കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി കേസ് :സിബിഐ അന്വേഷണത്തെ ഭയമില്ലെന്ന് പിണറായി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം നടത്തിയാലും തങ്ങള്‍ക്ക് ഭയമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരള രക്ഷാ മാര്‍ച്ചിനിടെ നടത്തിയ പത്ര സമ്മേളനത്തിലാണ് പിണറായി നിലപാട് വ്യക്തമാക്കിയത്. ഇത്ര നാളും സിബിഐ അന്വേഷണത്തെ സിപിഎം എതിര്‍ത്തു വരികയായിരുന്നു.

സിബിഐ അന്വേഷണത്തില്‍ പാര്‍ട്ടിക്ക് ഒരു ആശങ്കയുമില്ല. ആര് അന്വേഷിച്ചാലും പാര്‍ട്ടിക്കെതിരെ ഒന്നും കണ്ടെത്താന്‍ കഴിയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

Pinarayi Vijayan

സിപിഎമ്മിനെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടിക്കെതിരെയുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ അടിയന്തരാവസ്ഥക്കാലമാണ് ഓര്‍മിപ്പിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.സിപിഎമ്മിനെ അപകീര്‍ത്തിപ്പടുത്താന്‍ നിയമ വ്യവസ്ഥയെ ദുരുപയോഗം ചെയ്യുകയാണ്. ഇതിനെ പാര്‍ട്ടി രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ടിപി വധക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് അന്നത്തെ ഡിജിപി വ്യക്തമാക്കിയതായിരുന്നു. എന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ടാണ് പാര്‍ട്ടി നേതാക്കളെ കേസില്‍ കുടുക്കിയത്. പോലീസ് ഉദ്യോഗസ്ഥരെ കൂടി ഇതിനുള്ള ഗൂഢാലോചനയില്‍ പങ്കാളികളാക്കിയെന്നും പിണറായി വിജയന്‍ ആരോപിച്ചു.

ടിപി വധത്തില്‍ ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കെകെ രമ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുകയാണ്. രമയുടെ സമരത്തില്‍ എല്‍ഡിഎഫ് ഒലിച്ചുപോകില്ല എന്നായിരുന്നു ഇത് സംബന്ധിച്ച് പിണറായി നേരത്തെ പറഞ്ഞത്. യുഡിഎഫ് തിരക്കഥക്കനുസരിച്ചാണ് രമയുടെ സമരമെന്നും പിണറായി നേരത്തെ ആക്ഷേപിച്ചിരുന്നു.

English summary
We are not afraid of CBI investigation in TP case, says Pinarayi Vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X