• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആര്‍എസ്പിയ്ക്ക് മുന്നില്‍ ഒറ്റവഴി മാത്രം; ഒറ്റ എംപിയെക്കൊണ്ട് എത്രനാള്‍ പിടിച്ചുനില്‍ക്കും? ഷിബുവിന്റെ ഭാവി?

കൊല്ലം: കേരള കിസ്സിഞ്ചര്‍ എന്ന് വിളിക്കപ്പെട്ടിരുന്ന ബേബി ജോണ്‍ നയിച്ചിരുന്ന പാര്‍ട്ടിയാണ് റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി എന്ന ആര്‍എസ്പി. പശ്ചിമ ബംഗാളില്‍ ഇടതുപക്ഷം ശക്തമായിരുന്ന കാലത്ത് ദേശീയ രാഷ്ട്രീയത്തിലും ആര്‍എസ്പിയ്ക്ക് വലിയ പ്രാധാന്യം കല്‍പിക്കപ്പെട്ടിരുന്നു.

ഇതാ കേരളത്തിന്റെ ഒരു ഞെട്ടിക്കുന്ന മുന്നേറ്റം! വാക്‌സിനേഷനില്‍ പുരുഷന്‍മാരേക്കാള്‍ മുന്നില്‍ സ്ത്രീകള്‍ഇതാ കേരളത്തിന്റെ ഒരു ഞെട്ടിക്കുന്ന മുന്നേറ്റം! വാക്‌സിനേഷനില്‍ പുരുഷന്‍മാരേക്കാള്‍ മുന്നില്‍ സ്ത്രീകള്‍

'തോറ്റിട്ട് ആരെങ്കിലും ബിജെപിയിൽ ചേർന്നോ?ഏതാനും പേരെ വെടിവെച്ചിട്ടെന്ത്കാര്യം, തലമുറമാറ്റത്തിലെ മണ്ടത്തരം''തോറ്റിട്ട് ആരെങ്കിലും ബിജെപിയിൽ ചേർന്നോ?ഏതാനും പേരെ വെടിവെച്ചിട്ടെന്ത്കാര്യം, തലമുറമാറ്റത്തിലെ മണ്ടത്തരം'

പിളര്‍പ്പുകള്‍ തളര്‍ത്തിയ പാര്‍ട്ടിയെന്ന് ഒരു ഘട്ടത്തില്‍ ആര്‍എസ്പിയെ വിശേഷിക്കാവുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാലിപ്പോള്‍, അത്തരം പിളര്‍പ്പിന്റെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയ്ക്കില്ല. പക്ഷേ, ഇക്കണക്കിനാണ് മുന്നോട്ട് പോകുന്നത് എങ്കില്‍ ആ പാര്‍ട്ടി തന്നെ നിലനില്‍ക്കുമോ എന്ന ഗൗരവപ്പെട്ട ചോദ്യവും ഉയര്‍ത്തപ്പെടുന്നുണ്ട്. പരിശോധിക്കാം...

രണ്ട് ആര്‍എസ്പികള്‍

രണ്ട് ആര്‍എസ്പികള്‍

ആര്‍എസ്പി പിളര്‍ന്നായിരുന്നു ബേബി ജോണിന്റെ നേതൃത്വത്തില്‍ ആര്‍എസ്പി(ബി) എന്ന പാര്‍ട്ടി രൂപീകരിക്കപ്പെടുന്നത്. 2001 ല്‍ ആയിരുന്നു ഇത്. ഇടത് പാര്‍ട്ടിയായിരിക്കെ തന്നെ കേരളത്തിലെ വലതു സര്‍ക്കാരുകളില്‍ പലപ്പോഴായി പങ്കാളിത്തമുണ്ടായിരുന്നു ആര്‍എസ്പിയ്ക്ക്. എന്നാല്‍ ദേശീയ തലത്തില്‍ ഇടതിനൊപ്പമാണ് ആര്‍എസ്പി. എന്തായാലും നിലവില്‍ ഒരൊറ്റ ആര്‍എസ്പി മാത്രമേ ഉള്ളൂ. കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ ഒരു ആര്‍എസ്പിയുണ്ടെങ്കിലും അതൊരു സംസ്ഥാന പാര്‍ട്ടിയുടെ തലത്തിലേക്ക് ഉയര്‍ന്നിട്ടില്ല.

എംഎല്‍എമാരില്ലാതെ

എംഎല്‍എമാരില്ലാതെ

കഴിഞ്ഞ അഞ്ച് വര്‍ഷമായി കേരളത്തില്‍ ആര്‍എസ്പിയ്ക്ക് നിയമസഭാംഗങ്ങളായി ആരുമില്ല. ഇനി വരുന്ന അഞ്ച് വര്‍ഷവും കേരള നിയമസഭയില്‍ ആര്‍എസ്പിയ്ക്ക് അംഗങ്ങളില്ല. രണ്ട് ആര്‍എസ്പികളും ലയിച്ചതിന് ശേഷമുള്ള സ്ഥിതിയാണ് ഇത് എന്നത് പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ട ഒന്നാണ്.

