Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം എന്തുകൊണ്ട് വായ്പ എടുക്കുന്നു; തോമസ് ഐസക്ക് പറയുന്നത് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനം എന്തുകൊണ്ട് വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ വായ്പയെടുക്കുന്നു എന്ന ചോദ്യത്തിന് മറുപടിയുമായി തോമസ് ഐസക്ക് രംഗത്ത്. തനതു റവന്യു വരുമാനത്തിന്റെ തോത് 3.7% ഈ കാലയളവില്‍ കുറഞ്ഞിരിക്കുകയാണ്. സംസ്ഥാന അഭ്യന്തര വരുമാനത്തിന്റെ 1% എന്നുവച്ചാല്‍ 7.88 ലക്ഷം കോടി രൂപയാണ്. അതുകൊണ്ട് നികുതി പിരിവിലുള്ള കാര്യക്ഷമത ഇല്ലായ്മമൂലം 2020-ല്‍ മാത്രം 29000-33000 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു നഷ്ടപ്പെട്ടു. ഈ പണം ഉണ്ടായിരുന്നെങ്കില്‍ വായ്പ ഒഴിവാക്കാമായിരുന്നു എന്ന് തോമസ് ഐസക്ക് പറയുന്നു. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,

കേരളം എന്തുകൊണ്ട് വായ്പയെടുക്കേണ്ടി വരുന്നു? നികുതി പിരിക്കാത്തതുകൊണ്ട് എന്നാണ് പ്രൊഫ. കണ്ണന്റെ വാദം. അതിന് അദ്ദേഹം കണക്കുകളും ഹാജരാക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ തനതു റവന്യു വരുമാനം 1975-76 മുതല്‍ 1986-87 വരെയുള്ള കാലമെടുത്താല്‍ സംസ്ഥാന അഭ്യന്തര വരുമാനത്തിന്റെ 12.4 ശതമാനമാണ്. എന്നാല്‍ 1999-00 മുതല്‍ 2019-20 വരെയുള്ള കാലയളവെടുത്താല്‍ ഈ തോത് 9.2 ശതമാനമായി താഴ്ന്നു. 2018-19 മുതല്‍ 2020-21 വരെയുള്ള കാലയളവെടുത്താല്‍ ഇത് 8.7 ശതമാനമായി വീണ്ടും താഴ്ന്നു. ഇതിനു കാരണം നികുതി പിരിവില്‍ ഉണ്ടായിട്ടുള്ള കാര്യക്ഷമതാ കുറവാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

kerala

അങ്ങനെ തനതു റവന്യു വരുമാനത്തിന്റെ തോത് 3.7% ഈ കാലയളവില്‍ കുറഞ്ഞിരിക്കുകയാണ്. സംസ്ഥാന അഭ്യന്തര വരുമാനത്തിന്റെ 1% എന്നുവച്ചാല്‍ 7.88 ലക്ഷം കോടി രൂപയാണ്. അതുകൊണ്ട് നികുതി പിരിവിലുള്ള കാര്യക്ഷമത ഇല്ലായ്മമൂലം 2020-ല്‍ മാത്രം 29000-33000 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു നഷ്ടപ്പെട്ടു. ഈ പണം ഉണ്ടായിരുന്നെങ്കില്‍ വായ്പ ഒഴിവാക്കാമായിരുന്നു.

ഈ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതു തന്നെ. പക്ഷെ 2018-19/202021 കാലത്തെ കണക്കുകളിലെങ്കിലും വസ്തുതാപരമായ പിശകുണ്ട്. ഇതു ജി.എസ്.ടിയുടെ കാലയളവാണ്. 14% നികുതി വര്‍ദ്ധനവ് ഉറപ്പാണ്. ഇതില്‍ കുറഞ്ഞാല്‍ നഷ്ടപരിഹാര സെസില്‍ നിന്നുള്ള വിഹിതം നമുക്കു ലഭിക്കും. അതുകൊണ്ട് ഈ കാലയളവില്‍ നമ്മുടെ തനതു വരുമാന തോത് കുറയാന്‍ കഴിയില്ല. പ്രൊഫ. കണ്ണന്റെ കണക്കു കൂട്ടലില്‍ ഇത്തരത്തില്‍ കുറഞ്ഞതിനു കാരണം നഷ്ടപരിഹാര സെസില്‍ നിന്നുള്ള വിഹിതം പരിഗണിക്കാത്തതുകൊണ്ടാണ്.

