Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപ നിശാന്തിന്റെ രക്തം വേണമെന്ന് ബിജെപി അനുഭാവി; ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ബിജെപി പ്രമുഖന്‍ ...

കോഴിക്കോട്: കത്വ വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ ദീപക് ശങ്കരനാരായണന്‍ വലിയ വെല്ലുവിളികളാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ ദീപക്കിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചേര്‍ത്താണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.

ദീപക് ശങ്കരനാരായണന്റെ വിവാദ പോസ്റ്റ് ദീപ നിശാന്തും ഷെയര്‍ ചെയ്തിരുന്നു. അതിന്റെ പേരില്‍ ദീപയ്‌ക്കെതിരേയും സംഘപരിവാര്‍ അനുകൂലികളുടെ നേതൃത്വത്തില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. നേരത്തേയും സംഘപരിവാര്‍ അനുകൂലികളുടെ കടുത്ത എതിര്‍പ്പിന് പാത്രമായിട്ടുള്ള ആളാണ് ദീപ നിശാന്ത്.

ഇപ്പോള്‍ ദീപ ടീച്ചറുടെ രക്തം വേണം എന്നാണ് ഒരു ബിജെപി അനുകൂലിയുടെ ആവശ്യം. അതിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത് സോഷ്യല്‍ മീഡിയയിലെ ബിജെപിയുടെ ശക്തമായ മുഖങ്ങളില്‍ ഒന്നായ ബിജു നായരും. ദീപക്കിനെതിരെ പരാതി നല്‍കാന്‍ മുന്‍പന്തിയില്‍ നിന്ന് ആളായിരുന്നു ബിജു നായര്‍.

സംഘത്തോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും

സംഘത്തോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും

ദീപക് ശങ്കരനാരായണനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആയിരുന്നു ബിജു നായരുടെ ഫേസ്ബുക്ക് പോസ്റ്റ്. സംഘത്തോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും എന്നായിരുന്നു ഭീഷണി. ദീപക്കിനെതിരെ പരാതി തയ്യാറാക്കിയതും താനും മറ്റൊരാളും ചേര്‍ന്നാണെന്ന അവകാശവാദവും ഇദ്ദേഹം ഉന്നയിക്കുന്നുണ്ട്.

കഞ്ഞിക്ക് അരി ഇടണ്ട

കഞ്ഞിക്ക് അരി ഇടണ്ട

യാതൊരു പ്രകോപനവും ഇല്ലാതെ സംഘപരിവറിനെ കുറിച്ച് നുണക്കഥകളും അപവാദവും പ്രചരിപ്പിക്കുന്ന ദീപക്കിന്റെ സുഹൃത്തുക്കളായ സൈബര്‍ സഖാക്കള്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ എന്നും ബിജു നായര്‍ പറയുന്നുണ്ട. 'നിങ്ങള്‍ ബാംഗ്ലൂരിലോ ബഹറിനിലോ, ബാഗ്ദാദിലോ, എവിടെ ആയാലും വീട്ടുകാരോട് ഒക്കെ ഒന്ന് പറഞ്ഞ് വച്ചേക്കൂ, വൈകിട്ട് കഞ്ഞിക്ക് അരി ഇടേണ്ടെന്ന്'- ബിജു നായര്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത് ഇങ്ങനെ ആയിരുന്നു.

തട്ടിക്കളയും എന്നാണോ?

തട്ടിക്കളയും എന്നാണോ?

എന്നാല് ഇത്തരം ഒരു പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനം വന്നു. കഞ്ഞിക്ക് അരിയിടണ്ട എന്ന് പറഞ്ഞാല്‍ തട്ടിക്കളയും എന്നാണോ ഉദ്ദേശിച്ചത് എന്നായി ചിലരുടെ ചോദ്യം. ഇതിന് ഇയാള്‍ നല്‍കിയ വിശദീകരണവും രസകരമാണ്. ശമ്പളം കിട്ടാതായാല്‍ കഞ്ഞികുടി മുട്ടും എന്നാണത്രെ അദ്ദേഹം ഉദ്ദേശിച്ചത്. പിന്നീടിത് പോസ്റ്റില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

ദീപ നിശാന്തിന്റെ രക്തം

ദീപ നിശാന്തിന്റെ രക്തം

ദീപ നിശാന്തിന്റെ രക്തം തങ്ങള്‍ക്ക് വേണം എന്നായിരുന്നു ഒരാള്‍ ഈ പോസ്റ്റിന് താഴെ കമന്റ് ഇട്ടത്. നമ്മള്‍ ശ്രമിച്ചുകൊണ്ടിരിക്കും എന്നായിരുന്നു ബിജു നായരുടെ മറുപടി. സംഗതി വിവാദമായപ്പോള്‍ ആ കമന്റും മറുപടിയും എല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, അതിന് മുമ്പ് തന്നെ അതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പലരും എടുത്തിരുന്നു.

അടുത്തത് ദീപ നിശാന്തിന്

അടുത്തത് ദീപ നിശാന്തിന്

ദീപക് ശങ്കരനാരായണന് മാത്രം പോര ദീപ നിശാന്തിനും പണികൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരുപാട് പേരാണ് ബിജു നായരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ എത്തിയിട്ടുള്ളത്. അതിനുള്ള ശ്രമം തുടരും എന്ന മറുപടിയാണ് എല്ലാവര്‍ക്കും ഇദ്ദേഹം കൊടുത്തുകൊണ്ടിരിക്കുന്നതും.

ഉദ്ദേശിച്ചത് അതല്ലെന്ന്

ഉദ്ദേശിച്ചത് അതല്ലെന്ന്

എന്തായാലും സംഗതി വിവാദമായപ്പോള്‍ പുതിയ വിശദീകരണവുമായി ബിജു നായര്‍ രംഗത്ത് വന്നിട്ടുണ്ട്. താന്‍ അത്തരം ഒരു കാര്യം ഉദ്ദേശിച്ചിട്ടേ ഇല്ലെന്നാണ് വിശദീകരണം. ദീപ നിശാന്തിന് ശിക്ഷ ലഭിക്കണം എന്ന് മാത്രമേ കമന്റിട്ട് ആള്‍ ഉദ്ദേശിച്ചിട്ടുള്ളൂ എന്നും അക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തും എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നും ആണ് വിശദീകരണം.

ദീപക്കിന്റെ കാര്യത്തിലോ?

ദീപക്കിന്റെ കാര്യത്തിലോ?

എന്നാല്‍ ദീപക്കിന്റെ കാര്യത്തില്‍ ഇത്തരം ഒരു വിശദീകരണം ഇവര്‍ക്ക് ബോധ്യപ്പെടുന്നും ഇല്ല. ദീപക് ആ പോസ്റ്റില്‍ ഉദ്ദേശിച്ചത് എന്താണെന്ന് വിശദീകരിക്കുകയും തെറ്റിദ്ധാരണ ഉണ്ടാക്കിയെങ്കില്‍ മാപ്പ് പറയുകയും ചെയ്തിരുന്നു. അതിന് ശേഷം ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ബിജു നായരുടെ പോസ്റ്റ്

ഇതാണ് ദീപ നിശാന്തിന്റെ കാര്യത്തില്‍ വിശദീകരണം നല്‍കിക്കൊണ്ട് ബിജു നായര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+