നാലിടത്ത് മത്സരിച്ചപ്പോള്‍

നാലിടത്ത് മത്സരിച്ചപ്പോള്‍

ഇത്തവണ നാലിടത്തായിരുന്നു ആര്‍എസ്പി മത്സരിച്ചത്. വടക്കന്‍ കേരളത്തില്‍ മട്ടന്നൂരിലും തെക്കന്‍ കേരളത്തില്‍ ചവറ, കുന്നത്തൂര്‍, ഇരവിപുരം മണ്ഡലങ്ങളിലായിരുന്നു അത്. എന്നാല്‍ നാലിടത്തും ദയനീയ പരാജയത്തിനാണ് പാര്‍ട്ടി സാക്ഷ്യം വഹിച്ചത്. ഷിബു ബേബി ജോണും പരാജയപ്പെട്ടു.

ആകെയുള്ള എംപി

ആകെയുള്ള എംപി

ആര്‍എസ്പിയ്ക്ക് ഇപ്പോള്‍ കേരളത്തില്‍ ജനപ്രതിനിധിയായിട്ടുള്ളത് ഒരേയൊരു ആള്‍ ആണ്. കൊല്ലം എംപിയായ എന്‍കെ പ്രേമചന്ദ്രന്‍. എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറിയത് മുതല്‍ തുടര്‍ച്ചയായി രണ്ട് തവണ കൊല്ലത്ത് നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആള്‍ ആണ് എന്‍കെ പ്രേമ ചന്ദ്രന്‍. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള കൊല്ലത്ത് പ്രേമചന്ദ്രന്‍ നേടിയ തുടര്‍ച്ചയായ വിജയം ആര്‍എസ്പിയുടെ ശക്തിയല്ലെന്ന് ഏറെക്കുറേ വ്യക്തവും ആണ്.

മുന്നണി മാറേണ്ടി വരുമോ

മുന്നണി മാറേണ്ടി വരുമോ

അധികാര സ്ഥാനങ്ങളില്ലാതെ ആര്‍എസ്പി എന്ന പാര്‍ട്ടിയ്ക്ക് കേരളത്തില്‍ ഇനി പിടിച്ചു നില്‍ക്കാന്‍ സാധിക്കുമോ എന്ന ചോദ്യം നിര്‍ണായകമാണ്. ആര്‍എസ്പിയ്ക്ക് മാത്രമല്ല, ആര്‍എസ്പിയെ പോലുള്ള ചെറുപാര്‍ട്ടികളുടേയും എല്ലാം സ്ഥിതി ഇങ്ങനെ തന്നെയാണ്.

സിപിഎം വിമര്‍ശനം

സിപിഎം വിമര്‍ശനം

എല്‍ഡിഎഫിനെ അത്രത്തോളം ഭള്ളുപറഞ്ഞുകൊണ്ടായിരുന്നു 2014 ല്‍ എന്‍കെ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ആര്‍എസ്പി യുഡിഎഫിലേക്ക് പോകുന്നത്. മുന്നണിയിലുള്ള ആര്‍എസ്പി ബിയെ ലയിപ്പിച്ചുകൊണ്ടായിരുന്നു ഇത്. അന്ന് മുതല്‍ ഇന്നുവരെ എല്‍ഡിഎഫിനും സിപിഎമ്മിനും എതിരെ യുഡിഎഫിന്റെ ഏറ്റവും വലിയ ജിഹ്വകളില്‍ ഒന്നായിരുന്നു ആര്‍എസ്പിയുടെ എന്‍കെ പ്രേമചന്ദ്രന്‍.

അസാധ്യമല്ല

അസാധ്യമല്ല

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, ആര്‍എസ്പിയ്ക്ക് എല്‍ഡിഎഫിലേക്കുള്ള തിരിച്ചുവരവ് അസാധ്യമായ ഒന്നല്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം എഎ അസീസും എന്‍കെ പ്രേമചന്ദ്രനും ഷിബു ബേബിജോണും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ ചിലകാര്യങ്ങള്‍ ഇതിന്റെ സൂചന തന്നെയാണ് നല്‍കുന്നത്.