മറ്റൊരു കാര്യമുണ്ട്. ജി.എസ്.ടി ഫലപ്രദമായി പിരിക്കുന്നതിനുള്ള ഇവേ-ബില്‍, വിവരവിനിമയ ശൃംഖല തുടങ്ങിയവ 2020-21-ലാണ് പൂര്‍ത്തിയായത്. പണ്ട് നികുതി വകുപ്പിന് ഉണ്ടായിരുന്ന അന്വേഷണാധികാരം ഇന്ന് ഇല്ല. അതുകൊണ്ട് ഒരു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാലും നികുതി പിരിവിന്റെ കാര്യക്ഷമത ഉയര്‍ത്തുവാന്‍ കഴിയുമായിരുന്നില്ല.

പക്ഷെ 1975-76/198687 കാലയളവിനെ 1999-00/201920 കാലയളവുമായി താരതമ്യപ്പെടുത്തുമ്പോഴും തനതു റവന്യു വരുമാനത്തിന്റെ അനുപാതം കുറഞ്ഞിട്ടുണ്ട്. അതു കാര്യക്ഷമതയില്‍വന്ന ഇടിവാണ് എന്ന നിഗമനത്തില്‍ എത്തണമെങ്കില്‍ നികുതി ഘടനയില്‍ മാറ്റം വരാന്‍ പാടില്ല. അങ്ങനെയൊരു സുപ്രധാന മാറ്റം 2015-ല്‍ നടന്നു. സുപ്രിംകോടതി പ്രവേശന നികുതി ഭരണഘടനാ വിരുദ്ധമെന്ന് വിധി പ്രസ്താവിച്ചു.
എന്തായിരുന്നു ഇതിന്റെ പ്രത്യാഘാതം? വാറ്റ് നികുതി നമ്മുടെ സംസ്ഥാനാതിര്‍ത്തിക്കുള്ളില്‍ ചരക്കു കൈമാറ്റങ്ങളുടെമേല്‍ മാത്രമേ ചുമത്താന്‍ പാടുള്ളൂ. പുറത്തുനിന്ന് ഒരു ചരക്ക് വാങ്ങിക്കൊണ്ടുവന്ന് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയാണെങ്കില്‍ സംസ്ഥാനത്തിനു നികുതി കിട്ടില്ല. അതുകൊണ്ട് കേരളത്തിന്റെ അതിര്‍ത്തി കടത്തുമ്പോള്‍ പ്രധാനപ്പെട്ട എല്ലാ ചരക്കുകള്‍ക്കും കേരളത്തില്‍ നിന്നും വാങ്ങിയിരുന്നുവെങ്കില്‍ ഒടുക്കേണ്ടിയിരുന്ന നികുതി അടച്ചാലേ കേരളത്തിനകത്തേയ്ക്കു കൊണ്ടുവരാന്‍ അനുവദിച്ചിരുന്നുള്ളൂ.

ഈ അവകാശമാണ് ഇല്ലാതായത്. സ്വന്തം ആവശ്യത്തിനെന്നു പറഞ്ഞ് ചരക്കുകള്‍ പുറത്തു നിന്നും വാങ്ങിക്കൊണ്ടുവരുന്നതിന് ഏജന്റുമാരുടെ ശൃംഖല തന്നെ രൂപംകൊണ്ടു. നിങ്ങള്‍ ഒരു കെട്ടിടം പണിയുകയാണെങ്കില്‍ ഇവര്‍ക്ക് ഒരു ഫോമില്‍ ഒപ്പിട്ടു കൊടുത്താല്‍ മതി, ഇത് ഉപയോഗിച്ച് അവര്‍ പുറത്തുനിന്നും സാധനങ്ങള്‍ വാങ്ങി നികുതിയില്ലാതെ കേരളത്തില്‍ കൊണ്ടുവന്നുതരും. ഇതോടെയാണ് വാറ്റ് വരുമാനം കുത്തനെ ഇടിയാന്‍ തുടങ്ങിയത്.

