• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഇത് രമണ്‍ ശ്രീവാസ്തവയല്ലേ.. ഓര്‍മയുണ്ടോ മറിയം റഷീദയുടെ ചോദ്യം... ചാരക്കേസ്.. ആരാണീ രമണ്‍ ശ്രീവാസ്തവ?

  • By Kishor

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കുതിപ്പിനെ തകര്‍ക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ കണ്ടെത്തിയ കുറുക്കു വഴിയായ ചാരക്കേസ് ഓര്‍മയില്ലേ. ഐ എസ് ആര്‍ ഒ ചാരക്കേസ് എന്ന പേരില്‍ കുപ്രശസ്തമായ ആ കേസ്. ഐ ബിയിലെയും റോയിലെയും ചാരന്മാരും മലയാള മാധ്യമങ്ങളും ആഘോഷിച്ച് ചിന്നഭിന്നമാക്കിയ ചാരക്കേസില്‍ പെട്ട പോലീസ് ഉദ്യോഗസ്ഥനായിരുന്നു രമണ്‍ ശ്രീവാസ്തവ.

Read Also: മാതൃഭൂമിയിലെ വേണു ചെയ്യുന്നത് ഫ്‌ളൂട്ടിന്റെ പണി, എന്ന് വെച്ചാല്‍ ഊത്ത്... തുറന്നടിച്ച് ദിലീപ്, കഴിഞ്ഞില്ല..!!

ഇത് രമണ്‍ ശ്രീവാസ്തവയല്ലേ - എന്ന മറിയം റഷീദയുടെ അത്ഭുതം കലര്‍ന്ന ചോദ്യമാണ് രമണ്‍ ശ്രീവാസ്തവ പോലീസ് ഉപദേശകനാകുന്നു എന്ന് കേള്‍ക്കുമ്പോള്‍ കേരള ജനത ഓര്‍ക്കുന്നത്. ചാരക്കേസ് മാത്രമല്ല, ഒരുപിടി വിവാദങ്ങള്‍ വേറെയുമുണ്ട് 1973 ഐ പി എസ് ബാച്ചിലെ ഈ അലഹാബാദ് സ്വദേശിയുടെ പേരില്‍. ആരാണ് ഈ രമണ്‍ ശ്രീവാസ്തവ. വിശദമായി വായിക്കാം.

എന്തിനാണ് രമണ്‍ ശ്രീവാസ്തവ

എന്തിനാണ് രമണ്‍ ശ്രീവാസ്തവ

1973 ഐ പി എസ് ബാച്ചില്‍പ്പെട്ട ഉദ്യോഗസ്ഥനാണ് രമണ്‍ ശ്രീവാസ്തവ. മുന്‍ സംസ്ഥാന പൊലീസ് മേധാവിയും ബി എസ് എഫ് ഡയറക്ടര്‍ ജനറലുമായിരുന്നു രമണ്‍ ശ്രീവാസ്തവ. ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണ രംഗത്തും കേരള പോലീസ് തുടര്‍ച്ചയായി മുഖം കുനിക്കുമ്പോഴാണ് ഉപദേഷ്ടാവായി രമണ്‍ ശ്രീവാസ്തവ എത്തുന്നത്.

എനിക്ക് മുസ്ലീം ശവങ്ങള്‍ കാണണം

എനിക്ക് മുസ്ലീം ശവങ്ങള്‍ കാണണം

1991 ഡിസംബര്‍ 15ന് പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ 11 കാരിയായ സിറാജുന്നിസ കൊല്ലപ്പെടയാനിടയായ പോലിസ് വെടിവയ്പിന് ഓര്‍ഡറിട്ടത് രമണ്‍ ശ്രീവാസ്തവയാണ്. ബി ജെ പി നേതാവ് മുരളി മനോഹര്‍ ജോഷി നയിച്ച ഏകതാ യാത്രക്കുനേരെ അക്രമമുണ്ടായി എന്ന പേരിലായിരുന്നു പൊലീസ് വെടിവെച്ചത്. അന്ന് എനിക്ക് മുസ്ലിങ്ങളുടെ ശവശരീരം കാണണം എന്ന് ഇദ്ദേഹം ആക്രോശിച്ചതായി പറയപ്പെടുന്നു. എന്തായാലും ഈ വെടിവെപ്പ് ശ്രീവാസ്തവയുടെ കരിയറിലെ ഒരു കറുത്ത പാടാണ്

