Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്ളിയിലേതിനേക്കാള്‍ ഞെട്ടിക്കുന്നു യത്തീംഖാനയിലെ പീഡനം; നഗ്നചിത്രങ്ങള്‍, ക്രൂര പ്രകൃതിവിരുദ്ധപീഡനം

കല്‍പറ്റ: വയനാട്ടിലെ യത്തീംഖാനയിലെ പെണ്‍കുട്ടികള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട്. എംപിയായ പികെ ശ്രീമതിയാണ് ഇക്കാര്യം വെളിപ്പടുത്തിയത്. പെണ്‍കുട്ടികളുമായി സംസാരിച്ചതിന് ശേഷമായിരുന്നു ശ്രീമതിയുടെ വെളിപ്പെടുത്തല്‍.

യത്തീംഖാനയിലെ ഏഴ് പെണ്‍കുട്ടികളാണ് ക്രൂരപീഡനത്തിന് ഇരയായത്. എല്ലാ കുട്ടികളും 15 വയസ്സിന് താഴെ പ്രായമുള്ളവരാണ്. യത്തീംഖാനയ്ക്കടുത്തുള്ള കടയില്‍ വച്ചാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത്.

മിഠായി നല്‍കി പ്രലോഭിപ്പിച്ചായിരുന്നു കുട്ടികളെ വശത്താക്കിയത്. അതിന് ശേഷമാണ് ക്രൂരമായി ബലാത്സംഗം ചെയ്തത്. പികെ ശ്രീമതി പറഞ്ഞ കാര്യങ്ങള്‍ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്.

അടുപ്പം സൃഷ്ടിച്ച്

പെണ്‍കുട്ടികള്‍ക്ക് മിഠായി നല്‍കി അടുപ്പം സൃഷ്ടിക്കുകയായിരുന്നു ആദ്യം ചെയ്തത്. അതിന് ശേഷം ആണ് കടമുറിയില്‍ വച്ച് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ നാടന്നത്.

ഒരു പെണ്‍കുട്ടിയെ വലിച്ച്‌കൊണ്ടുപോയി

കടയില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒരു പെണ്‍കുട്ടിയെ അകത്തേക്ക് വലിച്ച് കൊണ്ടുപോവുകയായിരുന്നു. കൂടെയുള്ള മറ്റ് പെണ്‍കുട്ടികളും എതിര്‍ത്തുകൊണ്ട് പിറകേ ചെന്നു.

രണ്ട് മുറികളിലായി

എന്നാല്‍ പെണ്‍കുട്ടികളുടെ എതിര്‍പ്പ് വൃഥാവിലായി. വായും മൂക്കും പൊത്തിപ്പിടിച്ച് ശബ്ദം പോലും പുറത്ത് വരാത്ത രീതിയില്‍ രണ്ട് മുറികളിലായി പെണ്‍കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്തു.

നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി

പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങളും നരാധമന്‍മാര്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ചായിരുന്നു പീഡനം. വിളിച്ചാല്‍ ചെല്ലാതിരുന്നാല്‍ ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുമായിരുന്നു.

പ്രകൃതി വിരുദ്ധ പീഡനം

എട്ടിലും ഒമ്പതിലും പഠിക്കുന്ന പെണ്‍കുട്ടികളെ വളരെ മോശമായ രീതിയിലാണ് പ്രതികള്‍ ഉപദ്രവിച്ചത് എന്നും പികെ ശ്രീമതി പറയുന്നു. കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയതായി പികെ ശ്രീമതി പറയുന്നു.

തിരച്ചറിയല്‍ പരേഡിലും ഭീഷണി

പ്രതികളെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കിയ സമയത്ത് പോലും പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്താന്‍ ശ്രമമുണ്ടായി എന്നാണ് പികെ ശ്രീമതി ആരോപിക്കുന്നത്. പ്രതികളില്‍ ഒരാള്‍ കൈകൊണ്ട് ആംഗ്യം കാണിക്കുകയായിരുന്നത്രെ.

അനാഥരായ കുട്ടികള്‍

യത്തീംഖാനയില്‍ താമസിച്ച് പഠിക്കുന്ന അനാഥരായ കുട്ടികളാണ് പീഡനത്തിന് ഇരയായത്. സ്ഥാപനത്തില്‍ ലൈംഗിക ചൂഷണം തടയാനുള്ള കമ്മിറ്റി രൂപീകരിച്ചിരുന്നില്ലെന്നും പികെ ശ്രീമതി ആരോപിച്ചു.

കൂടുതല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടോ?

ഇപ്പോള്‍ ഏഴ് കുട്ടികളാണ് പീഡിപ്പിക്കപ്പെട്ട വിവരം പുറത്ത് പറഞ്ഞിട്ടുള്ളത്. എന്നാല്‍ കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടാകാം എന്ന് സംശയിക്കപ്പെടുന്നുണ്ട്. കുട്ടികളെ ഗ്രൂപ്പ് കൗണ്‍സിലിങ്ങിന് വിധേയരാക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു.

പിടിയിലായത് ആറ് പേര്‍

ഇതുവരെ ആറ് പേരാണ് കേസില്‍ പിടിയിലായിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്തുവരികയാണ് കൂടുതല്‍ പേര്‍ ഇതില്‍ പങ്കാളികളായിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്.

ദൃശ്യങ്ങള്‍ പുറത്ത് പോയോ?

പെണ്‍കുട്ടികളെ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തുകൊണ്ടിരുന്നത്. ഈ ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്ന സംശയവും ഉണ്ട്.

 ഹോസ്റ്റലിലേക്ക് പോകും വഴി

യത്തീംഖാനയില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ ഹോസ്റ്റലിലേക്ക് പോകും വഴിയാണ് പീഡിപ്പിക്കപ്പെട്ടത്. ഈ വഴിയിലെ കടയില്‍ വച്ചാണ് സംഭവങ്ങള്‍ നടന്നത്. പിടിയിലായവരെല്ലാം സമീപവാസികളാണ്.

രക്ഷയായത് അധ്യാപകന്‍

പെണ്‍കുട്ടികള്‍ കടയില്‍ നിന്ന് ഇറങ്ങിവരുന്നത് കണ്ട അധ്യാപകനാണ് ഇപ്പോള്‍ ഈ വിവരം പുറത്തറിയാന്‍ കാരണമായത്. ഇദ്ദേഹം യത്തീംഖാന അധികൃതരംെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തറിഞ്ഞത്.

പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി

സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും എന്ന് അക്രമികള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

രണ്ട് മാസത്തോളം

ജനുവരിമാസത്തിലാണ് പെണ്‍കുട്ടികള്‍ ആദ്യമായി ബലാത്സംഗം ചെയ്യപ്പെട്ടത്. തുടര്‍ന്ന് രണ്ട് മാസത്തോളം ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി. ഭയംമൂലമാണ് ഇക്കാര്യം അരേയും പെണ്‍കുട്ടികള്‍ അറിയിക്കാതിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+