കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ട് അനാഥാലയങ്ങളില്‍ നടക്കുന്നതെന്ത്?

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: മനുഷ്യക്കടത്തില്‍ അന്വേഷണം നേരിടുന്ന കോഴിക്കോട്ടെ അനാഥാലയങ്ങളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ തലവരിപ്പണം വാങ്ങുന്നതായി മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിയ്ക്കുന്നതിന് വേണ്ടിയാണ് അനാഥാലയങ്ങളില്‍ അന്യസംസ്ഥാന കുട്ടികളെ കുത്തിനിറയ്ക്കുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അനാഥാലയങ്ങളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനത്തിനായി ലക്ഷക്കണത്തിന് രൂപയുടെ തലവരിപ്പണം ഈടാക്കുന്നതായി പത്രം. അധ്യാപക തസ്തികയില്‍ മാത്രം 20 ലക്ഷം രൂപയാണ് ഈടാക്കുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Kozhikode

ഇതിന് പുറമെ അനാഥാലയങ്ങളുടേ പേരില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വിദേശ ഫണ്ട് എന്നിവയും ലഭ്യമാകുന്നു. കോഴിക്കോട്ട് അനാഥാലയങ്ങളുടെ പേരില്‍ നടക്കുന്നത് ബിസിനസാണെന്നും ആരോപണമുണ്ട്. രാഷ്ട്രീയ സ്വാധീനം കൊണ്ടാണത്രേ അനാഥാലയത്തിന്റെ നടത്തിപ്പുകാര്‍ ഇതുവരെയും നിയമ നടപടികള്‍ നേരിടാതെ പോകുന്നത്.

ഝാര്‍ഖണ്ഡിലെ കുട്ടികളെ കേരളത്തില്‍ എത്തിച്ച സംഭവത്തില്‍ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടാല്‍ കോഴിക്കോട്ടെ അനാഥാലയം നടത്തിപ്പുകാരുടെ നില പരുങ്ങലിലാകുമത്രേ. കേന്ദ്രത്തിന്റെ ശക്തമായ ഇടപെടല്‍ ഈ കാര്യത്തില്‍ ഉണ്ടായാല്‍ അട്ടിമറി ശ്രമങ്ങള്‍ വിലപ്പോകാതെയാകും.

English summary
What is happening in Mukkam Orphanage ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X