കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂരജിനെ കുടുക്കാന്‍ ചെന്നിത്തല ഇറങ്ങിയതിന് പിന്നില്‍...

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായ ടിഒ സൂരജിനെ കുടുക്കാന്‍ വിജിലന്‍സിന് തുണ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. രമേശ് ചെന്നിത്തല നേരിട്ട് കേസില്‍ ഇടപെടുന്നുണ്ടെന്നാണ് വിവരം.

മുസ്ലീം ലീഗ് മന്ത്രിമാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സൂരജിനെ കുടുക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെ സൂരജിന്റെ ഓഫീസില്‍ വിജിലന്‍സ് സംഘം എത്തി തെളിവെടുത്ത സംഭവത്തിനും ചെന്നിത്തലയുടെ പിന്തുണ ഉണ്ടായിരുന്നു. ലീഗ് മന്ത്രിയായ ഇബ്രാഹിം കുഞ്ഞിന്‍റെ വകുപ്പ് സെക്രട്ടറിയാണ് സൂരജ്.

Chennithala Sooraj

കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പ് പിടിമുറുക്കുന്നതിന്റെ സൂചനകളാണ് ഇതെന്നും പറയപ്പെടുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പോലും അസ്ത്രപ്രജ്ഞനാക്കിയാണ് ചെന്നിത്തലയുടെ നീക്കം. മുന്നണിയിലെ ശക്തരായ ഘടകകക്ഷികളുടെ ചാഞ്ചാട്ടം അവസാനിപ്പിക്കാനുള്ള പദ്ധതിയാണിതെന്നും ചിലര്‍ വിലയിരുത്തുന്നു.

ബാര്‍ കോഴ വിവാദത്തോടെ കെഎം മാണിയും കേരള കോണ്‍ഗ്രസും താത്കാലികമായി ഒതുങ്ങിയിരിക്കുകയാണ്. യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ സര്‍ക്കാരിനേയും കോണ്‍ഗ്രസിനേയും പലപ്പോഴും വെട്ടിലാക്കിയിട്ടുണ്ട്. സൂരജിലൂടെയുളള അന്വേഷണം മുന്നോട്ട് പോയാല്‍ ലീഗിലെ പല പ്രമുഖരും കുടുങ്ങുമെന്നാണ് സൂചന.

കോണ്‍ഗ്രസില്‍ മുസ്ലീം ലീഗിനോട് അത്ര പ്രതിപത്തിയില്ലാത്ത നേതാവാണ് ചെന്നിത്തല. നേരത്തെ ലീഗിനെതിരെ ചെന്നിത്തല നടത്തിയ പരാമര്‍ശങ്ങള്‍ മുന്നണിയില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.

സെക്രട്ടേറിയറ്റിനുള്ളില്‍ സൂരജിന്റെ ഓഫീസില്‍ വിജിലന്‍സ് തെളിവെടുപ്പിനെത്തിയ സംഭവത്തില്‍ മന്ത്രിസഭ യോഗത്തില്‍ ചീഫ് സെക്രട്ടറി പോലും എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ചെന്നിത്തല ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ ലീഗി മന്ത്രിമാരും നിശബ്ദരായി.

English summary
Why Ramesh Chennithala stands against IAS Officer TO Sooraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X