കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിനിറ്റുകള്‍ക്കുള്ളില്‍ എല്ലാം തൂത്തെറിയും, പ്രവചിക്കാനും കഴിയില്ല; പേടിക്കണം മിന്നല്‍ ചുഴലിയെ

Google Oneindia Malayalam News

തിരുവനന്തപുരം: തുടര്‍ച്ചയായി കാലാവസ്ഥാ വ്യതിയാനം കൊണ്ട് ദുരിതമനുഭവിക്കുകയാണ് കേരളം. പ്രളയത്തിന് ശേഷം മഴ പോലും പ്രവചനങ്ങള്‍ക്ക് പിടിതരുന്നില്ല. കൂടാതെ മേഘവിസ്‌ഫോടനങ്ങളും കൂമ്പാര മേഘങ്ങളുടെ സാന്നിധ്യവും അടിക്കടിയായി മഴയെ ശക്തിപ്പെടുത്തുന്നു. ഇപ്പോഴിതാ മിന്നല്‍ ചുഴലിയും കേരളത്തെ ഭീതിയിലാഴ്ത്തുകയാണ്.

മിന്നല്‍ ചുഴലികള്‍ പതിവാകുന്നതിന് കാരണം മണ്‍സൂണിന് ഇടവേളകള്‍ വരുന്നതു കൊണ്ടാണ് എന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. അന്തരീക്ഷം ചൂടു കൂടുന്ന സാഹചര്യത്തില്‍ മിന്നല്‍ ചുഴലികള്‍ ഇനിയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ദൈര്‍ഘ്യവും വ്യാസവും ചെറുതാണെങ്കിലും ഇത്തരം ചുഴലികളെ പേടിക്കണമെന്നാണ് വിദഗ്ധര്‍ ഓര്‍മ്മപ്പെടുത്തുന്നത്. എന്താണ് മിന്നല്‍ ചുഴലികള്‍ എന്ന് നോക്കാം.

1

ദൈര്‍ഘ്യം കുറഞ്ഞതും, വേഗമേറിയതുമായ ജലചുഴലികളെ ആണ് മിന്നല്‍ ചുഴലി എന്ന് വിശേഷിപ്പിക്കുന്നത്. അന്തരീക്ഷ താപനില കൂടുകയും, മഴ മേഘങ്ങള്‍ രൂപപ്പെട്ട് തണുക്കുകയും ചെയ്യുമ്പോള്‍ മിന്നല്‍ ചുഴലി പ്രതിഭാസത്തിനുള്ള സാഹചര്യം ഒരുങ്ങും. പിന്നാലെ ഭൂമിയില്‍ നിന്ന് രണ്ടോ മൂന്നോ കിലോമീറ്റര്‍ മാത്രം ഉയരത്തില്‍ മേഘങ്ങള്‍ കൂമ്പാരം കണക്കെ രൂപപ്പെടും.

'ജാതി നോക്കി ഒഴിവാക്കി എന്നൊക്കെ പറയുന്നത് കഷ്ടം', പന്തളം ബാലന്റെ പാട്ട് ഒഴിവാക്കാനുളള കാരണം പറഞ്ഞ് വിനയൻ'ജാതി നോക്കി ഒഴിവാക്കി എന്നൊക്കെ പറയുന്നത് കഷ്ടം', പന്തളം ബാലന്റെ പാട്ട് ഒഴിവാക്കാനുളള കാരണം പറഞ്ഞ് വിനയൻ

2

ചൂട് കൂടിയ സമയത്ത് പെയ്യുന്ന മഴ വെള്ളം ഭൂമിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മുകളില്‍ വെച്ച് ബാഷ്പീകരിക്കപ്പെടുകയും തല്‍ഫലമായി വായു പെട്ടെന്ന് തണുക്കുകയും ചെയ്യും. തണുത്ത വായുവിന് സാന്ദ്രത കൂടുതല്‍ ആണ്. ഇതോടെ അത് പൊടുന്നനെ താഴേക്ക് പതിക്കും. അന്തരീക്ഷത്തിലെ ഘര്‍ഷണം മൂലം ഇത്പിന്നീട് മിന്നല്‍ ചുഴലിയായി രൂപാന്തരപ്പെടുകയും ചെയ്യും.

