സ്ഥലം മാറ്റത്തെ കുറിച്ച് കളക്ടർ ബ്രോയ്ക്ക് പറയാനുള്ളത്;'ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും വരേണ്ട' !!!

  • By: മരിയ
Subscribe to Oneindia Malayalam

കോഴിക്കോട്: എന്‍ പ്രശാന്തിനെ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുന്നു. ടൂറിസം  ഡയറക്ടര്‍ യു വി ജോസാണ് പുതിയ കോഴിക്കോട് കളക്ടര്‍. സ്ഥലം മാറ്റത്തിന് പിന്നാലെ പ്രതികരണവുമായി എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് എത്തി.

സ്ഥലം മാറ്റത്തില്‍  അസ്വാഭാവിക ഒന്നും ഇല്ലെന്നും പ്രതീക്ഷിച്ചത് ആണെന്നുമാണ് എന്‍ പ്രശാന്ത് ഐഎഎസ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എല്ലാവര്‍ക്കും നന്ദി

2015ല്‍ ഏറ്റെടുത്ത കോഴിക്കോട് ജില്ലയുടെ കളക്ടര്‍ സ്ഥാനം ഒഴിയുകയാണ്. ക്യാബിനറ്റ് തീരുമാനം പുറത്ത് വന്നത് മുതല്‍ വിളിച്ച സുഹൃത്തുക്കള്‍ക്കും അഭ്യുദതകാംക്ഷികള്‍ക്കും നന്ദിയെന്ന് എന്‍ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പ്രതീക്ഷിച്ചത്

രണ്ട് വര്‍ഷമായി കോഴിക്കോട് കളക്ടറായിട്ട്. അത് കൊണ്ട് തന്നെ പ്രതീക്ഷിച്ച സ്ഥലം മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതില്‍ അസ്വാഭാവികത ഒന്നും കാണേണ്ടതില്ല.

ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും വരേണ്ട

സര്‍ക്കാര്‍ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചിലര്‍ പ്രത്യക്ഷപ്പെട്ട് കണ്ടു. അതേപ്പറ്റി വിശേഷിച്ച് ഒന്നും പറയാനില്ലെന്ന് എന്‍ പ്രശാന്ത് പറയുന്നു.

സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് കരുതുന്നില്ല. ജീവിതം മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും പ്രിയപ്പെട്ട കളക്ടര്‍ ബ്രോ ...

എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണം രൂപ ഇതാ...

പുതിയ കളക്ടർ

ടൂറിസം ഡയറക്ടർ യു വി ജോസിനെയാണ് പുതിയ കോഴിക്കോട് കളക്ടറായി നിയമിച്ചിരിക്കുന്നത്. എൻ പ്രശാന്തിന് പകരം നിയമനം നൽകിയിട്ടില്ല.

English summary
This is What N Prasanth IAS has to say about Transfer.
Please Wait while comments are loading...