സ്ത്രീകളെയോ കുട്ടികളെയോ കാണ്‍മാനില്ലെന്ന പരാതി ലഭിച്ചാല്‍; കേരള പൊലീസ് ഓപ്പറേഷന്‍ രീതികള്‍
തിരുവനന്തപുരം: സ്ത്രീയെ കാണ്‍മാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് കേരളത്തെ ഞെട്ടിച്ച നരബലിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതോടെ കേരള പൊലീസിന്റെ അന്വേഷണ മികവിനെ പ്രശംസിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇതിനിടെ സംസ്ഥാനത്ത് ിതുവരെ കാണാതായവരെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 2018 ല്‍ സംസ്ഥാനത്ത് നിന്ന് മാത്രം 180 സ്ത്രീകളെയാണ് കാണാതായത്. ഇവര്‍ എവിടെയാണെന്നത് സംബന്ധിച്ച് ഒരു വിവരവും പുറത്തുവന്നിട്ടില്ല.
എന്നാല്‍ ഇപ്പോഴിതാ ഇത് സംബന്ധിച്ച് യാഥാര്‍ത്ഥ്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. കാണാതായവരെ കണ്ടെത്തുന്നതില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒന്നാം സ്ഥാനത്താണ് ഞങ്ങളെന്നാണ് കേരള പൊലീസ് അവകാശപ്പെടുന്നത്. പുതിയ കണക്കുകള്‍ പ്രകാരം മിസ്സിംഗ് കേസുകള്‍ കണ്ടെത്തുന്നതില്‍ 86 ശതമാനവും, ചൈല്‍ഡ് മിസ്സിംഗ് കേസുകളില്‍ 93.3 ശതമാനവുമാണ് കേരളപോലീസിന്റെ ശരാശരിയെന്ന് പൊലീസ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. പൊലീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ്..

"മിസ്സിംഗ് കേസുകൾ " യാഥാർഥ്യമറിയാം !!
കാണാതായവരെ കണ്ടെത്തുന്നതിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒന്നാം സ്ഥാനത്താണ് കേരളാപോലീസ്. പുതിയ കണക്കുകൾ പ്രകാരം മിസ്സിംഗ് കേസുകൾ കണ്ടെത്തുന്നതിൽ 86 ശതമാനവും , ചൈൽഡ് മിസ്സിംഗ് കേസുകളിൽ 93.3 ശതമാനവുമാണ് കേരളപോലീസിൻ്റെ ശരാശരി.
"കാണ്മാനില്ല" എന്നത് മറ്റു സംസ്ഥാനങ്ങളിൽ പരാതികൾ മാത്രമാകുമ്പോൾ കേരളത്തിലിത് എഫ്. ഐ ആർ രജിസ്റ്റർ ചെയ്താണ് (കേരള പോലീസ് ആക്ടിലെ സെക്ഷൻ 57 പ്രകാരം) അന്വേഷിക്കുന്നത്. കാണാതായവരെ കണ്ടെത്തുന്നതിലേക്ക് ഊർജിതമായ അന്വേഷണം നടത്താൻ ഇത് കരണമാകുന്നുന്നുണ്ട്.
കേരളത്തെ ഞെട്ടിച്ച നരബലി ഉൾപ്പെടെ പല കേസുകളുടെയും അന്വേഷണത്തിന് തുടക്കം ഇത്തരം മിസ്സിംഗ് കേസ് ആണെന്നതിൽ തന്നെ കേരള പോലീസ് ഇത്തരം കേസുകൾക്ക് നൽകുന്ന പ്രധാന്യം മനസിലാക്കാം.
മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഉടൻ തന്നെ സ്റ്റേഷൻ SHO FIR രജിസ്റ്റർ ചെയ്ത് ഊർജ്ജിത നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിക്കുന്നു. വിവരം സബ് ഡിവിഷണൽ ഓഫീസർ, ജില്ലാ പോലീസ് മേധാവികൾ തുടങ്ങി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വിവരം കൈമാറുകയും അതാത് ജില്ലാ പോലീസ് കൺട്രോൾ റൂമിലും വിവരം ഉടൻ റിപ്പോർട്ട് ചെയ്യുന്നു. FIR എടുത്തിട്ട് 15 ദിവസങ്ങൾക്ക് ശേഷവും കാണാതായവരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ എല്ലാ ജില്ലകളിലും ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ / ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള District Missing Persons Tracing Unit (DMPTU) കൾ അന്വേഷണം ഏറ്റെടുക്കുന്നു.
കാണാതായവർ കുട്ടികളോ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോ അവിവാഹിതരോ ആണെങ്കിൽ അതീവ ഗുരുതര കുറ്റകൃത്യങ്ങളുടെ പ്രാധാന്യം തന്നെയാണ് മിസ്സിംഗ് കേസുകളിലും പോലീസ് ഉറപ്പാക്കുന്നത്. മിസ്സിംഗ് കേസുകളിൽ ഏറ്റവും ഫലപ്രദവും കാര്യക്ഷമവുമായ അന്വേഷണം നടക്കുന്നുവെന്ന് അതാത് ജില്ലാ പോലീസ് മേധാവികൾ നേരിട്ട് വിലയിരുത്തി ഉറപ്പുവരുത്തുന്നു. റേഞ്ച് ഓഫീസർമാരും മേഖലാ IG മാരും തങ്ങളുടെ ദൈനംദിന നിർദ്ദേശങ്ങളിലും കുറ്റാവലോകന യോഗങ്ങളിലും മിസ്സിംഗ് കേസുകൾ കൃത്യമായി വിലയിരുത്തുന്നുണ്ട്.












Click it and Unblock the Notifications