Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെലഗ്രാഫ് പത്രാധിപർ സ്ഥാനത്ത് നിന്ന് രാജഗോപാലിന്റെ മാറ്റാന്‍ കാരണം എന്ത്: ജോണ്‍ ബ്രിട്ടാസ് പറയുന്നത്

ഡല്‍ഹി: നരേന്ദ്രമോദി ഭരണത്തിൽ മുഖ്യധാര മാധ്യമങ്ങൾ ഒന്നൊന്നായി കടപുഴകുന്ന കാഴ്ചയാണ് രാജ്യത്ത് ഏതാനും വർഷങ്ങളായി കാണുന്നതെന്ന് സിപിഎം നേതാവും രാജ്യസഭ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. ആർക്കെതിരെയും എന്തും വിളിച്ചു പറയാൻ സ്വാതന്ത്ര്യമുള്ള കേരളത്തിലെ മാധ്യമങ്ങൾ പോലും പ്രധാനമന്ത്രിയെ കുറിച്ചോ കേന്ദ്രഭരണത്തെക്കുറിച്ചോ കമാ എന്നൊരു വാക്ക് എതിർത്ത് പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ടെലിഗ്രാഫിന്റെ പത്രാധിപർ സ്ഥാനത്ത് നിന്നും ആർ രാജഗോപാലിനെ മാറ്റിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 jhon

ജോണ്‍ ബ്രിട്ടാസിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

ഈ കുറിപ്പ് എഴുതിയില്ലെങ്കിൽ ഞാൻ കടന്നുവന്ന വഴിത്താരയോട് ചെയ്യുന്ന കടുത്ത അനീതി ആയിരിക്കും. അമിതാധികാര വാഴ്ചക്കെതിരെ ശക്തിയുക്തം നിലകൊള്ളുന്ന, കൊൽക്കത്തയിൽ നിന്നിറങ്ങുന്ന, ടെലിഗ്രാഫിന്റെ പത്രാധിപർ സ്ഥാനത്ത് നിന്നും ആർ രാജഗോപാലിനെ മാറ്റിയിരിക്കുന്നു. പത്രത്തിൻറെ ഉടമസ്ഥ കമ്പനിയായ എബിപി ഗ്രൂപ്പിൻറെ അറിയിപ്പിനെ ഉത്കണ്ഠയോടെയാണ് ഞാൻ കാണുന്നത്. സമീപകാല ഇന്ത്യ ചരിത്രത്തിൽ ഇത്ര ചങ്കൂറ്റത്തോടെ തല ഉയർത്തി നിന്ന മറ്റൊരു പത്രാധിപരും ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ആർ രാജഗോപാൽ എന്റെ സുഹൃത്തും മലയാളിയാണെന്നും പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു.

മോദി ഭരണത്തിൽ മുഖ്യധാര മാധ്യമങ്ങൾ ഒന്നൊന്നായി കടപുഴകുന്ന കാഴ്ചയാണ് നമ്മൾ ഏതാനും വർഷങ്ങളായി കാണുന്നത്. അടിയന്തരാവസ്ഥ കാലത്ത് നിരവധി മാധ്യമങ്ങൾ ധീരോദാത്തമായ ചെറുത്തുനിൽപ്പ് നടത്തി എന്നത് ഇന്ത്യയുടെ മാധ്യമ ചരിത്രത്തിൽ സുവർണ്ണ ഏടാണ്. എന്നാൽ അത്തരമൊരു പോരാട്ടത്തിന് മോദി ഭരണത്തിൽ ആരും തയ്യാറായില്ല എന്നതാണ് ദുഃഖ യാഥാർത്ഥ്യം. ആർക്കെതിരെയും എന്തും വിളിച്ചു പറയാൻ സ്വാതന്ത്ര്യമുള്ള കേരളത്തിലെ മാധ്യമങ്ങൾ പോലും പ്രധാനമന്ത്രിയെ കുറിച്ചോ കേന്ദ്രഭരണത്തെക്കുറിച്ചോ കമാ എന്നൊരു വാക്ക് എതിർത്ത് പറയില്ല.

ഭിന്നസ്വരം ഉണ്ടായാൽ എന്തായിരിക്കും അനന്തരഫലം എന്ന് ഒട്ടേറെ നടപടികളിലൂടെ കേന്ദ്രസർക്കാർ കാണിച്ചു കൊടുത്തിട്ടുമുണ്ട്. കോവിഡ്കാലത്ത് ഗംഗാനദിയിലൂടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്ന ഒരു ചിത്രം കൊടുത്തതിനാണ് ദൈനിക് ഭാസ്കർ എന്ന പത്രം റെയ്ഡ് ചെയ്യപ്പെട്ടത്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ കോടാനുകോടി ജനങ്ങൾക്ക് പലായനം ചെയ്യേണ്ടി വന്നപ്പോൾ "കാണാനില്ല, ഇന്ത്യ സർക്കാരിനെ" എന്നൊരു കവർപേജ് നൽകിയതിനാണ് ഔട്ട്ലുക്ക് വാരികയുടെ പത്രാധിപർ റൂബൻ ബാനർജിയെ മാനേജ്മെൻറ് പുറത്താക്കിയത്.

മോദി ഭരണത്തിന്റെ ദുഷ് ചെയ്തികൾക്കെതിരെ ആർ രാജഗോപാൽ നൽകിയ തലക്കെട്ടുകളും ഇലസ്ട്രേഷൻസും വാർത്തകളും ഒക്കെ ഏവരെയും അമ്പരപ്പിച്ചിരുന്നു. ഈ ഇരുണ്ടകാലത്ത് ഇത്രയ്ക്ക് തന്റേടം ഈ ഇന്ത്യാരാജ്യത്ത് ഒരു പത്രാധിപർക്ക് എങ്ങനെ ഉണ്ടാകുന്നു എന്നതായിരുന്നു പലരുടെയും മനസ്സിലെ ചോദ്യം. ഞാനും ഇക്കാര്യം പലതവണ രാജഗോപാലിനോട് ചോദിച്ചിട്ടുണ്ട്. നിഷ്കളങ്കമായ ചിരിയായിരുന്നു മറുപടി. രാജഗോപാൽ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവല്ല. എല്ലാ കാര്യത്തിലും സ്വതന്ത്രമായ അഭിപ്രായമുണ്ട്. എന്നാൽ പത്രാധിപന്മാരുടെ അസ്തമന കാലഘട്ടത്തിൽ, 'ഗോധി' (മടിത്തട്ടിൽ) മാധ്യമപ്രവർത്തന കാലഘട്ടത്തിൽ രാജഗോപാൽ പ്രകടിപ്പിച്ച ധീരത മാധ്യമ ചരിത്രത്തിന്റെ അവിഭാജ്യ ഘടകം ആയിരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+