ശ്രീവാസ്തവയുടെ തുടക്കം

ശ്രീവാസ്തവയുടെ തുടക്കം

തൃശ്ശൂര്‍ എ.എസ്.പി. ട്രെയിനിയായിട്ടാണ് ശ്രീവാസ്തവയുടെ തുടക്കം. തൃശ്ശൂര്‍ എസ്.പി., കൊല്ലം എസ്.പി., തിരുവനന്തപുരം കമ്മീഷണര്‍, പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ എ.ഐ.ജി. എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പിന്നീട് കോഴിക്കോട് ഡി.ഐ.ജി. യായും തിരുവനന്തപുരത്ത് ദക്ഷിണമേഖലാ ഐ.ജി. യായും സേവനമനുഷ്ഠിച്ചു.

ചാരക്കേസില്‍ എത്തിയ കഥ

ചാരക്കേസില്‍ എത്തിയ കഥ

തിരുവനന്തപുരത്ത് ജോലി നോക്കുമ്പോഴാണ് ഐ.എസ്.ആര്‍.ഒ. ചാരക്കേസ് സമയത്ത് സസ്‌പെന്‍ഷനിലാവുന്നത്. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ ശ്രീവാസ്തവ പരിവര്‍ത്തന ക്രൈസ്തവ കോര്‍പ്പറേഷന്‍ എം.ഡിയും പിന്നീട് കേരഫെഡിന്റേയും എം.ഡിയുമായി. തുടര്‍ന്നായിരുന്നു കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഡെറാഡൂണിലേക്ക് പോയത്.

ഭാര്യ അഞ്ജലി ശ്രീവാസ്തവ

ഭാര്യ അഞ്ജലി ശ്രീവാസ്തവ

അലഹബാദ് സ്വദേശിയാണ് രമണ്‍ ശ്രീവാസ്തവ. ഭാര്യ അഞ്ജലി ശ്രീവാസ്തവ. തിരുവനന്തപുരം ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു. മകന്‍ ജിതേന്ദ്ര. മകള്‍ റീത്തു ശ്രീവാസ്തവ. പി.കെ ഹോര്‍മിസ് തരകന്‍ റോയുടെ തലവനായി നിയമിതനായപ്പോള്‍ രമണ്‍ ശ്രീവാസ്തവയെ പുതിയ ഡിജിപിയായി നിയമിച്ചിരുന്നു.

ചാരക്കഥയിലെ രമണ്‍ ശ്രീവാസ്തവ

ചാരക്കഥയിലെ രമണ്‍ ശ്രീവാസ്തവ

രമണ്‍ ശ്രീവാസ്തവയെ അറിയാമെന്ന് മറിയം റഷീദ പറഞ്ഞെങ്കിലും കഥ വേറെയായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ ഫോട്ടോകള്‍ കാണിച്ച് എന്നെ പരിചയപ്പെടുത്തിയതാണെന്നും ആവശ്യപ്പെടുമ്പോള്‍ പരിചയമുണ്ടെന്ന് പറയണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്യുകയായിരുന്നു എന്ന് അവര്‍ സി ബി ഐയോട് പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ എന്റെ വലതു മുട്ട് അവര്‍ അടിച്ചു തകര്‍ത്തു എന്നാണത്രെ അന്ന് റഷീദ പറഞ്ഞത്. എന്തായാലും ചാരക്കേസ് സുപ്രീം കോടതി തന്നെ തള്ളിക്കളഞ്ഞതോടെ ഈ കഥകളുടെയെല്ലാം ഗ്യാസ് പോയി.

English summary
Who is Raman Srivastava, Kerala state police advisor?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more