Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കുടുങ്ങില്ല; നൈസായി ഊരും, തെളിവുകള്‍ കുടുംബ കോടതിയിലുണ്ട്, പോലീസ് തല ചൊറിയും

ഭാര്യ മഞ്ജുവാര്യരില്‍ നിന്നു കടുത്ത പീഡനമാണ് ഏല്‍ക്കേണ്ടിവരുന്നതെന്ന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് കുടുങ്ങില്ലെന്ന് റിപ്പോര്‍ട്ട്. ദിലീപിനെതിരായ ആരോപണം കോടതിയില്‍ പൊളിക്കാന്‍ പര്യാപ്തമായ തെളിവുകളും രേഖകളും പ്രതിഭാഗത്തിന്റെ പക്കലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ദിലീപിന്റെയും മുന്‍ ഭാര്യ മഞ്ജുവാര്യരയുടെയും വിവാഹ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ദിലീപിന് അനുകൂലമായി പുതിയ കേസിലുണ്ടാകുക.

നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപിലേക്ക് എത്തിയത് മഞ്ജുവുമായി ബന്ധപ്പെടുത്തിയായിരുന്നു. ദിലീപിന്റെ സിനിമാ ലോകത്തെ പുതിയ ബന്ധങ്ങള്‍ ആക്രമിക്കപ്പെട്ട നടി മഞ്ജുവിനെ അറിയിച്ചെന്നും ഇത് വിവാഹ മോചനത്തിന് കാരണമായെന്നുമാണ് പോലീസ് പറഞ്ഞിരുന്നത്. ഇതിലുള്ള വൈരാഗ്യമായിരുന്നുവത്രെ ആക്രമണം. എന്നാല്‍ കുടുംബ കോടതിയിലെ രേഖകള്‍ ദിലീപിന് അനുകൂലമാണ്.

ആദ്യം ഹര്‍ജി നല്‍കിയത് ദിലീപാണ്

ആദ്യം ഹര്‍ജി നല്‍കിയത് ദിലീപാണ്

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയില്‍ ദിലീപ് കുടുംബ കോടതിയില്‍ വിവാഹ മോചനത്തിന് നല്‍കിയ ഹര്‍ജിയില്‍ പറയുന്ന വിവരങ്ങള്‍ നിര്‍ണായകമാണ്. ഈ ഹര്‍ജിയിലെ വിവരങ്ങള്‍ ദിലീപിനാണ് അനുകൂലം. കാരണം വിവാഹ മോചനത്തിന് ആദ്യം ഹര്‍ജി നല്‍കിയിരുന്നത് ദിലീപായിരുന്നു.

പോലീസ് വാദം ഇങ്ങനെ

പോലീസ് വാദം ഇങ്ങനെ

ദിലീപും ഇപ്പോഴത്തെ ഭാര്യ കാവ്യാമാധവനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് മഞ്ജുവാര്യരെ അറിയിച്ചതിന്റെ പകയാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

എല്ലാം കോടതിയില്‍ പറഞ്ഞു

എല്ലാം കോടതിയില്‍ പറഞ്ഞു

എന്നാല്‍ വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം ഇതല്ലെന്നാണ് വിവരം. ഇതിന്റെ യഥാര്‍ഥ വിവരം ദിലീപ് കുടുംബ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിശദമാക്കിയിട്ടുണ്ട്. ഇതു പുറത്തായാല്‍ പോലീസ് ഇപ്പോള്‍ ഉന്നയിക്കുന്ന വാദം പൊളിയും.

ഹര്‍ജി നല്‍കേണ്ടത് മഞ്ജുവല്ലേ?

ഹര്‍ജി നല്‍കേണ്ടത് മഞ്ജുവല്ലേ?

കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം മഞ്ജുവിനെ അറിയിച്ചതാണ് പ്രശ്‌നമായതെങ്കില്‍ ആദ്യം വിവാഹ മോചനത്തിന് തയ്യാറാകേണ്ടിയിരുന്നത് മഞ്ജുവാര്യരായിരുന്നു. എന്നാല്‍ കുടുംബ കോടതിയില്‍ ഹര്‍ജി ആദ്യം സമര്‍പ്പിച്ചത് ദിലീപായിരുന്നു.

