കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ ശാന്തമാകാന്‍ മസൂറിയിലെ ട്രെയിനിംഗ് പോര; ഐഎഎസും ഐപിഎസും തോറ്റിടത്ത് വേണ്ടതെന്ത് ?

  • By വരുണ്‍
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരിലെ അക്രമസംഭവങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യാനുള്ള നീക്കത്തിലാണ് ബിജെപി. അടുത്തിടെ കണ്ണൂരിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെപ്പറ്റി അന്വേഷിക്കാന്‍ ബിജെപി ദേശീയ നേതൃത്വം അഞ്ചംഗ സമിതിയെ കണ്ണൂരിലേക്ക് അയച്ചതും അതിന്റെ ഭാഗമായാണ്.

എന്നാല്‍ ബിജെപി എംപിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂരില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം വീണ്ടും അക്രമങ്ങള്‍ ആരങ്ങേറി. സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ വീടിന് നേരെ ഒരു സംഘം ബോംബെറിഞ്ഞു. വീടുകള്‍ തല്ലിത്തകര്‍ത്തു. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം.

പകരം വീട്ടിലും പ്രതികാരം ചെയ്യലും എണ്ണി എണ്ണി ജീവനെടുക്കുമ്പോള്‍ കണ്ണൂര്‍ ചോരക്കളമാവുകയാണ്. പോലീസിനും ഭരണകൂടത്തിനും ഇടപെടാനാവാത്തവിധം കണ്ണൂരില്‍ സ്ഥിതിഗതികള്‍ ഗുരുതരമായതെങ്ങെനെയാണ്. പോലീസിനും നിയമ വ്യവസ്ഥയ്ക്കുമപ്പുറം രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്‌തെങ്കില്‍ മാത്രമേ കണ്ണൂരില്‍ ചോര വീഴാതിരിക്കു...

ആയുധങ്ങള്‍

ആയുധങ്ങള്‍

ബോംബ് നിര്‍മ്മാണത്തിനിടെ കണ്ണൂരില്‍ എല്ലാവര്‍ഷവും ആര്‍എസ്എസ്-ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടാറുണ്ട്. ആയുധ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തീരുമാനിക്കണം

പകരംവിട്ടല്‍

പകരംവിട്ടല്‍

പകയും പ്രതികാരവും അവസാനിപ്പിച്ചാല്‍ കണ്ണൂരിലെ അക്രമങ്ങള്‍ക്ക് ഒരു പരിധി വരെ കടിഞ്ഞാണിടാന്‍ കഴിയും. ഇന്നും ആവര്‍ത്തിക്കുന്ന കൊലപാതകങ്ങള്‍ ഇരുവശത്തെയും മരണങ്ങളുടെ എണ്ണം തികയ്ക്കാനാണ്.

ആര് തുടങ്ങി

ആര് തുടങ്ങി

കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാനായി നിരവധി തവണ സര്‍വ്വകക്ഷിയോഗങ്ങള്‍ വിളിച്ചു. എന്നാല്‍ ആര് അക്രമണം തുടങ്ങി എന്ന വാദത്തില്‍ ഉടക്കി പല യോഗങ്ങളും അലസിപ്പിരിയുകയാണുണ്ടായത്.

വിമര്‍ശനം

വിമര്‍ശനം

കുടിപ്പകയില്‍ വളര്‍ന്ന കണ്ണൂര്‍രാഷ്ട്രീയത്തിലെ അക്രമങ്ങളെ തടയിടാന്‍ കലക്ടറും പൊലീസ് മേധാവിയും രംഗത്തിറങ്ങിയത് കൊണ്ട് ഒരു കാര്യവുമില്ല. ക്രമസമാധാനപ്രശ്‌നം മാത്രമല്ല രാഷ്ട്രീയ പ്രശ്‌നംകൂടിയാണെന്നാണ് നേതാക്കള്‍ പറയുന്നത്.

നിയമം നിയമത്തിന്റെ വഴിക്ക്

നിയമം നിയമത്തിന്റെ വഴിക്ക്

പോലീസും കളക്ടറുമൊക്കെ വെയില്‍കൊള്ളാതെും ജാഥ നടത്താതെയും ജീവിച്ചവരാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറയുന്നത്. കണ്ണൂരിലെ കൊലപാതകങ്ങള്‍ വെറും കൊലപാതകങ്ങളല്ലെന്നാണ് ജയരാജന്റെ വാദം.

അക്രമങ്ങള്‍ അവസാനിക്കണം

അക്രമങ്ങള്‍ അവസാനിക്കണം

കണ്ണൂരിനെ ശാന്തമാക്കാന്‍ സംസ്ഥാന ഭരണകൂടം തന്നെ രംഗത്തിറങ്ങണമെന്നാണ് പി ജയരാജന്‍ പറയുന്നത്. അകത്തളങ്ങളിലെരിയുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പകയ്ക്കുള്ള മരുന്ന് രാഷ്ട്രീയ കക്ഷികള്‍ക്കു മാത്രമേ നിര്‍ദേശിക്കാനാവൂ.

English summary
what is the solution to end political murder in Kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X