലരുടെ ബോധപൂര്‍വമായ ഇടപെടല്‍ നടന്നോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

മന്ത്രവാദ പൂജകള്‍

മന്ത്രവാദ പൂജകള്‍

വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗിനായി, മകന്‍ പ്രമോദ്, കോളനിയിലെ പ്രസാദ് എന്നിവരാണ് മരിച്ചത്. തിഗിനായിക്ക് വീടുകളില്‍ മന്ത്രവാദ പൂജകള്‍ ചെയ്യുന്ന പതിവുണ്ട്. ബുധനാഴ്ച കോളനിയില്‍ പൂജ നടന്നിരുന്നു. ഇതിന് വേണ്ടി കൊണ്ടുവന്ന മദ്യം കഴിച്ച ശേഷമാണ് തിഗിനായിക്ക് ശാരീരിക അസ്യാസ്ഥ്യമുണ്ടായത്.

 മൂന്നുപേരുടെ മരണം ഇങ്ങനെ

മൂന്നുപേരുടെ മരണം ഇങ്ങനെ

തിഗിനായി കുഴഞ്ഞുവീണ് മരിച്ചത് ബുധനാഴ്ച വൈകീട്ടാണ്. പ്രമോദും പ്രസാദും രാത്രി പത്ത് മണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. പ്രമോദ് യാത്രാ മധ്യേ തന്നെ മരിച്ചു. പ്രസാദ് ആശുപത്രിയിലെത്തിയ ഉടനെയും മരിച്ചു. ഇരുവരും മന്ത്രവാദത്തിന് കൊണ്ടുവന്ന മദ്യം കഴിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.

സാംപിള്‍ ശേഖരിച്ചു

സാംപിള്‍ ശേഖരിച്ചു

മദ്യത്തിന്റെ സാംപിള്‍ പോലീസ് പരിശോധനയ്ക്ക് അയച്ചു. ഇതില്‍ വിഷം കലര്‍ന്നിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമായ 1848 എന്ന പേരിലുള്ള ബ്രാന്‍ഡിയാണ് മൂവരും കഴിച്ചിട്ടുള്ളത്. മദ്യം പരിശോധനയ്ക്ക് അയച്ച കാര്യം വെള്ളമുണ്ട പോലീസ് സ്ഥിരീകരിച്ചു.

 കസ്റ്റഡിയിലുള്ളവര്‍

കസ്റ്റഡിയിലുള്ളവര്‍

മന്ത്രവാദ പൂജയ്ക്കായി മദ്യമെത്തിച്ചത് മാനന്തവാടി സ്വദേശിയാണ്. പൂജയ്ക്ക് വേണ്ടി തിഗിനായിയെ സഹായിച്ചത് മറ്റൊരു വ്യക്തിയാണ്. ഇരുവരെയും പോലീസ് തിരിച്ചറിഞ്ഞു. ഇവരെ കസ്റ്റഡിയിലെടുത്തുവെന്നാണ് വിവരം. വിശദമായ ചോദ്യം ചെയ്യല്‍ നടക്കുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. വ്യക്തമായ തെളിവ് ലഭിച്ചാല്‍ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തും.

 മദ്യക്കുപ്പി തുറന്നുവച്ചു

മദ്യക്കുപ്പി തുറന്നുവച്ചു

പൂജയ്ക്ക് മുമ്പ് തന്നെ മദ്യക്കുപ്പി തുറന്നുവച്ചിരുന്നു. മൂന്ന് പേരും മദ്യം കഴിച്ചുവെന്ന് ബോധ്യമായത് അങ്ങനെയാണ്. എന്നാല്‍ മദ്യം കൊണ്ടുവന്ന വ്യക്തിയും സഹായിയും കുടിച്ചിരുന്നില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. മദ്യത്തില്‍ വിഷം കലര്‍ത്തിയോ എന്നാണ് പരിശോധിച്ച് വരുന്നത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലാണ്.

 കുടിച്ചത് മൂന്ന് പേര്‍ മാത്രം

കുടിച്ചത് മൂന്ന് പേര്‍ മാത്രം

പൂജയ്ക്ക് കൊണ്ടുവന്ന മദ്യം തിഗിനായി ആണ് ആദ്യം കഴിച്ചത്. ഇയാള്‍ കുഴഞ്ഞുവീണു മരിച്ചു. വാര്‍ധക്യ അസുഖങ്ങളുള്ളതിനാല്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നിയില്ല. മൃതദേഹം വ്യാഴാഴ്ച രാവിലെ സംസ്‌കാരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ബാക്കിയുണ്ടായിരുന്ന മദ്യം രാത്രിയാണ് സുഹൃത്തുക്കള്‍ക്കൊപ്പം പ്രസാദും പ്രമോദും കുടിച്ചത്. സുഹൃത്തുക്കള്‍ കുടിച്ചിരുന്നില്ല. കുടിച്ച ഉടനെ ഇവരും കുഴഞ്ഞുവീഴുകയായിരുന്നു.

ഗുളികന്‍ സേവ

ഗുളികന്‍ സേവ

ഗുളികന്‍ സേവയ്ക്ക് വേണ്ടിയാണ് മദ്യമെത്തിച്ചതെന്ന് പറയപ്പെടുന്നു. മിലിട്ടറി മദ്യമെന്ന പേരില്‍ മാനന്തവാടിയിലെ ഒരു സ്വര്‍ണപ്പണിക്കാരന്‍ നല്‍കിയതാണ് മദ്യം. മാനന്തവാടി സ്വദേശി മകള്‍ക്കൊപ്പമാണ് ഗുളികന്‍ സേവക്കായി തിഗന്നായിയുടെ വീട്ടിലെത്തിയത്. വിഷമദ്യം കഴിച്ചാലുള്ള ലക്ഷണങ്ങള്‍ മൂന്നുപേരിലുമില്ല. മാരകമാ വിഷം കലര്‍ന്നിട്ടുണ്ടോ എന്നാണ് സംശയിക്കുന്നത്. മദ്യത്തിന്റെ ഗന്ധത്തിലും മാറ്റമില്ല. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

ബിജെപിക്ക് ചരിത്ര ജയം; കശ്മീര്‍ താഴ്‌വര ബിജെപി നിയന്ത്രണത്തില്‍!! ഷോപ്പിയാനില്‍ എല്ലാ പണ്ഡിറ്റുകളുംബിജെപിക്ക് ചരിത്ര ജയം; കശ്മീര്‍ താഴ്‌വര ബിജെപി നിയന്ത്രണത്തില്‍!! ഷോപ്പിയാനില്‍ എല്ലാ പണ്ഡിറ്റുകളും

English summary
Wayanad Vellamunda liquor death Mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X