മഞ്ജുവാണെങ്കില്‍ തിരിച്ചടിയാകുമായിരുന്നു

മഞ്ജുവാണെങ്കില്‍ തിരിച്ചടിയാകുമായിരുന്നു

മഞ്ജുവാണ് ആദ്യം വിവാഹ മോചന ഹര്‍ജി സമര്‍പ്പിച്ചിരുന്നതെങ്കില്‍ ആക്രമിക്കപ്പെട്ട നടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കരുതാമായിരുന്നു. പക്ഷേ ഇവിടെ നേരെ തിരിച്ചാണ് സംഭവിച്ചിരിക്കുന്നത്. ഹര്‍ജി സമര്‍പ്പിച്ചത് ദിലീപാണ്.

ദിലീപ് വിശദമാക്കുന്നു

ദിലീപ് വിശദമാക്കുന്നു

ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വിവാഹ മോചനത്തിന് കാരണമായ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഇത് നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് വാദം പൊളിക്കാന്‍ പര്യാപ്തമായതാണെന്നാണ് വിവരം.

കടുത്ത പീഡനം

കടുത്ത പീഡനം

ഭാര്യ മഞ്ജുവാര്യരില്‍ നിന്നു കടുത്ത പീഡനമാണ് ഏല്‍ക്കേണ്ടിവരുന്നതെന്ന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. മാനസിക പീഡനം സഹിക്കാന്‍ വയ്യാത്തതിനാല്‍ ഒരു വര്‍ഷമായി പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.

 ഇനി സാധിക്കില്ല

ഇനി സാധിക്കില്ല

യോജിച്ച് പോകാന്‍ സാധിക്കാത്തതിനാലാണ് വിവാഹ മോചനത്തിന് തീരുമാനിച്ചതെന്നും കുടുംബ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ദിലീപ് പറയുന്നു. അതുകൊണ്ട് കോടതി അനുകൂലമായ തീരുമാനം എടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഇരുവരോടും കോടതി സംസാരിച്ചു

ഇരുവരോടും കോടതി സംസാരിച്ചു

ഹര്‍ജിയുടെ തുടര്‍നടപടിയെന്നോളം മാസങ്ങള്‍ക്ക് ശേഷമാണ് കോടതി അന്തിമ തീരുമാനം എടുത്തത്. ഇതിനിടെ ഇരുവരോടും കോടതി ജഡ്ജി പ്രത്യേകം സംസാരിച്ചിരുന്നു. വേര്‍പ്പിരിയുന്നതാണ് നല്ലതെന്ന് ദിലീപും മഞ്ജുവും ഉറപ്പിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ് കുടുംബ കോടതി അന്തിമ തീരുമാനം എടുത്തത്.

കാവ്യാ ബന്ധം പുറത്തുപറഞ്ഞതല്ല

കാവ്യാ ബന്ധം പുറത്തുപറഞ്ഞതല്ല

ഈ സാഹചര്യത്തില്‍ കാവ്യ ബന്ധം പുറത്തുപറഞ്ഞതാണ് നടി ആക്രമിക്കപ്പെടാന്‍ കാരണമെന്ന വാദം പൊളിയും. കാരണം കുടുംബ കോടതിയില്‍ നല്‍കിയ ഹര്‍ജി ഇതിന് തെളിവാണ്. കാവ്യാ ബന്ധം പുറത്തുപറഞ്ഞതിന് നടിക്കെതിരേ ക്വട്ടേഷന്‍ നല്‍കിയെന്ന പോലീസ് വാദം നിലനില്‍ക്കില്ല.

നടിമാരെ സാക്ഷിയാക്കില്ല

നടിമാരെ സാക്ഷിയാക്കില്ല

നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജുവാര്യരെ രണ്ടാം സാക്ഷിയാക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ പോലീസ് പറയുന്നത് ഒരു നടിയെയും സാക്ഷിയാക്കുന്ന കാര്യം ആലോചിച്ചിട്ടില്ല എന്നാണ്. ഇപ്പോള്‍ പോലീസിന് പുതിയ തെളിവുകള്‍ ഹാജരാക്കേണ്ട സാഹചര്യമാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+