• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജനിച്ചതും വളർന്നതും അബുദാബിയിൽ! ഇംഗ്ലീഷും അറബിയും അനായാസം വഴങ്ങും, ആരാണ് സ്വപ്ന സുരേഷ്?

 • By Aami Madhu

കൊച്ചി; യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയുടെ മറവിൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 15 കോടി വിലവരുന്ന സ്വർണം കടത്തിയ കേസിലെ മുഖ്യ സൂത്രധാരകയാണ് സ്വപ്ന. യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒയും അടുത്ത സുഹൃത്തുമായ സരിത്ത് കേസിൽ അറസ്റ്റിൽ ആയതോടെയാണ് സ്വപ്നനയ്ക്ക് കേസിലുള്ള പങ്ക് പുറത്തുവരുന്നത്.

cmsvideo
  Who is Swapna Suresh,The Main Accused In The Gold Smuggling Case?

  തലസ്ഥാനത്തെ ഉൾപ്പെടെ ഉന്നതരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു സ്വപ്നയ്ക്കെതിരെ മുൻപും കേസുകൾ ഉണ്ട്. ഐടി സെക്രട്ടറി എം ശിവശങ്കരനുമായും അടുത്ത ബന്ധം സ്വപ്ന കാത്ത് സൂക്ഷിച്ചിരുന്നതായി വെളിപ്പെടുത്തലുകൾ പുറത്തുവന്നിരുന്നു.

  ജനിച്ചതും വളർന്നതും അബുദാബിയിൽ

  ജനിച്ചതും വളർന്നതും അബുദാബിയിൽ

  39 കാരിയായ സ്വപ്ന സുരേഷ് ജനിച്ചതും വളർന്നതും അബുദാബിയിലാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിന് അബുദാബിയിൽ ആയിരുന്നു ജോലി. ബാർ ഹോട്ടൽ നടത്തിപ്പിക്കുരാനായ അച്ഛനൊപ്പം വളരെ ചെറുപ്പത്തിൽ തന്നെ സ്വപ്നയും ബിസിനസ് പങ്കാളിയായി.

  സ്വപ്നയുടെ വിവാഹം

  സ്വപ്നയുടെ വിവാഹം

  പതിനെട്ടാം വയസിലായിരുന്നു തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായി സ്വപ്നയുടെ വിവാഹം. പിന്നീട് ഭർത്താവിനൊപ്പം അബുദാബിയിൽ ബസിനിനസ് തുടങ്ങിയെങ്കിലും അത് പൊളിഞ്ഞു. അതിനിടെ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം മകളുമായി തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു.

  ട്രാവൽ ഏജൻസിയിൽ ജോലി

  ട്രാവൽ ഏജൻസിയിൽ ജോലി

  2 വർഷം മുൻപാണ് ട്രാവൽ ഏജൻസിയിൽ ജോലിയിൽ പ്രവേശിച്ചത്. 2013 ൽ എയർ ഇന്ത്യ സാറ്റ്സിൽ 6 മാസത്തോളം ട്രെയിനറായും സ്വപ്ന ജോലി ചെയ്തിരുന്നു. ഇവിടെ വെച്ച് വ്യാജ രേഖ ചമച്ച കേസിൽ സ്വപ്നയ്ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

  രണ്ട് തവണ ചോദ്യം ചെയ്തു

  രണ്ട് തവണ ചോദ്യം ചെയ്തു

  എയർ ഇന്ത്യയിൽ ഓഫീസറായിരുന്ന എൽഎസ് ഷിബുവിനെ കള്ളക്കേസിൽ കുടുക്കിയതിനാണ് സ്വപ്ന അന്വേഷണം നേരിടുന്നത്. കേസിൽ സ്വപ്നയെ രണ്ട് തവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

  യുഎഇ കോൺസുലേറ്റിൽ

  യുഎഇ കോൺസുലേറ്റിൽ

  തിരുവനന്തപുരത്ത് നിരവധി ഉന്നതരുമായി ഇവർ അടുത്ത ബന്ധം പുലർത്തിയിരുന്നു. കേസിന്റെ പശ്ചാത്തലത്തിൽ ഇവർ ഈ ബന്ധങ്ങൾ ഉപയോഗിച്ച് പിന്നീട് അബുദാബിയിലേക്ക് തിരിച്ച് പോയി. പിന്നീടാണ് യുഎഇ കോൺസുലേറ്റിലെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിതയായത്.

