കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയത് 'മോദി ഭീഷണിയെ' തുടര്‍ന്നോ?

Google Oneindia Malayalam News

കൊല്ലം: ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് ബിജെപി കേന്ദ്ര നേതൃത്വമെന്ന് റിപ്പോര്‍ട്ട്. നരേന്ദ്ര മോദി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന ഭീഷണിയെത്തുടര്‍ന്നാണ് വെള്ളാപ്പള്ളി മുഖ്യമന്ത്രിയോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടതെന്ന് സൂചനയുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിന് ശേഷം കേരളത്തിലെത്തുന്ന ആദ്യ പരിപാടിയാണിത്. അതുകൊണ്ട് തന്നെ പൂര്‍ണമായും മോദിയ്ക്ക് മാത്രം പ്രാധാന്യം ലഭിയ്ക്കുന്ന പരിപാടിയാകണം എന്ന് പാര്‍ട്ടി നേതൃത്വത്തിന് നിര്‍ബന്ധമുണ്ടത്രെ.

Narendra Modi

ആദ്യം തയ്യാറാക്കിയ കാര്യപരിപാടി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് തിരുത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ദൈര്‍ഘ്യവും നേരത്തെ തീരുമാനിച്ചതില്‍ നിന്ന് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

15 മിനിട്ട് പ്രസംഗം ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.എന്നാല്‍ ഇപ്പോഴത് 35 മിനിറ്റാക്കി കൂട്ടിയിട്ടുണ്ടെന്നാണ് വിവരം. ആകെ 45 മിനിട്ടാണ് പരിപാടി. ഇതില്‍ പ്രസംഗം എന്ന രീതിയില്‍ മോദി മാത്രമേ സംസാരിയ്ക്കാനിടയുള്ളൂ എന്നാണ് സൂചനകള്‍.

ആദ്യം കാര്യപരിപാടിയില്‍ ഉള്‍പെടുത്താതിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ പ്രധാനമന്ത്രിയ്‌ക്കെന്ന് മാത്രമല്ല, ബിജെപി നേതാക്കള്‍ക്ക് ആര്‍ക്കും തന്നെ ക്ഷണമില്ല. ഇതാണ് ഇത്തരമൊരു നിലപാടെടുക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ പ്രകോപിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
What is the real reason behind R Sankar statue unveiling controversy?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X