കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സർക്കാരിലെ മികച്ച മന്ത്രി ആര്?..സർവ്വേ ഫലം പുറത്ത്; സർക്കാരിനുള്ള മാർക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നായിരുന്നു മാതൃഭൂമി ന്യൂസ് സർവ്വേ ഫലം വ്യക്തമാക്കിയത്. ഏറ്റവും ജനസമ്മിതിയുള്ള നേതാവ് ആര് എന്ന ചോദ്യത്തിന് എതിരാളികളെ ബഹുദൂരം
പിന്നിലാക്കി 48.5 ശതമാനം പേരുടെ പിന്തുണയാണ് പിണറായി വിജയന് സർവ്വേയിൽ ലഭിച്ചത്.

എന്നാൽ പിണാറായി സർക്കാരിൽ ഏറ്റവും ജനപ്രീതിയുള്ള മന്ത്രി ആരാണ്? മാതൃഭൂമി സർവ്വേ ഫലം പറയുന്നത് ഇങ്ങനെ

 കേരളത്തിലെ മികച്ച മന്ത്രി ആര്?


കേരളത്തിലെ മികച്ച മന്ത്രി പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ പി എ മുഹമ്മദ് റിയാസ് ആണെന്നാണ് മാതൃഭൂമി സർവ്വേ ഫലം വ്യക്തമാക്കുന്നത്. 26.24 ശതമാനം പേരാണ് റിയാസിന് വോട്ട് ചെയ്തത്. ആരോഗ്യമന്ത്രി വീണ ജോർജ് ആണ് രണ്ടാം സ്ഥാനത്ത്. 13.17 ശതമാനം പേരുടെ പിന്തുണയാണ് വീണയ്ക്ക് ലഭിച്ചത്. റവന്യമന്ത്രി പി രാജന് 5.86 ശതമാനം പേരുടെ പിന്തുണയും സർവ്വേയിൽ ലഭിച്ചു.

മന്ത്രിമാരുടെ പ്രകടനം ദയനീയമാണെന്ന വിമർശനം

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മിക്കവാറും മന്ത്രിമാരുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാൽ അടിമുടി പുതുമുഖങ്ങളുമായി അധികാരത്തിലേറിയ
രണ്ടാം പിണറായി സർക്കാരിലെ സ്ഥിതി അങ്ങനെയായിരുന്നില്ല. മന്ത്രിമാരുടെ പ്രകടനം ദയനീയമാണെന്ന വിമർശനം സി പി എമ്മിനുള്ളിൽ തന്നെ ഉയർന്നിരുന്നു.
മന്ത്രിമാർ തീരുമാനം എടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നുവെന്നതായിരുന്നു സി പി എം തന്നെ ഉയർത്തിയ ആക്ഷേപം. പൊതുമരാമത്ത് വകുപ്പിനും ആരോഗ്യ വകുപ്പിനുമെതിരെയായിരുന്നു പാർട്ടി കൂടുതൽ വിമർശനം ഉയർത്തിയത്.

രണ്ടാം പിണറായി സർക്കാരിന്

അതേസമയം രണ്ടാം പിണറായി സർക്കാരിന് സർവ്വേയിൽ അനുകൂല പ്രതികരണമല്ല ലഭിച്ചത്. സർക്കാർ പ്രതീക്ഷിക്കൊത്ത് ഉയർന്നോയെന്ന ചോദ്യത്തിന് ഇല്ലെന്നാണ് സർവ്വേയിൽ പങ്കെടുത്ത 69 ശതമാനം പേരും അഭിപ്രായപ്പെട്ടത്. വെറും 31 ശതമാനം മാത്രമാണ് സർക്കാരിനെ അനുകൂലിച്ച് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരിൽ പോലും 70 ശതമാനത്തിന് മുകളിൽ പേർ സർക്കാരിൽ അതൃപ്തി പ്രകടപ്പിച്ചതായി സർവ്വേ പറയുന്നു. വികസന പദ്ധതികൾ സമയ ബന്ധിതമായി നടക്കുന്നില്ലെന്നും സർവ്വേയിൽ പങ്കെടുത്ത 63 ശതമാനത്തോളം പേർ അഭിപ്രായപ്പെട്ടു.

