അമ്മയുടെ മുഖമടച്ച് അടി കൊടുത്ത് വിമൻ ഇൻ സിനിമ കലക്ടീവ്.. ഇന്നസെന്റും സംഘവും അന്ധന്മാരാണോ!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: സ്ത്രീകൾ ഏറ്റവും അധികം ചൂഷണങ്ങൾക്ക് വിധേയമാകുന്ന തൊഴിലിടങ്ങളിൽ മുന്നിലാണ് സിനിമാ രംഗം. കഥാപാത്രങ്ങൾക്കും താരങ്ങൾക്കും ലഭിക്കുന്ന പ്രാധാന്യം മുതൽ പ്രതിഫലം വരെ എല്ലാത്തിലും കടുത്ത വിവേചനം നിലനിൽക്കുന്ന ഇടം. തങ്ങളിതേ അർഹിക്കുന്നുള്ളൂ എന്ന മട്ടിൽ ഒതുങ്ങി നിൽക്കുകയായിരുന്നു ഇക്കാലമത്രയും മലയാള സിനിമയുടെ മുന്നണിയിലും പിന്നണിയിലും നിൽക്കുന്ന സ്ത്രീകൾ.

ഓർമ്മകളിലേക്ക് അപ്രതീക്ഷിതമായി ഒരു പാട്ട് മൂളി കടന്ന് വന്നവൾ.. അപർണ പ്രശാന്തിയുടെ പാട്ടോർമ്മകൾ

സിനിമയിലെ സ്ത്രീകളുടെ സംരക്ഷക വേഷം വെള്ളിത്തിരയിലെ നായകന്മാർ ജീവിതത്തിലും സ്വയം ഏറ്റെടുത്ത മട്ടിലാണ് സിനിമാ സംഘടനകളുടെ പ്രവർത്തനം. അവിടെ നിന്നാണ്, ആക്രമിക്കപ്പെട്ട സഹപ്രവർത്തകയ്ക്ക് നീതി കിട്ടില്ലെന്ന തിരിച്ചറിവിൽ നിന്നാണ് വിമൻ ഇൻ സിനിമ കലക്ടീവിന്റെ പിറവി. സിനിമാ ലോകത്ത് നിന്നും തുലോം തുച്ഛമാണ് ഡബ്ല്യൂസിസിക്കുള്ള പിന്തുണ. അതിനിടെ ഫെഫ്കയ്ക്ക് കീഴിൽ മറ്റൊരു വനിതാ സംഘടന കൂടി രൂപീകരിക്കപ്പെട്ടിരിക്കുന്നു. പുതിയ സംഘടനയെ അഭിനന്ദിച്ചും മറ്റ് താരസംഘടനകൾക്കിട്ടൊരു കുത്ത് കൊടുത്തും വിമൻ ഇൻ സിനിമ കലക്ടീവിന്റെ പ്രതികരണം പുറത്ത് വന്നിട്ടുണ്ട്.

കടുത്ത തൊഴിൽ വിവേചനങ്ങൾ

കടുത്ത തൊഴിൽ വിവേചനങ്ങൾ

മലയാള സിനിമ എന്നത് വെറുമൊരു വിനോദോപാധി മാത്രമല്ല. കോടികൾ ഒഴുകുന്ന വൻ വ്യവസായമാണ്. സർക്കാരിന് പോലും വലിയ നിയന്ത്രണമില്ലാത്ത വിധം പണമൊഴുകുന്ന രംഗം. ഈ രംഗത്തുള്ള കടുത്ത തൊഴിൽ വിവേചനങ്ങൾ ഇക്കാലം വരെ ഒരു ചർച്ചാ വിഷയം മാത്രമായിരുന്നു. ഒരു നടിയും സിനിമാ പ്രവർത്തകയും തനിക്ക് കൂലി കുറഞ്ഞതിനെക്കുറിച്ചോ സിനിമയിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെക്കുറിച്ചോ പറയുന്നത് ഇന്നേവരെ ആരും കേട്ടുകാണില്ല.

കരുത്തുറ്റ പെൺശബ്ദങ്ങൾ

കരുത്തുറ്റ പെൺശബ്ദങ്ങൾ

അത്തരമൊരു ഇടത്തിലാണ് അപ്രതീക്ഷിതമായി ചില കരുത്തുറ്റ പെൺശബ്ദങ്ങൾ ഉയർന്ന് വന്നത്. കൊച്ചിയിൽ ആക്രമിക്കപ്പെട്ട തങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതി വേണമെന്ന് അവർ ഉറക്കെ വിളിച്ച് പറഞ്ഞു. സൂപ്പർ സ്റ്റാറുകളല്ല, നടന്മാരാണ് സിനിമയക്ക് വേണ്ടതെന്ന് പറഞ്ഞു. കോടികൾ വാരിയ കസബയും പുലിമുരുകനും സ്ത്രീവിരുദ്ധമാണെന്ന് പറഞ്ഞു. പോരെ പൂരം.

വീര്യം കെടുത്താനുള്ള നീക്കം

വീര്യം കെടുത്താനുള്ള നീക്കം

തുടക്കത്തിലേ പതിവ് പോലെ പരിഹസിച്ചും തെറിവിളിച്ചും ഈ പെൺകൂട്ടത്തിന്റെ ആത്മവീര്യം കെടുത്താനുള്ള ശ്രമങ്ങൾ തന്നെയാണ് നടന്നത്. മുമ്പെങ്ങും സോഷ്യൽ മീഡിയയിൽ കണ്ടിട്ടില്ലാത്ത മൂന്നാം കിട നിലവാരത്തിലാണ് സൂപ്പർ താരങ്ങളുടെ ഫാൻസ് പാർവ്വതിക്കും റിമ കല്ലിങ്കലിനും വിമൻ ഇൻ സിനിമ കലക്ടീവിനും എതിരെ ഉറഞ്ഞ് തുള്ളിയത്. എന്നാൽ പതറാതെ മുന്നോട്ട് പോകാനായിരുന്നു പെൺകൂട്ടായ്മയുടെ തീരുമാനം.