2006-07/201011 എല്‍ഡിഎഫ് ഭരണകാലത്ത് വാറ്റ് നികുതി വരുമാനം ഏതാണ്ട് 20 ശതമാനത്തിലേറെ ശരാശരി വര്‍ദ്ധിച്ചു. തുടര്‍ന്നുവന്ന യുഡിഎഫിന്റെ ആദ്യ രണ്ടു വര്‍ഷവും ഈ പ്രവണത നിലനിന്നു. പിന്നീടാണ് കുറയാന്‍ തുടങ്ങിയത്. പ്രവേശന നികുതി പോയതോടുകൂടി എത്ര ശ്രമിച്ചാലും വാറ്റ് നികുതി 10-11 ശതമാനത്തിനപ്പുറം വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലായെന്ന അവസ്ഥയുണ്ടായി.

ജി.എസ്.ടി വരുമ്പോള്‍ ഈ സ്ഥിതിവിശേഷം മാറുമെന്നായിരുന്നു പ്രതീക്ഷ. കാരണം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ചരക്ക് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ അവിടെ കൊടുത്ത നികുതി ഉപഭോഗ സംസ്ഥാനമായ കേരളത്തിനു കിട്ടും. അതുകൊണ്ട് കേരളത്തിന്റെ നികുതി വരുമാനം ഗണ്യമായി ഉയരുമെന്നാണു കരുതിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. നഷ്ടപരിഹാരമടക്കം 14% വച്ചേ വര്‍ദ്ധിച്ചുള്ളൂ. ഇതിനു കാരണം സംസ്ഥാന സര്‍ക്കാരിന്റെ എന്തെങ്കിലും വീഴ്ചയല്ല. നികുതി ഭരണവ്യവസ്ഥ ഇപ്പോള്‍ മാത്രമാണ് പൂര്‍ണ്ണമായും നിലവില്‍ വന്നിട്ടുള്ളത്.
ഇത്ര സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നത്തെ എത്ര വക്രീകരിച്ച രീതിയിലാണ് പ്രൊഫ. കെ.പി. കണ്ണന്‍ വിശദീകരിക്കുന്നത്.

ഏതായാലും ഒരു കാര്യത്തില്‍ നന്ദിയുണ്ട്. സാധാരണ അദ്ദേഹത്തിന്റെ വാദം പിരിക്കാനുള്ള നികുതി കുടിശിക സംബന്ധിച്ചാണ്. ഈ കണക്കുകള്‍ ഊതിവീര്‍പ്പിച്ചതാണെന്ന് അദ്ദേഹത്തിന് ഇപ്പോള്‍ ബോധ്യപ്പെട്ടുകാണും. എന്തുകൊണ്ടാണ് പണ്ഡിതനായ അദ്ദേഹം ഇത്തരത്തിലുള്ള പൊട്ടക്കണക്കുകള്‍ വിളമ്പുന്നത്? കാരണം ഏതു വടി കിട്ടിയാലും സംസ്ഥാന സര്‍ക്കാരിന് ഒരു കൊട്ടുകൊടുക്കാനുള്ള ആയുധമാക്കാനാണു പരിശ്രമം. ഇതു സത്യസന്ധമായ ഒരു സമീപനമല്ല. നികുതി പിരിവിന്റെ കാര്യക്ഷമത ഇനിയും ഗണ്യമായി ഉയര്‍ത്താനാവുമെന്നതില്‍ തര്‍ക്കമൊന്നുമില്ല. പക്ഷെ ഇത്തരം പൊട്ടക്കണക്കുകള്‍വച്ച് ആളുകളെ വിഭ്രമിപ്പിക്കരുത്.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+