  ഭാഷകൾ അനായാസം കൈകാര്യം ചെയ്യും

  ഭാഷകൾ അനായാസം കൈകാര്യം ചെയ്യും

  ഇംഗ്ലീഷും അറബിയും ഉൾപ്പെടെ വിവിധ ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന സ്വപ്നയ്ക്ക് നയതന്ത്ര തലത്തിലുള്ള ഉദ്യോഗസ്ഥരുമായി അടുത്ത സ്വാധീനം ഉണ്ടാക്കാൻ സ്വപ്നയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ഇവർ യുഎഇ കോൺസുലേറ്റിലെ ജോലി വിട്ടത്. ക്രമക്കേടുകളെ തുടർന്ന് ഇവർ പുറക്കാക്കുകയായിരുന്നത്രേ.

  വിവാദം കത്തുമ്പോള്‍ സ്വപ്‌ന സുരേഷിന്റെ അമ്മയ്ക്ക് പറയാനുള്ളത്... ഞെട്ടിച്ചുകളഞ്ഞു; അതിവേഗ വളര്‍ച്ച

  ഐടി സെക്രട്ടറിയുമായി അടുത്ത ബന്ധമെന്ന്

  ഐടി സെക്രട്ടറിയുമായി അടുത്ത ബന്ധമെന്ന്

  കോൺസുലേറ്റിലെ ജോലി നഷ്ടപ്പെട്ടതോടെയാണ് ഇവർ പിന്നീട് സംസ്ഥാന ഐടി വകുപ്പിന്റെ കീഴിൽ ഉള്ളിലുള്ള സ്പേയ്സ് പാർ്കിൽ പ്രൊജക്ട് കൺസൾട്ടന്റായി ജോലി നേടിയെടുക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നത് മറച്ചുവെച്ച് കൊണ്ടായിരുന്നു ഇത്. ഐടി സെക്രട്ടറി ശിവശങ്കരനുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നുവത്ര.

  സ്വര്‍ണക്കടത്ത് വിവാദം; മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കറിനെ നീക്കി

  രാത്രി വൈകിയും പാർട്ടികൾ

  രാത്രി വൈകിയും പാർട്ടികൾ

  സ്വപ്നയുടെ ഫ്ളാറ്റിൽ ശിവശങ്കരൻ സ്ഥിരം സന്ദർശകൻ ആണെന്നാണ് ഫ്ളാറ്റ് ഭാരവാഹികൾ വെളിപ്പെടുത്തിയത്. 2018 മുതൽ മുടവൻ മുകളിലെ ഫ്ളാറ്റിലാണ് സ്വപ്ന കഴിഞ്ഞിരുന്നത്. ഫ്ളാറ്റിൽ രാത്രി വൈകുവോളം ആളുകൾ വന്ന് പോകുന്നത് പതിവായിരുന്നുവെന്നും രാത്രി സ്ഥിരമായി പാർട്ടികൾ നടത്താറുണ്ടെന്നും ഭാരവാഹികൾ ആരോപിച്ചിരുന്നു.

  തിരുവനന്തപുരത്തെ ഡീല്‍ വുമണ്‍; ആരാണ് സ്വപ്‌ന സുരേഷ്; വഴിത്തിരിവാവുന്നത് ഷംന കേസ്

  കോടികളുടെ വീട്

  കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴും തന്റെ ഉന്നത ബന്ധങ്ങൾ സ്വപ്ന കാത്ത് സൂക്ഷിച്ചിരുന്നു. നഗരത്തിൽ കോടികൾ വിലവരുന്ന വീടിന്റെ നിർമ്മാണം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ഒരു കാർ റിപ്പയറിംഗ് കമ്പനിയിലും നിക്ഷേപം ഉള്ളതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

  English summary
  Who is swapna suresh who involved in gold smuggling case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more