Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയെ കുറിച്ച് വിവരം നല്‍കിയ ആള്‍ ആര്? ഇതാ ഉത്തരം

കണ്ണൂര്‍: ബ്രണ്ണന്‍ കോളേജ് കാലത്തെ സംഭവങ്ങളെ കുറിച്ചുള്ള കെ സുധാകരന്റെ അഭിമുഖം ഉയര്‍ത്തിയ വിവാദം അവസാനിക്കുന്നില്ല. കെ സുധാകരന് പിണറായി വിജയന്‍ കൊടുത്ത മറുപടിയില്‍ ഗുരുതരമായ ഒരു ആരോപണവും ഉണ്ടായിരുന്നു. തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടിരുന്നതായി അറിഞ്ഞിരുന്നു എന്നതാണത്.

സുധാകരന്റെ സുഹൃത്തും ഫിനാന്‍ഷ്യറും ആയ ഒരാളാണ് അക്കാര്യം തന്നോട് പറഞ്ഞത് എന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പിന്നീട് കെ സുധാകരനും രംഗത്തെത്തി. ആരാണ് പറഞ്ഞത് എന്ന് വെളിപ്പെടുത്തണമെന്നും എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടില്ല എന്നും ഒക്കെ ആയിരുന്നു സുധാകരന്റെ ചോദ്യം. ആരാണ് പിണറായി വിജയനോട് അക്കാര്യം പറഞ്ഞത് എന്ന് വെളിപ്പെടുത്തുകയാണ് ഇവരുടെ സമകാലീനനായി ബ്രണ്ണന്‍ കോളേജില്‍ ഉണ്ടായിരുന്ന മറ്റൊരു നേതാവ്. വിശദാംശങ്ങള്‍ നോക്കാം...

യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

അബ്കാരിയായ കോണ്‍ഗ്രസ് നേതാവ്

അബ്കാരിയായ കോണ്‍ഗ്രസ് നേതാവ്

കെ സുധാകരന്‍ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നു എന്ന് പിണറായി വിജയനോട് പറഞ്ഞത് കോണ്‍ഗ്രസ് നേതാവും അബ്കാരിയും ആയിരുന്ന കെടി ജോസഫ് ആയിരിക്കുമെന്നാണ് വെളിപ്പെടുത്തല്‍. സിഎംപി നേതാവ് ആയ ചൂരായി ചന്ദ്രന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പൊതു സുഹൃത്ത്

പൊതു സുഹൃത്ത്

പിണറായി വിജയനുമായി കെ സുധാകരനുമായും അടുപ്പമുണ്ടായിരുന്ന ആളാണ് കെടി ജോസഫ് എന്നാണ് ചൂരായി ചന്ദ്രന്‍ പറയുന്നത്. മമ്പറം ദിവാകരുമായി വളരെ അടുത്ത ബന്ധമായിരുന്നു ജോസഫിന് ഉണ്ടായിരുന്നത് എന്നും പറയുന്നുണ്ട്. തന്റെ നിഗമനത്തില്‍ അക്കാര്യം പറഞ്ഞത് കെടി ജോസഫ് തന്നെ ആയിരിക്കും എന്നും ചൂരായി ചന്ദ്രന്‍ പറയുന്നു.

ബ്രണ്ണന്‍ കോളേജ് ബന്ധം

ബ്രണ്ണന്‍ കോളേജ് ബന്ധം

പിണറായി വിജയനേയും കെ സുധാകരനേയും പോലെ തന്നെ ബ്രണ്ണന്‍ കോളേജില്‍ പഠിച്ചിരുന്ന ആളായിരുന്നു കെടി ജോസഫും. തിരഞ്ഞെടുപ്പുകളില്‍ സാമ്പത്തിക സഹായവും കെടി ജോസഫ് നല്‍കിയിരുന്നു എന്നാണ് പറയുന്നത്. ചൂരായി ചന്ദ്രനും ബ്രണ്ണന്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.

പിണറായി പറയാത്ത പേര്

പിണറായി പറയാത്ത പേര്

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പോലും എതിരാളികള്‍ പദ്ധതിയിട്ടിരുന്നു എന്ന് പിണറായി വിജയന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. 2008 ല്‍ മനോരമ ന്യൂസിലെ ജോണി ലൂക്കോസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അക്കാര്യം പറഞ്ഞിരുന്നത്. എന്നാല്‍ ആരായിരുന്നു അതിന് പിന്നില്‍ എന്ന് അന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഒരു സുഹൃത്താണ് ഇക്കാര്യം തന്നെ അറിയിച്ചത് എന്ന് മാത്രമായിരുന്നു അന്ന് പറഞ്ഞത്.

സുധാകരന്റെ പേര്

സുധാകരന്റെ പേര്

പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്നും വളഞ്ഞിട്ട് മര്‍ദ്ദിച്ചു എ്ന്നുമൊക്കെ മലയാള മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സുധാകരന്‍ പറഞ്ഞതാണ് പുതിയ വിവാദത്തിന് വഴിവച്ചത്. ഇതിന് മറുപടി പറയവെ ആയിരുന്നു പിണറായി വിജയന്‍, കെ സുധാകരന്‍ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതായി സുധാകരന്റെ അടുത്ത സുഹൃത്തും ഫൈനാന്‍ഷ്യറും ആയിരുന്ന ആള്‍ വഴി അറിഞ്ഞിരുന്നതായി പറഞ്ഞത്. അപ്പോഴും ആരാണ് അക്കാര്യം പറഞ്ഞത് എന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നില്ല.

സുധാകരന്റെ വെല്ലുവിളി

സുധാകരന്റെ വെല്ലുവിളി

അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്നായിരുന്നു പിന്നീട് കെ സുധാകരന്റെ പ്രതികരണം. ആരാണ് പിണറായി വിജയനോട് ഇക്കാര്യം പറഞ്ഞത് എന്ന് വെളിപ്പെടുത്തണം എന്നും ആവശ്യപ്പെട്ടു. എന്തുകൊണ്ട് പിണറായി വിജയന്‍ ഇക്കാര്യത്തില്‍ അന്ന് പരാതി നല്‍കിയില്ലെന്നും സുധാകരന്‍ ചോദിച്ചു. പിണറായിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

പഠിക്കുന്ന കാലത്ത് ഫൈനാന്‍ഷ്യറോ

പഠിക്കുന്ന കാലത്ത് ഫൈനാന്‍ഷ്യറോ

ഇതിനിടെ വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന് വലിയ അമളിയും പറ്റി. കോളേജില്‍ പഠിക്കുന്ന കാലത്ത് തനിക്ക് എന്ത് ഫൈനാന്‍ഷ്യര്‍ എന്നായിരുന്നു ചോദ്യം. എന്നാല്‍ പിണറായി വിജയനും സുധാകരനും സജീവ രാഷ്ട്രീയത്തിലുളള കാലത്തെ കുറിച്ചായിരുന്നു പിണറായി വിജയന്റെ പരാമര്‍ശം.

അടിപൊളി ലുക്കില്‍ തിളങ്ങി നിതി സിംഗ്; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+