കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിയെ വിമാനത്താവളത്തില്‍ തടഞ്ഞതെന്തിന്...?

Google Oneindia Malayalam News

തിരുവനന്തപുരം: പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിയുടെ യാത്ര തടസപ്പെട്ടതോടെ പിഡിപി പ്രവര്‍ത്തകര്‍ പ്രകോപിതരായി ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഓഫീസ് അടിച്ചു തകര്‍ത്തിരിക്കുകയാണ്. ബോര്‍ഡിംഗ് പാസ് നല്‍കിയ ശേഷമാണ് മദനിക്ക് യാത്രാനുമതി നിഷേധിച്ചത്. എന്താനാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് മദനിക്ക് യാത്രാ അനുമതി നിഷേധിച്ചത്..?

Read More: വിഎസ് 'കുഞ്ഞാപ്പയെ' തൊട്ടപ്പോള്‍ പിണറായിക്ക് പൊള്ളിയോ? നിയമോപദേശകന്‍ ദാമോദരന്‍ ആര്‍ക്ക് വേണ്ടി?

Madani

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണമാണ് മദനിക്ക് യാത്രാ അനുമതി നിഷേധിച്ചതാണെന്നാണ് പുറത്ത് വരുന്നവിവരം. രാഷ്ട്രീയ ഇടപെടല്‍കൊണ്ടാണ് മദനിക്ക് യാത്രാനുമതി നിഷേധിച്ചതെന്ന് മദനിയുടെ സഹായി രജീബും ആരോപിക്കുന്നു. എന്തിനാണ്‌ യാത്രാ അനുമതി നിഷേധിച്ചതെന്നറിയില്ല.

മദനിക്ക് ബോര്‍ഡിംഗ് പാസ് നല്‍കിയശേഷം കാത്തിരിക്കുമ്പോഴാണ് എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ വിവരം പറയുന്നതെന്നാണ് രജീബ് പറയുന്നത്. പോലീസ് കാവലുള്ളതിനാല്‍ മദനിയെ കേരളത്തിലേക്ക് കൊണ്ടുപോകുന്നതിന് നിയമ തടസമുണ്ടെന്നായിരുന്നു വിമാനക്കമ്പനി അറിയിച്ചത്‌.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം യാത്ര ചെയ്യണമെങ്കില്‍ സിവില്‍ വ്യോമയാനവകുപ്പിന്റെ അനുമതി വേണമെന്ന് വിമാനക്കമ്പനി പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് പിഡിപി നേതാക്കള്‍ ആരോപിക്കുന്നത്. മദനിയെ ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ മദനിയെ മനപ്പൂര്‍വ്വം ദ്രോഹിക്കുകയാണെന്നാണ് അവരുടെ ആരോപണം.

ബംഗലൂരുവില്‍ നിന്ന് ഉച്ചയ്ക്ക് 12.55ന് പുറപ്പെടേണ്ട ഇന്റിഗോ എയര്‍വൈസ് അവസാനം മദനി കയറ്റാതെയാണ് കേരളത്തിലേക്ക് തിരിച്ചത്. മദനിയുടെ കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാരും വിമാനത്താവള അധികൃതരോട് സംസാരിക്കാന്‍ തയ്യാറായില്ലെത്രേ.

കഴിഞ്ഞ തവണയും ഇതേ വിമാനത്തിലാണ് മദനി കേരളത്തിലേക്ക് വന്നതും തിരിച്ച് ബംഗലൂരവിലേക്ക് മടങ്ങിയതും. അന്നൊന്നും ആരും എതിര്‍പ്പ് പറഞ്ഞില്ല. ടിക്കറ്റ് എടുക്കുമ്പോഴും ബോര്‍ഡിംഗ് പാസ് നല്‍കുമ്പോഴും പറയാത്ത കാര്യം വിമാനം പുറപ്പെടുന്നതിന് തൊട്ട് മുമ്പാണ് പറഞ്ഞത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് തന്നെയാണ് പിഡിപി നേതാക്കള്‍ പറയുന്നത്.

English summary
Why Madani Stop at Bengaluru Airport ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X