കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം തരംഗം അവസാനിക്കാതെ കേരളം; എന്തുകൊണ്ട് കൊവിഡ് കേസുകള്‍ കുറയുന്നില്ല, ചര്‍ച്ചകള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുതിക്കുകയാണ്. ഇന്ത്യയില്‍ ഇപ്പോള്‍ ചികിത്സലയിലുള്ള ആകെ കൊവിഡ് രോഗികളില്‍ 50 ശതമാനവും കേരളത്തിലാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇന്നും കേരളത്തില്‍ 20000 കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 50 ദിവസത്തിനിടെയില്‍ 20000ല്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏക സംസ്ഥാനമാണ് കേരളം.

ബക്രീദുമായി ബന്ധപ്പെട്ട് ഇളവുകള്‍ നല്‍കിയ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനവുമായി കേരളം മാറുകയാണ്.

covid

കൊവിഡ് ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. തുടക്കത്തില്‍ കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ രണ്ടാം തരംഗം ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും അവസാനിച്ചിട്ടും എന്തുകൊണ്ടാണ് കേരളത്തില്‍ മാത്രം കൊവിഡ് കേസുകള്‍ ഉയരുന്നത്.

ആരോഗ്യ സാമ്പത്തിക ശാസ്ത്രജ്ഞനായ റിജോ എം ജോണ്‍ ഇക്കാര്യത്തില്‍ വിശദീകരണം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു, ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ ഇപ്പോഴും ജനസംഖ്യുടെ വലിയൊരു ശതമാനം വൈറസ് ബാധിച്ചിട്ടില്ല. ഉയര്‍ന്ന ജനസാന്ദ്രത ഉണ്ടായിരുന്നിട്ടും മാസ്‌കിംഗും സാമൂഹിക അകലവും താരതമ്യേന മെച്ചപ്പെട്ടതായതുകൊണ്ടാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറയുന്നു.

പകര്‍ച്ചവ്യാധിയില്‍ നാം എവിടെയാണെന്ന് അറിയാന്‍ ഒരു പുതിയ സംയോജിത സൂചിക പരിശോധിക്കേണ്ട സമയമായിരിക്കുമെന്ന് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാര്‍ പറയുന്നു.

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

കേരളത്തിലെ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ട്വിറ്ററില്‍ പോര് മുറുകുന്നുണ്ട്. ബിഎല്‍ സന്തോഷ് അടക്കമുള്ള നേതാക്കള്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാണ് ട്വിറ്ററില്‍ കുറിപ്പ് പങ്കുവയ്ക്കുന്നത്. രാജ്യത്തെ സജീവ കേസുകളില്‍ 50% കേരളത്തില്‍ നിന്നുള്ളതാണ്. ഇത്രയും ക്രൂരമായ ഭരണം നടത്തിയതിന് സംസ്ഥാനത്തെ ജനങ്ങളോട് ക്ഷമ ചോദിക്കുക. വേക്ക്അപ്പ് പിണറായി എന്ന ഹാഷ് ടാഗോടുകൂടിയാണ് ബിഎല്‍ സന്തോഷിന്റെ വിമര്‍ശനം. സംസ്ഥാനത്ത് ബക്രീദ് നടത്തിയതിന് ഇളവുകള്‍ അനുവദിച്ചതാണ് കൊവിഡ് കേസുകള്‍ ഉയരാന്‍ ഇടയായ കാരണമെന്നാണ് മറ്റ് പല ട്വീറ്റുകളും പറയുന്നത്.

English summary
Why Covid cases are reported in Kerala more than other states; Know The Reasons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X