കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്കമാലിയിലെ പ്രധാനമന്ത്രി അല്ല 'എസ്പി'... ആരാണ് യതീഷ് ചന്ദ്ര

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: അങ്കമാലിയില്‍ എല്‍ഡിഎഫ് ഹര്‍ത്താലില്‍ പോലീസ് നടത്തിയ അതിക്രമങ്ങള്‍ എല്ലാവരും കണ്ട് കഴിഞ്ഞു. വഴിയാത്രക്കാരേയും വൃദ്ധരേയും പോലും ഓടിച്ചിട്ട് തല്ലിയ റൂറല്‍ എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ സിപിഎമ്മിന്റെ നേതാക്കള്‍ വിഭാഗീയത വിട്ട് രംഗത്തെത്തിക്കഴിഞ്ഞു.

ചെറുപ്പക്കാരനായ പോലീസ് ഓഫീസര്‍, ഊര്‍ജ്ജസ്വലന്‍, സാധാരണ പോലീസുകാരെ വിട്ട് അടിപ്പിക്കാതെ നേരിട്ട് കളത്തിലിറങ്ങി ക്രമസമാധാനം കാത്തുസൂക്ഷിച്ച മിടുക്കന്‍- ഇങ്ങനേയും ചില വിശേഷണങ്ങള്‍ യതീഷ് ചന്ദ്രന് സോഷ്യല്‍ മീഡിയ ചാര്‍ത്തിക്കൊടുക്കുന്നുണ്ട്. യതീഷ് ചന്ദ്രയെ പിന്തുണച്ച് ഫേസ്ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്.

കര്‍ണാടക സ്വദേശി

കര്‍ണാടക സ്വദേശി

കര്‍ണാടക സ്വദേശിയാണ് യതീഷ് ചന്ദ്ര. പക്ഷേ നല്ലവണ്ണം മലയാളം പറയും. അങ്കമാലിയിലെ വീഡിയോകള്‍ ഇത് തെളിയിക്കുന്നുണ്ട്.

സിവില്‍ സര്‍വ്വീസ്

സിവില്‍ സര്‍വ്വീസ്

2010 ല്‍ ആണ് ഇദ്ദേഹം സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകുന്നത്. റാങ്ക് 211.

വടകരയില്‍

വടകരയില്‍

മുമ്പ് വടകരയിലായിരുന്നു ഇദ്ദേഹം. അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ആയിട്ടായിരുന്നു നിയമനം. ഈ സമയത്ത് കുഴല്‍പ്പണ വേട്ടയും ഓപ്പറേഷന്‍ കുബേരയും ഒക്കെ ആയി പേരെടുത്തിരുന്നു.

അങ്കമാലിയില്‍

അങ്കമാലിയില്‍

അങ്കമാലിയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിനിടെ ആളുകളെ വിരട്ടിയോടിക്കാന്‍ എസ്പി നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു. പക്ഷേ വഴിയാത്രക്കാരും വയോധികരും എല്ലാം എസ്പിയുടെ ലാത്തിയുടെ ചൂടറിഞ്ഞു.

 മുഖം നോക്കാതെ

മുഖം നോക്കാതെ

അങ്കമാലിയില്‍ എസ്പിയില്‍ നിന്ന് മര്‍ദ്ദനമേറ്റവരില്‍ സിപിഎം ഏരിയാ സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റും ഒക്കെ ഉള്‍പ്പെടും. അതുകൊണ്ടാണ് മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയത്.

ഭ്രാന്തന്‍ നായ

ഭ്രാന്തന്‍ നായ

ഭ്രാന്തന്‍ നായയെ പോലെയാണ് യതീഷ് ചന്ദ്ര എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വിശേഷിപ്പിച്ചത്. യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണം എന്നും വിഎസ് ആവശ്യപ്പെട്ടു.

തെരുവ് ഗുണ്ട

തെരുവ് ഗുണ്ട

സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ യതീഷ് ചന്ദ്രനെ ഉപമിച്ചത് തെരുവ് ഗുണ്ടയോടാണ്. എസ്പിയെ സ്ഥാനത്ത് നിന്ന് നീക്കണം എന്നും പിണറായി ആവശ്യപ്പെട്ടു.

ഫാന്‍സ് രംഗത്ത്

ഫാന്‍സ് രംഗത്ത്

അങ്കമാലി സംഭവം വാര്‍ത്തയായതോടെ യതീഷ് ചന്ദ്രനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു ഫാന്‍സ് പേജ് തന്നെ ഉണ്ടാക്കി.

ബിആര്‍പി ഭാസ്‌കര്‍ രംഗത്ത്

എസ്പി യതീഷ് ചന്ദ്രക്കും അദ്ദേഹത്തെ പിന്തുണച്ച് ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയവരേയും വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടു.

English summary
Who is Ernakulam Rural SP Yathis Chandra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X