ഒരാള്‍ മാത്രം പോര

ഒരാള്‍ മാത്രം പോര

എല്‍ഡിഎഫിലേക്ക് തിരികെ പോകുന്നതില്‍ ആര്‍എസ്പിയില്‍ ഒരു വിഭാഗത്തിന് താത്പര്യമുണ്ട് എന്നാണ് വിവരം. എന്നാല്‍ എന്‍കെ പ്രേമചന്ദ്രനെ പോലുള്ള ചിലര്‍ക്കാണ് ഇക്കാര്യത്തില്‍ കടുത്ത എതിര്‍പ്പുള്ളത്. പ്രേമതന്ദ്രന്റെ എതിര്‍പ്പ് പോലും ആര്‍എസ്പിയില്‍ കടുത്ത അതൃപ്തിയ്ക്ക് വഴിവയ്ക്കുന്നുണ്ട്. ഇക്കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പോലും മുന്നണി മാറ്റം സജീവ ചര്‍ച്ചയും ആയിരുന്നു.

ഷിബുവിന്റെ ഭാവി

ഷിബുവിന്റെ ഭാവി

ബേബി ജോണിന്റെ മകനായ ഷിബു ബേബി ജോൺ ആർഎസ്പി(ബി) സംസ്ഥാന അധ്യക്ഷനായിരുന്നു. ലയിച്ചതോടെ ആർഎസ്പിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗം. സംസ്ഥാന രാഷ്ട്രീയത്തിൽ എൻകെ പ്രേമചന്ദ്രനേക്കാൾ പ്രാമുഖ്യമുണ്ടായിരുന്ന ഷിബു, തുടർച്ചയായ രണ്ട് പരാജയങ്ങളോടും അപ്രസക്തനായി പോകുന്ന സ്ഥിതിയാണ്. കഴിഞ്ഞ അഞ്ച് വർഷം ചവറ മണ്ഡലത്തിൽ പൂർണമായും ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിച്ചിട്ടും ഇത്തവണ വിജയിക്കാനായില്ല. ഒടുവിൽ ഷിബു, പാർട്ടിയിൽ നിന്ന് ലീവ് എടുക്കാൻ തീരുമാനിച്ചു. എന്തായാലും ആ തീരുമാനത്തിൽ നിന്ന് ഷിബു ഇപ്പോൾ പിറകോട്ട് പോയിട്ടുണ്ട്.

സിപിഎം നിലപാട്

സിപിഎം നിലപാട്

ആര്‍എസ്പിയുടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. അടുത്തിടെ കോടിയേരി ബാലകൃഷ്ണന്‍ ഒരു അഭിമുഖത്തില്‍ ഇക്കാര്യം പറയുകയും ചെയ്തു. തങ്ങള്‍ ഒരു ഇടതുപക്ഷ പാര്‍ട്ടിയാണെന്ന് എഎ അസീസ് അടക്കമുള്ള ആര്‍എസ്പി നേതാക്കള്‍ ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത് പോലും ഭാവിയില്‍ ആ വാതില്‍ അടഞ്ഞുപോകാതിരിക്കാനാണ് എന്നും വിലയിരുത്തലുണ്ട്.

ഒറ്റയ്ക്ക് നിന്ന കുഞ്ഞുമോന്‍

ഒറ്റയ്ക്ക് നിന്ന കുഞ്ഞുമോന്‍

ദേശീയ നേതാക്കളടക്കം ഒരു സീറ്റിന്റെ പേരില്‍ യുഡിഎഫിലേക്ക് പോയപ്പോഴും എല്‍ഡിഎഫില്‍ ഉറച്ചുനിന്ന ആര്‍എസ്പിക്കാരനാണ് കോവൂര്‍ കുഞ്ഞുമോന്‍. അതിന്റെ ഫലം കുഞ്ഞുമോന് ലഭിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും കുന്നത്തൂരില്‍ നിന്ന് ഇടത് സ്ഥാനാര്‍ത്ഥിയായി വിജയിച്ചുവന്നത് കുഞ്ഞുമോന്‍ ആണ്.

കൊടകര കുഴല്‍പണ കേസ്: സതീശന്റെ മൊഴിയില്‍ ബിജെപി കുടുങ്ങുന്നു? ആരൊക്കെ ആണ് ആ നേതാക്കള്‍കൊടകര കുഴല്‍പണ കേസ്: സതീശന്റെ മൊഴിയില്‍ ബിജെപി കുടുങ്ങുന്നു? ആരൊക്കെ ആണ് ആ നേതാക്കള്‍

cmsvideo
  Central government is not supplying free food kit to any states

  നടി പ്രിയങ്കയെ തിരഞ്ഞെടുപ്പ് കളത്തിലിറക്കിയത് 'ദല്ലാള്‍ നന്ദകുമാര്‍'; പണം ചെലവഴിച്ചതും നന്ദകുമാര്‍ തന്നെനടി പ്രിയങ്കയെ തിരഞ്ഞെടുപ്പ് കളത്തിലിറക്കിയത് 'ദല്ലാള്‍ നന്ദകുമാര്‍'; പണം ചെലവഴിച്ചതും നന്ദകുമാര്‍ തന്നെ

  English summary
  What is the future of RSP in Kerala politics? What are the possibilities of re entry to LDF?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X