Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണിക്കെതിരെ കൊടിയേരിയുടെ കയ്യിലുള്ള തെളിവ്

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ കെഎം മാണിക്കെതിരെ തന്റെ കയ്യില്‍ തെളിവുണ്ടെന്നാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞത്. മാണിക്ക് പണം കൊടുക്കാന്‍ പോയ വാഹനത്തിന്റെ നമ്പര്‍ വരെ കോടിയേരി പറഞ്ഞു.

ഇതിനെല്ലാം ശേഷമായിരുന്നു തെളിവുണ്ടെന്ന് പറഞ്ഞ് ഒരു സിഡി ഉയര്‍ത്തിക്കാട്ടിയത്. തെളിവ് സഭയുടെ മേശപ്പുറത്ത് വക്കുന്നുവെന്നും പ്രഖ്യാപിച്ചു.

KOdiyeri Balkrishnan

കെഎം മാണിയും ഉമ്മന്‍ ചാണ്ടിയും... എന്തിന്, സിപിഎമ്മുകാര്‍ പോലും സംഭവം കേട്ടപ്പോള്‍ അല്‍പം ഒന്ന് ഞെട്ടിപ്പോയി. എന്താണ് ആ തെളിവെന്നായിരുന്നു എല്ലാവരുടേയും ചോദ്യം. തെളിവ് എന്തായാലും സ്പീക്കറുടെ പരിശോധനക്ക് വിട്ടു.

എന്നാലും എന്തായിരുന്നു ആ സിഡിയില്‍ ഉണ്ടായിരുന്നത്...? എന്തോ വലിയ തെളിവാണെന്ന് കരുതിയിവര്‍ നിരാശപ്പെടേണ്ടി വരും എന്നാണ് വിവരം. ബാര്‍ ഉടമകളുടെ യോഗത്തിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ മാത്രമാണത്രെ ആ സിഡിയില്‍ ഉണ്ടായിരുന്നത്.

മാതൃഭൂമി ന്യൂസ് ചാനല്‍ ആയിരുന്നു ഒളി ക്യാമറ വച്ച് ബാര്‍ ഉടമകളുടെ യോഗത്തിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തത്. ഇത് ചാനലില്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു.

നിര്‍ണായകമായ ഒരു സമയത്ത് പറഞ്ഞ് പഴകിയ ഒരു തെളിവുമായി എന്തിനാണ് പ്രതിപക്ഷം നാണം കെട്ടതെന്നാണ് ചിലര്‍ ഉന്നയിക്കുന്ന ചോദ്യം. മാണിയോട് ഇപ്പോഴും സിപിഎമ്മിന് മൃദു സമീപനം ആണുള്ളതെന്നതിന്റെ തെളിവാണിതെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+