കോണ്‍ഗ്രസിന്റെ അടിത്തറയിളക്കാന്‍ ഹിന്ദുത്വയും മോദിയും മാത്രം പോര; രാജസ്ഥാനില്‍ അമിത് ഷായുടെ തന്ത്രം ഇങ്ങനെകോണ്‍ഗ്രസിന്റെ അടിത്തറയിളക്കാന്‍ ഹിന്ദുത്വയും മോദിയും മാത്രം പോര; രാജസ്ഥാനില്‍ അമിത് ഷായുടെ തന്ത്രം ഇങ്ങനെ

3

മുന്‍കൂട്ടി പ്രവചനം സാധ്യമല്ല എന്നത് തന്നെയാണ് ഇവയെ ഏറ്റവും അപകടകാരികളാക്കി മാറ്റുന്നത്. പെട്ടെന്ന് രൂപപ്പെട്ട് വളരെ കുറച്ച് സ്ഥലത്ത് കൂടി സഞ്ചരിച്ച് ശക്തി കുറഞ്ഞ് അവസാനിക്കുന്നതാണ് മിന്നല്‍ ചുഴലികളുടെ രീതി. സെപ്റ്റംബര്‍ പന്ത്രണ്ടിന് ചാലക്കുടിയിലും, കാസര്‍കോടും മിനുട്ടുകള്‍ മാത്രം നീണ്ടു നിന്ന മിന്നല്‍ ചുഴലി ചുഴറ്റിയെറിഞ്ഞത് നൂറ്റിയമ്പതിലേറെ മരങ്ങളാണ്.

പെര്‍ഫ്യൂമിന്റെ ഗന്ധം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കണോ... ഇതാ ചില പൊടിക്കൈകള്‍

4

ഇതില്‍ നിന്ന് മനസിലാക്കാമല്ലോ മിന്നല്‍ ചുഴലിയുടെ ശക്തി. ജൂണിന് ശേഷം തൃശ്ശൂര്‍ ജില്ലയില്‍ മാത്രം എട്ട് തവണയാണ് മിന്നല്‍ച്ചുഴലികള്‍ രൂപപ്പെട്ടത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ചാലക്കുടി കേന്ദ്രീകരിച്ച് മൂന്ന് തവണ മിന്നല്‍ ചുഴലിയുണ്ടായി. കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും വേനല്‍ക്കാലത്തും വരെ മിന്നല്‍ച്ചുഴലിയുണ്ടാകാം എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് എന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

ശരിക്കും ലേഡി ഓഫ് മൂണ്‍ തന്നെ..; കറുപ്പില്‍ തിളങ്ങി അനശ്വര, വൈറല്‍ ചിത്രങ്ങള്‍

5

പൊതുവില്‍ തുലാവര്‍ഷക്കാലത്ത് മാത്രം ഒതുങ്ങിനില്‍ക്കേണ്ടവയാണ് ഇത്തരം പ്രതിഭാസങ്ങള്‍. എന്നാല്‍ മാറിയ കാലാവസ്ഥ എല്ലാ പ്രവചനങ്ങളേയും അപ്രസക്തമാക്കുകയാണ്. മിന്നല്‍ ചുഴലിക്ക് മണിക്കൂറില്‍ 80 മുതല്‍ 180 കിലോമീറ്റര്‍ വരെ വേഗം കൈവരാന്‍ സാധ്യതയുണ്ട്. മൂന്ന്-നാല് കിലോമീറ്റര്‍ ചുറ്റളവിലാണ് ഇത് ആഞ്ഞുവീശുന്നത്.

English summary
what is guest wind? how it happens? here is all you need to know about guest wind
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X