 പോലീസിന്റെ പ്രവർത്തനം തൃപ്തികരമെന്ന് സർവ്വേ

കേരളത്തിലെ പോലീസിന്റെ പ്രവർത്തനത്തിനെതിരെ പരക്കെ ആക്ഷേപം ഉയർന്നിരുന്നുവെങ്കിലും സർവ്വേയിൽ പങ്കെടുത്ത 57 ശതമാനം പേരും പോലീസിന് അനുകൂല മാർക്കാണ് നൽകിയത്. 57 ശതമാനം പേരാണ് പോലീസിന്റേത് മികച്ച പ്രവർത്തനമാണെന്ന് അഭിപ്രായപ്പെട്ടത്. 43 ശതമാനം പേർ അല്ലെന്ന അഭിപ്രായം പങ്കുവെച്ചു. പോലീസിനെ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രിയുടെ പ്രവർത്തനം ഫലപ്രദമാണോയെന്ന ചോദ്യത്തിന് 50 ശതമാനം പേർ ആണെന്നും 50 ശതമാനം പേർ അല്ലെന്നും അഭിപ്രായം പങ്കുവെച്ചു.

സർക്കാർ സംവിധാനത്തിൽ അഴിമതി


സർക്കാർ സംവിധാനത്തിൽ അഴിമതിയുണ്ടെന്ന് സർവ്വേയിൽ പങ്കെടുത്ത 62 ശതമാനം പേരും അഭിപ്രായപ്പെട്ടു. 38 ശതമാനം പേർ മാത്രമാണ് അഴിമതി കുറഞ്ഞുവെന്ന് അഭിപ്രായപ്പെട്ടത്. സർക്കാർ വകുപ്പുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. 58 ശതമാനം പേരും കാര്യക്ഷമമല്ലെന്ന് പറഞ്ഞപ്പോൾ 42 ശതമാനം പേരാണ് അനുകൂലിച്ചത്.

ബിജെപിക്ക് ലഭിച്ച സംഭാവന 351.50 കോടി ; ടിആർഎസിനും എസ്പിക്കും താഴെ കോൺഗ്രസ്..കണക്ക് പുറത്ത്ബിജെപിക്ക് ലഭിച്ച സംഭാവന 351.50 കോടി ; ടിആർഎസിനും എസ്പിക്കും താഴെ കോൺഗ്രസ്..കണക്ക് പുറത്ത്

 കേന്ദ്രം സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കുന്നില്ലെന്ന്

അതേസമയം സർവ്വേയിൽ കേന്ദ്രത്തിന്റെ സംസ്ഥാനത്തോടുള്ള നിലപാടിനെതിരെയും അഭിപ്രായം ഉയർന്നു. കേന്ദ്രം സംസ്ഥാന ഭരണത്തെ സഹായിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നാണ് 63 ശതമാനം പേരും അഭിപ്രായപ്പെട്ടത്. വെറും 38 ശതമാനം പേർ മാത്രമാണ് ഉണ്ടെന്ന അഭിപ്രായം പങ്കുവെച്ചത്.

'നിന്റെയൊക്കെ അപ്പന്റെ വീട്ടിൽ നിന്നും കൊടുത്തയച്ച ഐഫോണൊന്നും അല്ലല്ലോ?'; നിമിഷ‌'നിന്റെയൊക്കെ അപ്പന്റെ വീട്ടിൽ നിന്നും കൊടുത്തയച്ച ഐഫോണൊന്നും അല്ലല്ലോ?'; നിമിഷ‌

'ഈ വർഷം അവസാനിക്കും മുൻപ് ചെയ്യാൻ ഈ 3 കാര്യങ്ങൾ'; റിയാസിന്റെ വീഡിയോ വൈറൽ'ഈ വർഷം അവസാനിക്കും മുൻപ് ചെയ്യാൻ ഈ 3 കാര്യങ്ങൾ'; റിയാസിന്റെ വീഡിയോ വൈറൽ

English summary
Who is the best minister in the Pinarayi government?; Mathrubhumi News Survey Result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X