ബദലാണോ പുതുകൂട്ടായ്മ

ബദലാണോ പുതുകൂട്ടായ്മ

വിമൻ ഇൻ സിനിമാ കലക്ടീവിന്റെ രൂപീകരണ സമയത്ത് ഉണ്ടായിരുന്ന അംഗങ്ങളല്ലാതെ പുതിയവരെ കൂടെ നിർത്താൻ സംഘടനയ്ക്ക് സാധിക്കുന്നില്ല. അതവരുടെ വീഴ്ചയല്ല. കാരണം വിമത പക്ഷത്തിനൊപ്പം നിന്നാൽ പ്രമുഖ പക്ഷത്തിന്റെ ശത്രുതയ്ക്ക് ഇരയാകും എന്നതും സിനിമയിൽ അവസരം ലഭിക്കാതെ പോകും എന്നതുമാണ് കാരണം. ഇപ്പോഴാകട്ടെ ഫെഫ്കയ്ക്ക് കീഴിൽ പുതിയം സംഘടനയും രൂപം കൊണ്ടിരിക്കുന്നു.

അമ്മയുടെ കീഴിൽ സംഘടനയില്ല

അമ്മയുടെ കീഴിൽ സംഘടനയില്ല

നേരത്തെ അമ്മയുടെ കീഴിൽ സ്ത്രീകൾക്കായി പുതിയ സംഘടന വരുന്നുെവന്ന് വാർത്തകളുണ്ടായിരുന്നു. കെപിഎസി ലളിതയുടെ നേതൃത്വത്തിലായിരിക്കും ആ സംഘടന എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാലാ പ്രചരണം തള്ളിക്കളഞ്ഞ് കൊണ്ട് കെപിഎസി ലളിത തന്നെ രംഗത്ത് വരികയുണ്ടായി. ഇതോടെ ആ പ്രചാരങ്ങൾ അവസാനിക്കുകയും ചെയ്തു. അതിനിടെ അപ്രതീക്ഷിതമായാണ് മറ്റൊരു സംഘടനയുടെ വരവ്.

മത്സരമല്ല ലക്ഷ്യം

മത്സരമല്ല ലക്ഷ്യം

ഫെഫ്കയുടെ കീഴിലെ സ്ത്രീ കൂട്ടായ്മ വിമൻ ഇൻ സിനിമ കലക്ടീവിനെ തോൽപ്പിക്കാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് എന്ന ആരോപണം പരക്കെ ഉയരുന്നുണ്ട്. ഫെഫ്ക അടക്കമുള്ള സിനിമാ സംഘടനകളെല്ലാം സിനിമയിലെ പ്രബലരുടേതാണ് എന്നതാണ് ഇത്തരമൊരു ആരോപണം ഉയരാനുള്ള കാരണം. എന്നാൽ ഡബ്ല്യൂസിസിയോടെ മത്സരിക്കുകയല്ല പുതിയ സംഘടനയുടെ ലക്ഷ്യമെന്ന് അധ്യക്ഷ ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിട്ടുണ്ട്.

ഫെഫ്കയ്ക്ക് അഭിനന്ദനം

ഫെഫ്കയ്ക്ക് അഭിനന്ദനം

പുതിയ കൂട്ടായ്മയെ അഭിനന്ദിച്ച് ഡബ്ല്യൂസിസി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ്: പരമാധികാര സമിതിയിൽ നേരിട്ട് സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര തൊഴിലാളി സംഘടനയായി ഫെഫ്ക്ക ഇന്നു മുതൽ മാറി എന്നതിൽ ഓരോ ഡബ്ല്യു.സി.സി. അംഗത്തിനും തുല്യതയിൽ വിശ്വസിക്കുന്ന ഞങ്ങൾക്കൊപ്പം നിൽക്കാൻ മനുഷ്യത്വം കാണിച്ച ഓരോ വ്യക്തിക്കും അഭിമാനിക്കാതെയും ആഹ്ലാദിക്കാതെയും വയ്യ.

അന്ധമായ നേതൃത്വം

അന്ധമായ നേതൃത്വം

അതായത് 89 വർഷവും നമ്മുടെ ചലച്ചിത്ര സംഘടനാ നേതൃത്വം അന്ധമായിരുന്ന യാഥാർത്യത്തിൽ നിന്നും തൊണ്ണൂറാമത്തെ വർഷം സ്വയം മാറാൻ അവർ സന്നദ്ധരായിരിക്കുന്നു. ഈ മാറ്റത്തിന് പോയ വർഷം നാം ഉയർത്തിയ കൊടി ഒരു നിമിത്തമായതിൽ നമുക്ക് അഭിമാനിക്കാം , ആഹ്ലാദിക്കാം. സ്ത്രീകൾക്ക് സവിശേഷ പ്രശ്നങ്ങളുണ്ട് എന്ന് തിരിച്ചറിയാതെ ഇന്നും അന്ധതയിൽ കഴിയുന്ന ഓരോ സംഘടനക്കും ഇതൊരു മാതൃകയായി മാറട്ടെ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, ആശംസിക്കുന്നു.

പിന്തുണച്ച് ഡബ്ല്യൂസിസി

ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Women in Cinema Collective supporting New Women's association in Cinema

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്